കൊളസ്ട്രോൾ കൂടുതലാണോ? സ്റ്റാറ്റിൻ കൊണ്ടു കുറയുന്നില്ലേ? ചർമത്തിനടിയിൽ എടുക്കാം കുത്തിവയ്പ് Cholesterol Control: Medications and Treatments
കൊളസ്ട്രോൾ ശരീരകോശങ്ങളുടെ നിർമ്മാണത്തിനും സ്റ്റിറോയിഡ് ഹോർമോണുകളുടെയും ബൈൽ ആസിഡുകളുടെയും ഉത്പാദനത്തിനും അനിവാര്യമായ ഒരു ഘടകമാണ്. ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നതും ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്നതുമായ കൊളസ്ട്രോൾ രക്തത്തിലെ ഉയർന്ന അളവിൽ ഹൃദ്രോഗങ്ങൾ, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം. ഈ അവസ്ഥയെ നിയന്ത്രിക്കാൻ സ്റ്റാറ്റിനുകൾ പോലുള്ള മരുന്നുകൾ കരളിലെ കൊളസ്ട്രോൾ ഉത്പാദനത്തെ തടയുന്നു, ബൈൽ ആസിഡ് സീക്വസ്റ്ററന്റുകൾ ശരീരത്തിലേക്ക് കൊഴുപ്പ് ആഗിരണം ചെയ്യുന്നത് കുറയ്ക്കുന്നു. കൂടാതെ, നിക്കോട്ടിനിക് ആസിഡ്, ഫൈബ്രേറ്റ്സ്, എസെറ്റിമൈബ് തുടങ്ങിയ മരുന്നുകളും കൊളസ്ട്രോൾ നിയന്ത്രണത്തിന് സഹായിക്കുന്നു. ഗുരുതരമായ സാഹചര്യങ്ങളിൽ, ഉയർന്ന വിലയുണ്ടെങ്കിലും, PCSK9 ഇൻഹിബിറ്ററുകൾ പോലുള്ള കുത്തിവെപ്പ് മരുന്നുകളും ലഭ്യമാണ്. കൃത്യമായ ഇടവേളകളിലുള്ള വൈദ്യസഹായവും പരിശോധനകളും കൊളസ്ട്രോൾ നില നിയന്ത്രണവിധേയമാക്കാൻ അനിവാര്യമാണ്.

കോശസ്തരങ്ങളുടെ നിർമാണത്തിന് ഒഴിച്ചു കൂടാനാകാത്ത ഘടകമാണു കൊള സ്ട്രോൾ. ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന സ്റ്റിറോയിഡ് ഹോർമോണുകളുടെയും ബൈൽ ആസിഡുകളുടെയും പ്രധാന ഘടകം.
ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നതു കൂടാതെ കൊഴുപ്പടങ്ങിയ ഭക്ഷണപദാർഥങ്ങളിൽ നിന്നു കൊളസ്ട്രോൾ ആ ഗിരണം ചെയ്യപ്പെടുകയും ചെയ്യും.
ശരീരത്തിലെ കൊളസ്ട്രോളിന്റെ ഭൂരിഭാഗവും വിവിധ ഉപാപചയപ്രവർത്തനങ്ങളിൽ നിന്ന് ഉണ്ടാക്കപ്പെടുന്നതാണ്. ഇങ്ങനെ ആന്തരികമായി ഉൽപാദിപ്പിക്കപ്പെടുന്ന കൊളസ്ട്രോൾ ചി ലപ്പോൾ രക്തചംക്രമണ വ്യവസ്ഥയി ൽ പ്രവേശിച്ചു, ഹൃദ്രോഗങ്ങൾക്കു കാരണമാകാം.
രക്തത്തിലെ ഉയർന്ന കൊളസ് ട്രോൾ അളവു ഹൃദ്രോഗത്തിനു മാത്രമല്ല, പക്ഷാഘാതം രക്തക്കുഴലുകളിലുണ്ടാവുന്ന മറ്റു ചില അസുഖങ്ങൾ എന്നിവയ്ക്കും കാരണമായേക്കാം
ശരീരത്തിനുള്ളിൽ സ്വന്തമായി നിർമിക്കപ്പെടുന്ന കൊളസ്ട്രോൾ ഉൽപാദനത്തെ സഹായിക്കുന്ന ചില എൻസൈമുകളുടെ പ്രവർത്തനത്തെ തടയുന്ന മരുന്നുകളുണ്ട്. സ്റ്റാറ്റിനുകൾ എന്നറിയപ്പെടുന്ന ഈ മരുന്നുകളാണു കൊളസ്ട്രോൾ നിയന്ത്രണത്തിന് ഏറ്റവും പ്രധാനം.
