ആയുർവേദം ആരോഗ്യം, ദീർഘായുസ്സ്, സ്വാസ്ഥ്യം എന്നിവയെല്ലാം സംരക്ഷിക്കുന്നതിനായി സമഗ്രമായ ദിനചര്യകൾ നിർദ്ദേശിക്കുന്നു. ഇതിൽ അതിരാവിലെ ഉണരുക, കൃത്യസമയത്ത് മലമൂത്ര വിസർജ്ജനം നടത്തുക, പല്ലുകൾ വൃത്തിയായി സൂക്ഷിക്കുക, ദിവസവും എണ്ണ തേച്ചുകുളിക്കുക, വ്യായാമം ചെയ്യുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക എന്നിവയെല്ലാം ഉൾപ്പെടുന്നു. ഈ ശീലങ്ങൾ ശാരീരികവും മാനസികവുമായ ഉന്മേഷം നൽകുകയും രോഗങ്ങളെ പ്രതിരോധിക്കാനും ദീർഘായുസ്സ് നേടാനും സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ജീവിതത്തിൽ പത്ത് പാപകർമ്മങ്ങൾ ഒഴിവാക്കാനും ആയുർവേദം നിർദ്ദേശിക്കുന്നു.

ആയുർവേദം ആരോഗ്യം, ദീർഘായുസ്സ്, സ്വാസ്ഥ്യം എന്നിവയെല്ലാം സംരക്ഷിക്കുന്നതിനായി സമഗ്രമായ ദിനചര്യകൾ നിർദ്ദേശിക്കുന്നു. ഇതിൽ അതിരാവിലെ ഉണരുക, കൃത്യസമയത്ത് മലമൂത്ര വിസർജ്ജനം നടത്തുക, പല്ലുകൾ വൃത്തിയായി സൂക്ഷിക്കുക, ദിവസവും എണ്ണ തേച്ചുകുളിക്കുക, വ്യായാമം ചെയ്യുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക എന്നിവയെല്ലാം ഉൾപ്പെടുന്നു. ഈ ശീലങ്ങൾ ശാരീരികവും മാനസികവുമായ ഉന്മേഷം നൽകുകയും രോഗങ്ങളെ പ്രതിരോധിക്കാനും ദീർഘായുസ്സ് നേടാനും സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ജീവിതത്തിൽ പത്ത് പാപകർമ്മങ്ങൾ ഒഴിവാക്കാനും ആയുർവേദം നിർദ്ദേശിക്കുന്നു.

ആയുർവേദം ആരോഗ്യം, ദീർഘായുസ്സ്, സ്വാസ്ഥ്യം എന്നിവയെല്ലാം സംരക്ഷിക്കുന്നതിനായി സമഗ്രമായ ദിനചര്യകൾ നിർദ്ദേശിക്കുന്നു. ഇതിൽ അതിരാവിലെ ഉണരുക, കൃത്യസമയത്ത് മലമൂത്ര വിസർജ്ജനം നടത്തുക, പല്ലുകൾ വൃത്തിയായി സൂക്ഷിക്കുക, ദിവസവും എണ്ണ തേച്ചുകുളിക്കുക, വ്യായാമം ചെയ്യുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, ആവശ്യത്തിന് ഉറങ്ങുക എന്നിവയെല്ലാം ഉൾപ്പെടുന്നു. ഈ ശീലങ്ങൾ ശാരീരികവും മാനസികവുമായ ഉന്മേഷം നൽകുകയും രോഗങ്ങളെ പ്രതിരോധിക്കാനും ദീർഘായുസ്സ് നേടാനും സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ജീവിതത്തിൽ പത്ത് പാപകർമ്മങ്ങൾ ഒഴിവാക്കാനും ആയുർവേദം നിർദ്ദേശിക്കുന്നു.

ആരോഗ്യത്തിനും ദീർഘായുസ്സു നേടാനും സ്വാസ്ഥ്യം സംരക്ഷിക്കാനും ആയുർവേദം ചിട്ടയായ ദിനചര്യകൾ നിർദേശിക്കുന്നുണ്ട്. അവ പാലിക്കുന്നത് ആയുരാരോഗ്യസൗഖ്യം നൽകുന്നു.

