ആർത്തവ സമയത്ത് പാഡുകൾ മൂലമുള്ള അസൗകര്യങ്ങളും ചോർച്ചയെക്കുറിച്ചുള്ള ഭയവും ഒഴിവാക്കാൻ മെൻസ്ട്രുവൽ കപ്പുകൾ മികച്ച ബദലാണ്, ഇവ ശുചിത്വത്തോടെ ഉപയോഗിക്കേണ്ടത് അണുബാധ തടയാൻ അത്യാവശ്യമാണ്. കപ്പ് വൃത്തിയാക്കുമ്പോൾ ശുദ്ധജലം ഉപയോഗിക്കുകയും കഴുകിയ ശേഷം ഈർപ്പമില്ലാതെ ഉണക്കിയെടുക്കുകയും വേണം, കൂടാതെ മെഡിക്കൽ ഗ്രേഡ് സിലിക്കോൺ കപ്പുകൾ മാത്രം ഉപയോഗിക്കുക. 8-12 മണിക്കൂർ വരെ ഉപയോഗിക്കാമെങ്കിലും 5-6 മണിക്കൂർ കൂടുമ്പോൾ മാറ്റുന്നതാണ് ഉത്തമം, വായു കടക്കാത്ത ബാഗുകളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. കപ്പ് ശുദ്ധീകരിക്കാൻ അമിതമായി തിളപ്പിക്കുന്നത് (10 മിനിറ്റിൽ കൂടുതൽ) അതിന്റെ ഈടുനിൽപ്പ് കുറയ്ക്കാം, പകരം ഓരോ ആർത്തവ ചക്രത്തിന് മുൻപും 3-5 മിനിറ്റ് തിളപ്പിച്ചാൽ മതി. യാത്രകളിലും കപ്പ് വൃത്തിയാക്കാൻ ശുദ്ധജലം, ഹാൻഡ് സാനിറ്റൈസർ, വാട്ടർ ബേസ്ഡ് വൈപ്‌സ്, പേപ്പർ നാപ്കിനുകൾ, സ്റ്റെറിലൈസിംഗ് ടാബ്‌ലെറ്റുകൾ എന്നിവ ഉപയോഗിക്കാം, കൂടാതെ യാത്രയിൽ ഒരു അധിക കപ്പ് കരുതുന്നത് നല്ലതാണ്.

പാഡുകൾ ഉപയോഗിക്കുമ്പോഴുള്ള അസൗകര്യവും അസ്വാസ്ഥ്യതയും ലീക്കേജിനെ കുറിച്ചുള്ള പേടിയും ഒഴിവാക്കാനുള്ള ഉത്തമ മാർഗമാണ് മെനുസ്‌ട്രുവൽ കപ്പുകൾ. പക്ഷേ, പാഡുകളെ പോലെ ഉപയോഗിച്ചു കളയുകയല്ല, വൃത്തിയാക്കി വീണ്ടും ഉപയോഗിക്കുകയാണു ചെയ്യുക. അതുകൊണ്ടു തന്നെ അണുബാധകൾ പ്രതിരോധിക്കാനായി ശുചിത്വത്തിൽ ഏറെ ശ്രദ്ധിക്കണം.

∙ കപ്പ് ഒഴുക്കു വെള്ളത്തിൽ പിടിച്ചു വൃത്തിയാക്കുന്നതാണ് ഉത്തമം. കഴുകാൻ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം.

ADVERTISEMENT

∙ കപ്പ് നനഞ്ഞിരിക്കുകയാണെങ്കിൽ ഫംഗൽ അണുബാധയ്ക്കു സാധ്യതയുണ്ട്. അതുകൊണ്ട് കഴുകി വൃത്തിയാക്കിയ ശേഷം തുടച്ചുണക്കി ഉപയോഗിക്കുക.

∙ മെഡിക്കൽ ഗ്രേഡ് സിലിക്കൺ കൊണ്ടുള്ള കപ്പുകൾ തന്നെ ഉപയോഗിക്കുക.

ADVERTISEMENT

∙ കപ്പ്, 8–12 മണിക്കൂർ ഉപയോഗിക്കാം. പക്ഷേ, 5–6 മണിക്കൂർ കഴിയുമ്പോൾ എടുത്തു മാറ്റുന്നതാണ് ഉത്തമം.

∙ പ്ലാസ്റ്റിക് ബാഗിലോ വായു കടക്കാത്ത പാത്രത്തിലോ കപ്പ് സൂക്ഷിക്കരുത്. ഈർപ്പം കെട്ടിനിന്ന് ബാക്ടീരിയ വളരാനിടയാകാം. കപ്പ് വാങ്ങുമ്പോൾ ലഭിക്കുന്ന കോട്ടൻ പൗച്ചിൽ തന്നെ സൂക്ഷിക്കുക.

