അടിയന്തര ഗർഭനിരോധന ഗുളികകൾ, ലൈംഗികബന്ധത്തിനുശേഷം ഗർഭധാരണം തടയാൻ ഉപയോഗിക്കുന്നവയാണ്, ഗർഭനിരോധന മാർഗ്ഗങ്ങൾ പരാജയപ്പെട്ടാലോ ഉപയോഗിക്കാതിരുന്നാലോ അല്ലെങ്കിൽ ലൈംഗികാതിക്രമം നടന്നാലോ ഇവ ഉപയോഗിക്കാം. ലെവോനോർജസ്ട്രെൽ അടങ്ങിയ ഇവ അണ്ഡവിസർജനം വൈകിപ്പിച്ച് ഗർഭധാരണം തടയുന്നു, ലൈംഗികബന്ധം കഴിഞ്ഞ് 72 മണിക്കൂറിനുള്ളിൽ കഴിക്കണം, എന്നാൽ 24 മണിക്കൂറിനുള്ളിൽ കഴിക്കുന്നതാണ് ഏറ്റവും ഫലപ്രദം. ഐ പിൽ, അൺവാണ്ടഡ്-72 തുടങ്ങിയ ബ്രാൻഡുകളിൽ ഇവ ലഭ്യമാണ്, ഡോക്ടർ നിർദ്ദേശമില്ലാതെ വാങ്ങാമെങ്കിലും സ്ഥിരം ഗർഭനിരോധന മാർഗ്ഗങ്ങൾക്ക് പകരമല്ല, കൂടാതെ പതിവായുപയോഗിക്കുന്നത് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ചെറിയ രക്തസ്രാവം, ഓക്കാനം, ഛർദി, ക്ഷീണം, തലകറക്കം, തലവേദന, വയറുവേദന, സ്തനവേദന തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാകാം, കൂടാതെ അടുത്ത ആർത്തവചക്രത്തെയും ബാധിക്കാം. അപസ്മാരം, ആൻറിബയോട്ടിക്, ആൻറിഫംഗൽ മരുന്നുകളോടൊപ്പം കഴിച്ചാൽ ഇവയുടെ ഫലപ്രാപ്തി കുറയാം, ഗർഭസ്രാവത്തിന് ഉപയോഗിക്കരുത്, ഗർഭധാരണത്തെ തടയുന്നതിനാൽ ഗർഭിണി ആയിരിക്കുമ്പോൾ കഴിക്കുന്നത് കുഞ്ഞിന് വൈകല്യങ്ങൾക്ക് കാരണമാവാം.

അടിയന്തര സാഹചര്യത്തിൽ ഗർഭനിരോധന മാർഗങ്ങളൊന്നും ഉപയോഗിക്കാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ, അല്ലെങ്കിൽ സുരക്ഷിത ഗർഭനിരോധന മാർഗങ്ങൾ ഫലപ്രദമല്ലെന്ന് അവസ്ഥയിൽ ഗർഭധാരണം തടയാനായി ഉപയോഗിക്കുന്ന ഗുളികകളാണ് അടിയന്തര ഗർഭനിരോധന ഗുളികകൾ (ഇ പിൽസ്). ഇതു പ്രധാനമായും ഉപയോഗിക്കുന്നത്,

∙ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാതെ നടന്ന ലൈംഗികബന്ധത്തിനു ശേഷം ഗർഭധാരണം വേണ്ട എന്ന ഘട്ടത്തിൽ.

ADVERTISEMENT

∙ ലൈംഗികാതിക്രമം, ബലാത്സംഗം എന്നിവയ്ക്കു ശേഷം ഗർഭധാരണം വേണ്ട എന്ന സാഹചര്യത്തിൽ.

∙ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിച്ചാലും പിഴവുകൾ ഉണ്ടായാൽ. ഉദാ: കോണ്ടം പൊട്ടൽ, സ്ലിപ്പ് ചെയ്യൽ, ഓറൽ ഗുളികകൾ സമയം തെറ്റി കഴിക്കൽ.

ADVERTISEMENT

എങ്ങനെ പ്രവർത്തിക്കുന്നു ?

ലെവോനോർജസ്ട്രെൽ (Levo norgestrel) അടങ്ങിയ മരുന്ന് അണ്ഡവിസർജനം തടയുകയോ വൈകിക്കുകയോ ചെയ്തു ഗർഭധാരണം തടയുന്നു. ലൈംഗികബന്ധത്തിനു ശേഷം 72 മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം. ഇതു കഴിക്കുന്ന സമയം വൈകുന്നതോടെ ഫലപ്രാപ്തി കുറയുന്നു. അതുകൊണ്ട് എത്ര നേരത്തേ കഴിക്കുന്നുവോ അത്രയും നല്ലത്. 24 മണിക്കൂറിനുള്ളിൽ ഉപയോഗിക്കുന്നതു കൂടുതൽ ഫലപ്രദമാണ്.