ഉണരുന്നതു മുതൽ

ADVERTISEMENT

ദിനചര്യകളിൽ ആദ്യമായി ചെയ്യേണ്ടത് അതിരാവിലെ ഉണരുക എന്നതു തന്നെയാണ്. രോഗങ്ങൾ ഒന്നും തന്നെ ഇല്ലാത്തവർ ആരോഗ്യം സംരക്ഷിക്കുന്നതിനായി സൂര്യന്റെ ഉദയത്തിനു മുൻപുള്ള ബ്രാഹ്മമുഹൂർത്തത്തിൽ ഉണരണം. വിഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും സൂര്യൻ ഉദിക്കുന്നതിനു മുൻപ്, അതായതു വെളുപ്പാൻകാലത്ത് (സൂര്യൻ ഉദിക്കുന്നതിന് ഒന്നര മണിക്കൂർ മുൻപുള്ള സമയം) ഉറക്കം വിട്ട് ഉണരണം. ദിവസവും ഇപ്രകാരം ചെയ്താൽ വ്യക്തിത്വവും കർമസാമർഥ്യവും ബുദ്ധികൂർമതയും കാര്യങ്ങൾ ഓർമിക്കാനുള്ള കഴിവും നാം അറിയാതെ തന്നെ ഉയർന്നു കൊണ്ടിരിക്കും എന്നാണ് ആയുർവേദാചാര്യന്മാർ പറയുന്നത്.

രാവിലെ ഉണർന്നാൽ ചെയ്യേണ്ടതായ കാര്യം മൂത്രമൊഴിക്കലാണ്. രാവിലത്തെ മൂത്രത്തിൽ ഒട്ടേറെ മാലിന്യങ്ങൾ ഉണ്ടാകും. മൂത്രമൊഴിക്കേണ്ട സമയത്ത് അതു ചെയ്തില്ലെങ്കിൽ മൂത്രസംബന്ധമായ പല രോഗങ്ങളും കാലക്രമത്തിൽ ഉണ്ടാകാൻ കാരണമാകും. അതുപോലെ രാവിലെ തന്നെ മലവിസർജ്ജനവും നടത്തണം. ഇതു ശീലിച്ചാൽ മലശോധന ശരിയായി ഉണ്ടാകും. ശരിയായ മലശോധന ഇല്ലെങ്കിൽ വിശപ്പില്ലായ്മ, രുചിക്കുറവ്, ശരീരം മെലിച്ചിൽ, വയറുവേദന എന്നിവ ഉണ്ടാകുന്നതിനു പുറമെ കാലക്രമേണ പല മാരക രോഗങ്ങൾ വരാനും സാധ്യതയുണ്ട്.

ADVERTISEMENT

പല്ല് തേയ്ക്കാൻ

എല്ലാ ദിവസവും രാവിലെ തന്നെ പല്ലു തേയ്ക്കുകയും വായും നാക്കും ശരിയായി വൃത്തിയാക്കുകയും വേണം. പല്ലുകളുടെ സംരക്ഷണത്തിനായി രാത്രിയിലും ഭക്ഷണശേഷം പല്ലു തേയ്ക്കണം. പല്ലു തേയ്ക്കാൻ ഉപയോഗിക്കുന്ന ബ്രഷും പൽപ്പൊടിയും പേസ്റ്റുമെല്ലാം തന്നെ അണുവിമുക്തമായിരിക്കണം. പല്ലു തേയ്ക്കുന്നതിനുള്ള ബ്രഷുകൾ തുടങ്ങിയവ ശൗചാലയങ്ങളിൽ സൂക്ഷിക്കരുത്. അത് ആരോഗ്യത്തിനു ഹാനികരമാണ്. പല്ലു തേയ്ക്കുന്നതിനുള്ള ചൂർണങ്ങളും മറ്റും കയ്പ്, ചവർപ്, എരിവ് എന്നീ രസങ്ങളോടു കൂടിയതായിരിക്കണമെന്ന് ആയുർവേദാചാര്യന്മാൻ അഭിപ്രായപ്പെടുന്നു. പല്ലിനും മോണയ്ക്കും രോഗങ്ങൾ ഉണ്ടാക്കുന്ന അണുക്കളെ നശിപ്പിക്കാനും വായിലെ ഗ്രന്ഥികളെ കൂടുതൽ ഉത്തേജിപ്പിച്ച് ആഹാരങ്ങൾ ദഹിപ്പിക്കാൻ സഹായിക്കുന്ന ദഹനരസങ്ങളെ സ്രവിപ്പിക്കാനും കയ്പ്, ചവർപ്, എരിവ് രസങ്ങൾക്കു കഴിയും.

