മുഖചർമം വൃത്തിയാക്കി തിളക്കം നൽകുന്നതിനായി ചെയ്യുന്ന ഫേഷ്യൽ ട്രീറ്റ്മെന്റിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പഴുപ്പുളള മുഖക്കുരു, അലർജി എന്നിവയുള്ളപ്പോൾ ഫേഷ്യൽ ഒഴിവാക്കുകയും വൈകുന്നേരങ്ങളിൽ റിലാക്സ്ഡ് ആയ സമയത്ത് ഇത് ചെയ്യുകയും വേണം. ഏതെങ്കിലും ചടങ്ങുകൾക്കായി ഫേഷ്യൽ ചെയ്യുമ്പോൾ തലേദിവസം ചെയ്യാതെ കുറഞ്ഞത് ഒരാഴ്ച മുൻപ് ചെയ്യേണ്ടതാണ്. അലർജിയുള്ളവർ പ്രകൃതിദത്ത വസ്തുക്കൾ കൊണ്ടുള്ള ഫേഷ്യലുകൾ തിരഞ്ഞെടുക്കണം. അംഗീകൃത പാർലറുകളിൽ നിന്ന് വിദഗ്ധരുടെ സഹായത്തോടെ മാത്രം ഫേഷ്യൽ ചെയ്യുക. ഫേഷ്യൽ ചെയ്ത ഉടനെ കടുത്ത വെയിലേൽക്കുന്നത് ഒഴിവാക്കേണ്ടത് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ അത്യാവശ്യമാണ്.

മുഖചർമം വൃത്തിയാക്കുന്നതിനും ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മുഖത്തിനു ഫ്രഷ്നസും തിളക്കവും ലഭിക്കുന്നതിനുമായി
ഫേഷ്യൽ ചെയ്യുന്ന ഒട്ടേറെപ്പേരുണ്ട്.
ബ്യൂട്ടി പാർലറുകളിലും സ്കിൻ ക്ലിനിക്കുകളിലുമൊക്കെ ചെയ്യുന്ന ഒരു സ്കിൻ കെയർ ട്രീറ്റ്മെന്റാണ് ഫേഷ്യൽ. മുഖം വൃത്തിയാക്കുക ( Cleansing ) മൃതകോശങ്ങൾ നീക്കം ചെയ്യുക (Exfoliation), ആവി പിടിക്കുക (Steaming), ബ്ലാക് ഹെഡ്സ് നീക്കുക (Blackhead Extraction ), മുഖത്ത് മസാജ് ചെയ്യുക (Face massage) , ഫെയ്സ് മാസ്ക് (Face Mask), എന്നിങ്ങനെ വിവിധ ഘട്ടങ്ങളായാണു ഫേഷ്യൽ പൂർത്തിയാക്കുന്നത്.
എന്നാൽ ഫേഷ്യൽ ചെയ്യുന്നതിനു മുൻപ് പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

∙ പഴുപ്പു നിറഞ്ഞ മുഖക്കുരുക്കൾ, ചൊറിച്ചിൽ, അലർജി എന്നിവ ഉള്ളവർ ആ സമയത്ത് ഫേഷ്യൽ ഒഴിവാക്കുക. ചർമം സാധാരണ നിലയിൽ ആയതിനു ശേഷം ഫേഷ്യൽ ചെയ്യുന്നതാണ് അഭികാമ്യം.

∙വൈകുന്നേരങ്ങളാണ് ഫേഷ്യൽ‌ ചെയ്യുന്നതിന് അനുയോജ്യമായ സമയം. തിരക്കുകളൊക്കെ മാറ്റി വച്ച് റിലാക്സ്ഡ് ആയി ഫേഷ്യൽ ചെയ്യുന്നതിനായി സമയം ക്രമീകരിക്കുക. ഫേഷ്യൽ ചെയ്യുമ്പോൾ ചർമത്തിന്റെ ഗ്ലോ വർധിക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം. ശാന്തമായിരിക്കുന്ന ആ സമയത്ത് മനസ്സിനും റിലാക്സേഷൻ ലഭിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ധൃതിയിൽ ഫേഷ്യൽ ചെയ്യാതിരിക്കുക.

∙ വിവാഹം പോലെ ഏതെങ്കിലും ചടങ്ങുകൾക്കു വേണ്ടിയാണ് ഫേഷ്യൽ ചെയ്യുന്നതെങ്കിൽ , ആ ചടങ്ങിന് ഒരാഴ്ച മുൻപെങ്കിലും ഫേഷ്യൽ ചെയ്യാൻ ശ്രദ്ധിക്കുക. ചടങ്ങിന്റെ തലേന്നു ഫേഷ്യൽ ചെയ്താൽ ഉദ്ദേശിക്കുന്ന ഗ്ലോ കിട്ടുകയില്ല.

∙ ചർമത്തിൽ അലർജി പ്രശ്നങ്ങളുള്ളവരാണെങ്കിൽ ഫേഷ്യലിനു മുൻപു തന്നെ അതേക്കുറിച്ചു പറയേണ്ടതാണ്. മാത്രമല്ല, ഫേഷ്യലിൽ എന്തൊക്കെ ഉൾപ്പെടുന്നുണ്ടെന്ന് അറിയുകയും വേണം. അലർജിയുള്ളവർക്ക് ഫ്രൂട്ട് ഫേഷ്യൽ പോലെ പ്രകൃതിദത്ത വസ്തുക്കൾ കൊണ്ടുള്ള ഫേഷ്യലുകളാണ് ഉചിതം.

∙ അരിമ്പാറ നീക്കുക, നിറം വർധിപ്പിക്കുന്നതിനുള്ള പീലുകൾ പോലുള്ള ചികിത്സകൾ ചെയ്തവർ രണ്ടാഴ്ചയെങ്കിലും കഴിഞ്ഞു മാത്രമേ ഫേഷ്യലുകൾ ചെയ്യാവൂ.

∙ അംഗീകൃതപാർലറുകളിൽ ഫേഷ്യൽ ചെയ്യാൻ ശ്രദ്ധിക്കുക. അതുപോലെ വൈദഗ്ധ്യമുള്ളവരാണു ഫേഷ്യൽ ചെയ്യുന്നതെന്നും ഗുണമേൻമയുള്ള ഉൽപന്നങ്ങളാണ് ഉപയോഗിക്കുന്നതെന്നും ഉറപ്പു വരുത്തുക.

∙ ഫേഷ്യൽ ചെയ്ത ഉടനെ വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. വെയിലേറ്റാൽ ഫേഷ്യലിന്റെ ഗുണം നഷ്ടമാകും. ഗ്ലോ കുറയുകയും ചെയ്യും.

ADVERTISEMENT

വിവരങ്ങൾക്കു കടപ്പാട്
ഡോ. കുക്കു മത്തായി
കൺസൽറ്റന്റ് ഡെർമറ്റോളജിസ്‌റ്റ്
നെടുംചാലിൽ ട്രസ്‌റ്റ് ഹോസ്പിറ്റൽ , മൂവാറ്റുപുഴ

ADVERTISEMENT
ADVERTISEMENT