ADVERTISEMENT

ഐ പിൽ, അൺവാണ്ടഡ്–72, ഒപ്ഷൻ 72, പോസ്റ്റ്പോൺ–72 എന്നിവയാണു പ്രധാന ബ്രാൻഡുകൾ. 2005 മുതൽ ഇന്ത്യയിൽ ഈ മരുന്നുകൾ ലഭ്യമാണ്. ഐ പിൽ – 1.5 mg ഗുളിക ഒറ്റ തവണ മാത്രം കഴിച്ചാൽ മതിയാകും.

ഡോക്ടറുടെ നിർദേശമില്ലാതെ തന്നെ ഇവ ഫാർമസികളിൽ നിന്നു നേരിട്ടു വാങ്ങാവുന്നതാണ്. പക്ഷേ, ഇവ സ്ഥിരമായ ഗർഭനിരോധന മാർഗങ്ങൾക്കു പകരമല്ല. അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കുക. കൂടുതൽ അളവിൽ ഹോർ

മോൺ അടങ്ങിയിരിക്കുന്നതിനാൽ ഈ ഗുളിക പതിവായി ഉപയോഗിക്കുന്നതു ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാക്കാം.

പാർശ്വഫലങ്ങൾ അറിയാം

∙ ചെറിയ രക്തസ്രാവം (Spotting)

∙ ഒാക്കാനം

∙ ഛർദി– ഗുളിക കഴിച്ചു രണ്ടു മണിക്കൂറിനുള്ളിൽ ഛർദിച്ചു പോയാൽ ഒരു ഡോസ് കൂടി കഴിക്കേണ്ടിവരും.

∙ ക്ഷീണം∙ തലകറക്കം ∙തലവേദന ∙ വയറുവേദന, ആർത്തവസമയത്ത് ഉണ്ടാകുന്നതിനു സമാനമായ കൊളുത്തിപ്പിടുത്തം ∙ സ്തനത്തിൽ വേദന എന്നീ പ്രശ്നങ്ങൾ ചിലരിൽ കണ്ടുവരുന്നു.

അണ്ഡവിസർജനം താമസിപ്പിച്ചു പ്രവർത്തിക്കുന്ന ഗുളിക ആയതിനാൽ അടുത്ത ആർത്തവചക്രം കൃത്യമല്ലാതെ വരാം. ആർത്തവചക്രങ്ങൾക്കിയിൽ ചെറിയ സ്പോട്ടിങ്ങിനും ഇടയുണ്ട്.

അപസ്മാര മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, ആന്റിഫംഗൽ മരുന്നുകൾ എന്നിവയോടൊപ്പം ഈ ഗുളിക കഴിക്കുന്നതു പ്രതിപ്രവർത്തനത്തിന് ഇടയാക്കി ഇ പില്ലിന്റെ ഫലപ്രാപ്തി കുറയ്ക്കാം.

അലസിപ്പിക്കാൻ കഴിക്കരുത്

അപൂർവമായി ആണെങ്കിലും ഗൗരവകരമായ ചില പ്രശ്നങ്ങളും വരാം. അടിയന്തര ഗർഭനിരോധന ഗുളിക ഫലപ്രദമല്ലാതെ വന്നാൽ ഗർഭപാത്രത്തിനു പുറത്തു ഗർഭധാരണം നടക്കാനുള്ള (ectopic pregnancy) ചെറിയൊരു സാധ്യതയുണ്ട്. അതുകൊണ്ട് ഗുളിക കഴിച്ച് 3–5 ആഴ്ചകൾക്കു ശേഷം കടുത്ത വയറുവേദന വന്നാൽ ഡോക്ടറെ കാണുക.

പതിവായി ഇത് ഉപയോഗിക്കുന്നത് (ഒരു മാസം തന്നെ പലതവണ) ആർത്തവം ക്രമം തെറ്റാനും മൂഡ് മാറ്റങ്ങൾക്കും ഇടയാക്കാം. ഗർഭധാരണം തടയാനാണ് ഇവ ഉപയോഗിക്കുന്നത്. അതുകൊണ്ടു നിലവിൽ ഗർഭിണിയാണെങ്കിൽ ഇതു പ്രയോജനം ചെയ്യില്ല. മാത്രമല്ല ഗർഭസ്ഥശിശുവിനു വൈകല്യങ്ങൾക്ക് ഇടയാക്കുകയും ചെയ്യാം.

English Summary:

Emergency contraception pills, also known as I-pills, are used to prevent pregnancy after unprotected sex or when regular contraception fails. These pills work by delaying or preventing ovulation and should be taken within 72 hours of intercourse for maximum effectiveness.

ADVERTISEMENT