ADVERTISEMENT

പല്ലു തേയ്ക്കുന്നതിനുള്ള വിവിധ തരത്തിലുള്ള ചൂർണങ്ങൾ വീട്ടിൽ തയാറാക്കാം.

∙ കരിങ്ങാലി, ഗ്രാംപൂ, കറുവപ്പട്ട, പച്ച കർപ്പൂരം, ചുക്ക്, കുരുമുളക്, മുത്തങ്ങ, കടുക്ക ഇവ സമം അളവിൽ എടുത്തു പൊടിച്ചു ശീലപൊടിയാക്കി അതിൽ സമം അളവിൽ കാവി മണ്ണു ചേർത്തു വീണ്ടും പൊടിച്ചെടുത്തു പല്ലു തേയ് ക്കാൻ ഉപയോഗിക്കാം. ∙ചുക്ക്, കുരുമുളക്, തിപ്പലി, കടുക്ക, നെല്ലിക്ക, കരിങ്ങാലി, വിഴാലരി, നാഗപ്പൂവ്, ഇലവർങ്ങം, പച്ച കർപ്പൂരം, കച്ചോലം, ചിറ്റരത്ത, ഇന്തുപ്പ് എന്നിവയെല്ലാം സമം അളവിൽ പൊടിച്ചു ശീലപൊടിയാക്കി ദന്തധാവനചൂർണം ഉണ്ടാക്കാം.

എണ്ണ തേയ്ച്ചു കുളിക്കാം

ദിവസവും കുളിക്കണം. കുളിക്കുന്നതിനു മുൻപ് എണ്ണ തേയ്ക്കണം. സൗരഭ്യമുള്ളതും കാലാവസ്ഥാഭേദങ്ങൾക്ക് അനുസരിച്ചതും ദേശത്തിന് അനുസരിച്ചതും ആയ എണ്ണകൾ പുരട്ടാം. കേരളത്തിന്റെ കാലാവസ്ഥയിൽ വെളിച്ചെണ്ണ തേയ്ച്ചു കുളിക്കുന്നതാണു നല്ലത്. പതിവായി എണ്ണ തേയ്ച്ചാൽ ചർമത്തിനു മൃദുത്വവും പേശികൾക്കു ദൃഢതയും ലഭിക്കുന്നു. ദിവസവും എണ്ണ തേയ്ക്കുന്നതു ശരീരക്ഷീണം മാറ്റുകയും നല്ല ഉറക്കവും ദേഹബലവും നൽകുകയും ചെയ്യും.

എണ്ണ ആദ്യം പുരട്ടേണ്ടതു തലയിലും ചെവിയിലും കാലിന്റെ അടിഭാഗത്തുമാണ്. ചെവിയിൽ എണ്ണ പുരട്ടുന്നതു കൊണ്ടു കേൾവിശക്തി വർധിക്കും. കേൾവിക്കുറവ് ഉണ്ടാകുകയില്ല. കാലടികളിൽ എണ്ണ പുരട്ടുന്നതു കൊണ്ടു കാലുകൾക്ക് ഉറപ്പും കണ്ണിനു തെളിച്ചവും ശരിയായ ഉറക്കവും ഉണ്ടാകുന്നു. മാത്രമല്ല കാലുകൾക്കു ബലവും ഭംഗിയും വർധിക്കും. കാലിലെ രക്തക്കുഴലുകൾക്കും സ്നായുക്കൾക്കും ബലം ഉണ്ടാകുകയും ചെയ്യും. മുഖത്ത് എണ്ണ തേയ്ക്കുന്നതു മുഖകാന്തി വർധിക്കാനും കണ്ണിനു തെളിച്ചം ഉണ്ടാകാനും സഹായിക്കും. കവിളിൽ ബലവും വരും. പൊതുവെ എണ്ണ പുരട്ടുന്നതു ശരീരകാന്തി വർധിക്കുന്നതിനും രോഗങ്ങൾ വരാതിരിക്കുന്നതിനും നല്ലതാണ്.