സിംവാസ്റ്റാറ്റിൻ, അേറ്റാർവാസ്റ്റാറ്റിൻ, റോസുവാസ്റ്റാറ്റിൻ എന്നിവ പ്രധാന സ്റ്റാറ്റിൻ മരുന്നുകളാണ്. ചീത്ത കൊളസ്ട്രോളുകളുടെയും ട്രൈഗ്ലിസറൈഡുകളുടെയും രക്തത്തിലെ അളവു ക്രമീകരിക്കാൻ ഇവ സഹായിക്കും.
സ്റ്റാറ്റിനുകൾ HMG Co-A reductase എന്ന എൻസൈമുകളുടെ പ്രവർത്തനത്തെ പൂർണമായും തടസ്സപ്പെടുത്തുന്നു. ഇ തുവഴി കരളിലെ കൊളസ്ട്രോൾ ഉൽപാദനം തടസ്സപ്പെടുന്നു. സ്റ്റാറ്റിൻ ഉപയോഗിച്ചാൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് 25–60% വരെയും ട്രൈഗ്ലിസറൈഡുകളുടെ അളവ് 5–50% വരെയും കുറയ്ക്കാൻ കഴിയുമെന്നു പഠനങ്ങൾ പറയുന്നു.
രാത്രി ആഹാരത്തിനോടൊപ്പമോ, ആഹാരശേഷമോ ഈ മരുന്നുകൾ ക ഴിക്കാം. സ്ഥിരമായി ഒരേ സമയത്തു ക ഴിക്കാൻ ശ്രദ്ധിക്കണം.
ഈ മരുന്നിനു ചില പാർശ്വഫലങ്ങളുമുണ്ട്. സ്റ്റാറ്റിൻ മരുന്നുകൾ കഴിക്കുന്നവരിൽ പേശീവേദന സാധാരണ കണ്ടുവരുന്നു. ഇത്തരം അവസരങ്ങളിൽ വൈദ്യനിർദേശപ്രകാരം പേശീവേദനയ്ക്കു മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നറിയാ ൻ രക്തപരിശോധന നടത്താം.
സ്റ്റാറ്റിനുകളുടെ ഉപയോഗം ചില കരൾ എൻസൈമുകളുടെ അളവ് ഉയ ർത്താം. അതുകൊണ്ട് ഈ മരുന്നു കഴിക്കുന്നവർ വർഷത്തിൽ രണ്ടു പ്രാവശ്യം എങ്കിലും ലിവർ ഫങ്ഷൻ ടെസ്റ്റ് നടത്തി കരളിലെ എൻസൈമുകളുടെ നില പരിധിക്കുള്ളിലാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ബൈൽ ആസിഡ് ആഗിരണം തടയുന്ന മരുന്നുകൾ
ഇവ കുടലിലെത്തുന്ന പിത്തരസത്തിന്റെ (ബൈൽ ആസിഡ്) ആഗിരണം തടയുന്നതു വഴി കൊളസ്ട്രോൾ, മറ്റു കൊഴുപ്പുകൾ എന്നിവയുടെ ആഗിരണവും തടസ്സപ്പെടുന്നു. ആഗിരണം തടയപ്പെടുന്നതിനാൽ ൈബൽ ആസിഡുകൾ വിസർജ്യസ്തുക്കളോടൊപ്പം ശരീരത്തിൽ നിന്നു പുറത്തു പോവുന്നു. അതുകൊണ്ടു ബൈൽ ആസിഡുകളുടെ കുറവു നികത്തുന്നതിനായി കരളിൽ സൂക്ഷിച്ചിരിക്കുന്ന കൊളസ്ട്രോൾ ബൈൽ ആസിഡുകളായി രൂപപ്പെടുന്നു. ഇതു കൊളസ്ട്രോൾ നിരക്കു കുറയാൻ ഇടയാക്കുന്നു.