ADVERTISEMENT

ഏറെ നേരം തിളപ്പിക്കരുത്

∙ പലരും വൃത്തിയെ കുറിച്ചുള്ള അമിത ആശങ്കയെ പ്രതി ഒാരോ തവണ ഉപയോഗത്തിനു ശേഷവും കപ്പു വെള്ളത്തിലിട്ടു തിളപ്പിച്ചു ശുദ്ധീകരിക്കാൻ ശ്രമിക്കാറുണ്ട്. മെഡിക്കൽ ഗ്രേഡ് സിലിക്കൺ ചൂടിനെ നേരിടാൻ പര്യാപ്തമാണ്. പക്ഷേ, ഒരുപാടു നേരം തിളച്ചവെള്ളത്തിൽ ഇടുന്നതും (10 മിനിറ്റിൽ കൂടുതൽ) അടുപ്പിച്ചടുപ്പിച്ചു തിളപ്പിച്ച് ശുദ്ധീകരിക്കുന്നതും കപ്പിന്റെ ആയുസ്സു കുറയ്ക്കാം. അമിതമായ തിളപ്പിക്കൽ സിലിക്കണിന്റെ ഇലാസ്തികത കുറയ്ക്കാം. തന്മൂലം കപ്പ് ശരിയാംവണ്ണം മുറുകി ഇരിക്കാതെ പോകാനും സാധ്യതയുണ്ട്.

∙ ഒാരോ ആർത്തവ ചക്രം തുടങ്ങുന്നതിനു മുൻപരും കപ്പ് തിളയ്ക്കുന്ന വെള്ളത്തിലിട്ട് അണുവിമുക്തമാക്കുകയും ആർത്തവദിവസങ്ങളിൽ ശുദ്ധജലം ഉപയോഗിച്ചു കഴുകി ഉപയോഗിക്കുകയും ചെയ്യുന്നതാകും പ്രായോഗികം.

∙ മൂന്നു മുതൽ അഞ്ചു മിനിറ്റു നേരം തിളപ്പിച്ചാൽ മതി. കപ്പ് പാത്രത്തിനടയിൽ മുട്ടാതെ ഉയർന്നു കിടക്കാനാവശ്യമായ വെള്ളം ഉണ്ടായിരിക്കണം.

∙ കപ്പ് അണുവിമുക്തമാക്കാൻ സഹായിക്കുന്ന പ്ലഗ് ഇൻ ഇലക്ട്രിക് സ്റ്റീമറുകൾ ലഭ്യമാണ്. അഞ്ചു മിനിറ്റിൽ വൃത്തിയാക്കാം.

യാത്രകളിൽ ശ്രദ്ധിക്കാം

∙ യാത്രകളിൽ ഒരു കുപ്പി ശുദ്ധജലം കരുതിയാൽ കപ്പ് വൃത്തിയാക്കാൻ ഉപയോഗിക്കാം. കപ്പ് കൈകാര്യം ചെയ്യുന്നതിനു മുൻപു സാനിറ്റൈസർ ഉപയോഗിച്ചു കൈ വൃത്തിയാക്കാൻ മറക്കരുത്.

∙ സുഗന്ധമില്ലാത്ത വാട്ടർ ബേസ്‌ഡ് ആയ നനവുള്ള വൈപ്‌സ് കരുതിയാൽ വെള്ളം കുറവാണെങ്കിലും കപ്പ് നന്നായി വൃത്തിയാക്കാം.

∙ പേപ്പർ നാപ്‌കിൻ ഉപയോഗിച്ചും കപ്പു തുടച്ചു വൃത്തിയാക്കാം.

∙ ഹോട്ടലുകളിൽ താമസിക്കുമ്പോൾ ഒരു മഗ്ഗിൽ മെനുസ്‌ട്രുവൽ കപ്പ് വച്ച് ഇലക്ട്രിക് കെറ്റിലിൽ നിന്നും അതു മുങ്ങിക്കിടക്കുന്നത്ര തിളച്ച വെള്ളം ഒഴിച്ച് അഞ്ചു മിനിറ്റ് വച്ച് അണുവിമുക്തമാക്കാം.

∙ ചൂടുവെള്ളം ലഭ്യമല്ലെങ്കിൽ സ്െറ്ററിലൈസിങ് ടാബ്‌ലറ്റുകൾ വാങ്ങിസൂക്ഷിക്കുക. ഒരെണ്ണം തണുത്ത വെള്ളത്തിൽ ഇട്ട് അതിലേക്ക് കപ്പിറക്കി 15 മിനിറ്റു നേരം വയ്ക്കുക.

∙ യാത്രകളിൽ ഒരു മെനുസ്‌ട്രുവൽ കപ്പ് അധികം കരുതുന്നതാണു നല്ലത്. വൃത്തിയാക്കാൻ സാഹചര്യം ഇല്ലാതെ വന്നാൽ പുതിയത് ഉപയോഗിക്കാം.

English Summary:

Menstrual cups offer a comfortable and leak-free alternative to pads, but proper cleaning and maintenance are crucial for preventing infections. By following recommended hygiene practices and sterilization methods, users can ensure the longevity and safety of their menstrual cups.

ADVERTISEMENT