ദിവസവും കുളിക്കാം

ദിവസവും രാവിലെ കുളിക്കണം. ദിവസവും കുളിക്കുന്നതുകൊണ്ടു ദഹനശക്തി വർധിക്കുകയും ആഹാരം കഴിക്കുന്നതിനു താൽപര്യം ഉണ്ടാകുകയും ചെയ്യുന്നു. ശരീരത്തിന്റെ തളർച്ച മാറ്റി ശരീരബലവും ഓജസും ഉത്സാഹവും കുളിക്കുന്നതു കൊണ്ട് ഉണ്ടാകും. കുളിക്കുന്നതു ശരീരത്തിലെ ചൂടിനെ നിയന്ത്രിക്കുന്നു. ദിവസവും എണ്ണ തേയ്ച്ചു കുളിക്കുന്നതുകൊണ്ടു ദീർഘായുസ്സുണ്ടാവുകയും ജരാനരകള്‍ വേഗത്തിൽ ബാധിക്കാതിരിക്കുകയും ചെയ്യും.

എപ്പോൾ കുളിക്കണം ?

ഭക്ഷണം കഴിച്ച ഉടനെ കുളിക്കരുത്. പനി, വയറിളക്കം, ചെവിയിലെ രോഗങ്ങൾ, കണ്ണിലെ രോഗങ്ങൾ‌, മൂക്കൊലിപ്പ്, ദഹനക്കേട് തുടങ്ങിയ രോഗങ്ങളുള്ളവർ കുളിക്കാതിരിക്കുന്നതാണു രോഗശമനത്തിനു നല്ലത്. ഇവർക്കു ചൂടുവെള്ളം കൊണ്ടു ശരീരം
തുടയ്ക്കാം.

കുളിക്കുന്പോള്‍ തേയ്ച്ച എണ്ണ കഴുകി കളയുന്നതിനായി വാക, ഇഞ്ച, താളികൾ എന്നിവ ഉപയോഗിക്കണം. ശരീരത്തിൽ നിന്നും മെഴുക്കിളക്കാൻ ഇതൊന്നും ലഭിക്കാതിരിക്കുന്ന സന്ദർഭത്തിൽ യുക്തമായ സോപ്പുകൾ ഉപയോഗിക്കാം.

വ്യായാമം ചെയ്യാം

ദേഹത്ത് എണ്ണ പുരട്ടിയശേഷം ആവശ്യമെങ്കിൽ വ്യായാമം ചെയ്യാം. എണ്ണ പുരട്ടാതെയും വ്യായാമം ചെയ്യാം. സ്ഥിരമായി ദേഹാദ്ധ്വാനം ചെയ്യുന്നവരും ഓടുക, ചാടുക തുടങ്ങിയ കളികളിലേർപ്പെടുന്നവരും പ്രത്യേകം വ്യായാമം ചെയ്യണമെന്നില്ല. ശരീരം വിയർക്കുന്നതുവരെയാണ് ഒരാൾ വ്യായാമം ചെയ്യേണ്ടത്. വ്യായാമശേഷം സുഖമായ രീതിയിൽ ശരീരത്തിൽ തിരുമ്മുന്നതും നല്ലതാണ്.ശരിയായ ബലവും ധാതുപുഷ്ടിയും ഇല്ലാത്തവർ വ്യായാമം ചെയ്യരുത്. ധ്യാനവും യോഗയും ശരീരത്തിനും മനസ്സിനും ബലം നൽകും.

ആഹാരം പ്രധാനം

ആയുർവേദാചാര്യന്മാർ ഭക്ഷണത്തെയും കഴിക്കുന്ന രീതികളേയും മറ്റും കൃത്യമായി വിവരിക്കുന്നുണ്ട്. പോഷകപ്രധാനമായ ആഹാരം ശരിയായ രീതിയിൽ കഴിച്ചാൽ ആരോഗ്യത്തോടു കൂടിയും ശരീരത്തെ രോഗമില്ലാത്തതായും നിലനിർത്താമെന്നും ആയുർവേദത്തിൽ പറയുന്നു. രാവിലത്തെ ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. ഭക്ഷണം കഴിക്കുന്നതു രുചിക്കും വിശപ്പടക്കാനും മാത്രമായിരിക്കരുത്. കഴിക്കുന്ന ആഹാരം പോഷകപ്രദമായിരിക്കാൻ ശ്രദ്ധിക്കണം.