പ്രധാന മരുന്നുകൾ കൊളസ്റ്റിറമൈൻ, കൊളെസ്റ്റിപോൾ, കൊളിസെവലം എന്നിവയാണ്. ഇവ ആഹാരത്തിനോടൊപ്പം കഴിക്കണം. മറ്റു മരുന്നുകളോടൊപ്പം ചേർത്തും കഴിക്കാം. ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാത്തതിനാൽ ഇവയ്ക്കു മറ്റു ദൂഷ്യ ഫലങ്ങളില്ല. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ചില പാർശ്വഫലങ്ങൾ സാധാരണ കണ്ടുവരാറുണ്ട്. മലബന്ധം, നെഞ്ചെരിച്ചിൽ, വയറിലുള്ള മറ്റ് അസ്വസ്ഥതകൾ എന്നിവയും കണ്ടുവരാറുണ്ട്.
മറ്റു പ്രധാന മരുന്നുകൾ –നിക്കോട്ടിനിക് ആസിഡ് (നിയാസിൻ) ട്രൈഗ്ലിസറൈഡ്, ചീത്ത കൊളസ്ട്രോൾ ഇവ കുറയ്ക്കുന്നതിനായി ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. ഫൈബ്രിക് ആസിഡ് വകഭേദങ്ങൾ (ഫൈബ്രേറ്റ്സ്) മരുന്നുകളായ ജെം ഫൈബ്രോസിൽ, ഫെനോഫൈബ്രേറ്റ് എന്നിവ ട്രൈഗ്ലിസറൈഡുകളുടെ അളവു കുറയ്ക്കുന്നതിനായി ഉപയോഗിച്ചു വരുന്നു.
എസിറ്റിമൈബ് എന്ന മരുന്നു കൊളസ്ട്രോൾ ആഗിരണം തടയുന്നു. ഇ തുവഴി കോശങ്ങളിലെ കൊളസ്ട്രോളിന്റെ അളവു കുറയുകയും സംഭരിച്ചുവച്ചിരിക്കുന്ന കൊളസ്ട്രോളിന്റെ ഉപയോഗം വർധിക്കുകയും ചെയ്യുന്നു.
കുത്തിവയ്പുകൾ
ഗുളികകൾ ഫലപ്രദമാകാത്ത അവ സ്‌ഥയിൽ ഉപയോഗിക്കാൻ കുത്തിവയ്പുകൾ ഇന്നു ലഭ്യമായിട്ടുണ്ട്. പിസിഎസ്‌കെ 9 ഇൻഹിബിറ്റേഴ്സ് വിഭാഗ ത്തിൽ പെടുന്ന മരുന്നുകളായ അലിറോകുമാബ്, എവലോകുമാബ്, ഇൻസിസറാൻ എന്നിവയാണ് ഈ വിഭാ ഗത്തിൽ പെടുന്ന പ്രധാനമരുന്നുകൾ. ചർമത്തിനടിയിൽ എടുക്കാവുന്ന കുത്തിവയ്പായി ഇവ ലഭ്യമാണ്.
തുടക്കത്തിൽ മൂന്നു മാസത്തിലൊരിക്കലും പിന്നീട് ആറു മാസത്തിലൊരിക്കലും ഒരു കുത്തിവയ്പ് മതിയാകും. 2015 മുതൽ യുഎസ് എഫ്ഡിഎ അംഗീകരിച്ച് ലഭ്യമായ ഈ കുത്തിവയ്പുകൾ വ്യാപകമായി ഉപയോഗിക്കുന്നു. എങ്കിലും ഇതിന്റെ ഉയർന്ന വില (ഒരു വയൽ മരുന്നിന് 20,000 മുതൽ 1 ലക്ഷം വരെ) പ്രചാരത്തിന് ഒരു തടസ്സമാണ്. കരളിലെ ചീത്ത കൊളസ്ട്രോളിന്റെ അളവു കുറയ്ക്കുകയാണ് ഈ കുത്തിവയ്പുകൾ ചെയ്യുന്നത്. ദീർഘകാല നിരീക്ഷണങ്ങൾക്കു ശേഷമേ ഇവയുടെ പൂർണമായ പാർശ്വഫലങ്ങളെന്താണെന്നു മനസ്സിലാക്കാനാകൂ.
ഡോ. ഹരികുമാർ ആർ.
ഫാർമസി സ്േറ്റാർ സൂപ്രണ്ട്,
ഗവ. മെഡി. കോളജ്, കോട്ടയം