ഉറക്കത്തിനും ചിട്ട വേണം

ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു ശരിയായ ഉറക്കം ആവശ്യമാണ്. ശരീരത്തിന് ആഹാരം പോലെ തന്നെ ഒഴിച്ചു കൂടാൻ പാടില്ലാത്തതാണ് ഉറക്കം. സാമാന്യമായി രാത്രിയിൽ നമുക്ക് ഉറക്കം ഉണ്ടാകുന്നു. ആന്തരികാവയവങ്ങളുടെ പരിപാലനവും അറ്റകുറ്റപണികളും രാത്രി ഉറങ്ങുന്പോഴാണു ശരിയായി നടക്കുന്നത്. ശരിയായ ഉറക്കവും ചുറുചുറുക്കും ലഭിക്കുന്നത് ഇരുട്ടിൽ ഉറങ്ങുന്പോൾ മാത്രമാണ്. രാത്രി ഉറക്കമൊഴിക്കേണ്ടി വരുന്നവർ അതിന്റെ പകുതി സമയമെങ്കിലും പകൽ ഉറങ്ങേണ്ടതാണ്.
പകലുറങ്ങുന്പോൾ കറുത്ത തുണി കൊണ്ടു കണ്ണുകൾ കെട്ടി കിടക്കാം. ഏകദേശം ആറു മണിക്കൂർ മുതൽ എട്ടു മണിക്കൂർ വരെ രാത്രിയിൽ ഉറങ്ങണം.

ഈ പാപങ്ങൾ ഒഴിവാക്കുക

ദിനചര്യകളിൽ ഒഴിവാക്കി നിർത്തേണ്ടതായ പത്തു പാപകർമങ്ങളെപറ്റി ആയുർവേദ ആചാര്യന്മാർ പറയുന്നുണ്ട്. കൊലപാതകം, മോഷണം, വ്യഭിചാരം, ഏഷണി കൂട്ടൽ, ശകാരിക്കൽ, കള്ളം പറയൽ, അസംബന്ധം പറയൽ, പരദ്രോഹചിന്ത, പരധന
മോഹം, ഈശ്വരനിഷേധം എന്നിവയാണു പത്തു പാപങ്ങൾ.

ആയുസ്സും ധർമാർഥസുഖങ്ങളും ഒന്നു പോലെ ലഭിക്കണമെങ്കിൽ ആയുർവേദം നിർദേശിക്കുന്ന ഈ ഉപദേശങ്ങളെ കൃത്യമായി അനുഷ്ഠിക്കേണ്ടതാണ്. ഇപ്രകാരം ദിവസവും ശരിയായ രീതിയിൽ ജീവിക്കുകയാണെങ്കിൽ ദീർഘായുസ്സ്, ആരോഗ്യം, രോഗപ്രതിരോധ ശക്തി, ഐശ്വര്യം, കീർത്തി എന്നിവ ലഭിക്കുന്നതായിരിക്കും.

ഡോ. കെ. എസ്. രജിതൻ

സൂപ്രണ്ട്

ഔഷധി പഞ്ചകർമ ആശുപത്രി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
തൃശൂർ

English Summary:

Ayurveda, emphasizing health and longevity, prescribes specific daily routines. Waking up before sunrise (Brahma Muhurta) is crucial for enhanced personality, efficiency, intellect, and memory. The morning routine includes timely urination and bowel movements to prevent urinary and digestive ailments. Regular brushing with antiseptic materials and natural powders aids oral hygiene. An oil bath before daily bathing keeps skin soft, strengthens muscles, reduces fatigue, and ensures good sleep. Exercise, tailored to individual strength, and a nutritious diet are vital. Proper sleep, ideally in darkness, is essential for bodily repair. Avoiding ten sins is also highlighted for holistic well-being, leading to long life, health, and prosperity.

ADVERTISEMENT