അനന്യമായ കൊത്തുപണികളാലും ക്ഷേത്രച്ചുവരുകൾ അലങ്കരിക്കുന്ന രതിശിൽപങ്ങളാലും ലോകപ്രശസ്തമാണ് മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രസമുച്ചയം. ക്ഷേത്ര ശൈലിയിലും ശിൽപങ്ങളുടെ കാര്യത്തിലും ഖജുരാഹോയോട് ഏറെ സമാനത പുലർത്തുന്ന ഒരു കാനനക്ഷേത്രം സമീപ സംസ്ഥാനമായ ഛത്തിസ്ഗഡിലും കാണാം. മൈകൽ പർവത നിരയിൽ സാക്രി നദിയുടെ തീരത്ത്

അനന്യമായ കൊത്തുപണികളാലും ക്ഷേത്രച്ചുവരുകൾ അലങ്കരിക്കുന്ന രതിശിൽപങ്ങളാലും ലോകപ്രശസ്തമാണ് മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രസമുച്ചയം. ക്ഷേത്ര ശൈലിയിലും ശിൽപങ്ങളുടെ കാര്യത്തിലും ഖജുരാഹോയോട് ഏറെ സമാനത പുലർത്തുന്ന ഒരു കാനനക്ഷേത്രം സമീപ സംസ്ഥാനമായ ഛത്തിസ്ഗഡിലും കാണാം. മൈകൽ പർവത നിരയിൽ സാക്രി നദിയുടെ തീരത്ത്

അനന്യമായ കൊത്തുപണികളാലും ക്ഷേത്രച്ചുവരുകൾ അലങ്കരിക്കുന്ന രതിശിൽപങ്ങളാലും ലോകപ്രശസ്തമാണ് മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രസമുച്ചയം. ക്ഷേത്ര ശൈലിയിലും ശിൽപങ്ങളുടെ കാര്യത്തിലും ഖജുരാഹോയോട് ഏറെ സമാനത പുലർത്തുന്ന ഒരു കാനനക്ഷേത്രം സമീപ സംസ്ഥാനമായ ഛത്തിസ്ഗഡിലും കാണാം. മൈകൽ പർവത നിരയിൽ സാക്രി നദിയുടെ തീരത്ത്

അനന്യമായ കൊത്തുപണികളാലും ക്ഷേത്രച്ചുവരുകൾ അലങ്കരിക്കുന്ന രതിശിൽപങ്ങളാലും ലോകപ്രശസ്തമാണ് മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രസമുച്ചയം. ക്ഷേത്ര ശൈലിയിലും ശിൽപങ്ങളുടെ കാര്യത്തിലും ഖജുരാഹോയോട് ഏറെ സമാനത പുലർത്തുന്ന ഒരു കാനനക്ഷേത്രം സമീപ സംസ്ഥാനമായ ഛത്തീസ്ഗഡിലും കാണാം. മൈകൽ പർവത നിരയിൽ സാക്രി നദിയുടെ തീരത്ത് മുളയും സാലവൃക്ഷങ്ങളും നിറഞ്ഞ കാട്ടിലാണ് ‘ഛത്തീസ്ഗഡിലെ ഖജുരാഹോ’ എന്നറിയപ്പെടുന്ന ഭോരംദേവ് ക്ഷേത്രസമുച്ചയം സ്ഥിതി ചെയ്യുന്നത്.

കബിർധാം ജില്ലയിലെ കവർധ നഗരത്തിൽ നിന്നു 18 കിലോ മീറ്റർ അകലെയാണ ഭോരംദേവ് ക്ഷേത്രം. മഡ്‌വമഹൽ, ഛേർകി മഹൽ, ഇസ്താലിക് ക്ഷേത്രം എന്നിങ്ങനെ അടുത്ത് അടുത്തു സ്ഥിതി ചെയ്യുന്ന നാലു ക്ഷേത്രങ്ങളെ ഒരുമിച്ച് ഒരു സമുച്ചയമായിട്ടാണ് കണക്കാക്കുന്നത്. 7ാം നൂറ്റാണ്ടിനും 12ാം നൂറ്റാണ്ടിനും ഇടയ്ക്കു കാലാചൂരി ഭരണകൂടത്തിന്റെ കാലത്ത് നിർമിക്കപ്പെട്ടതാണ് ഈ ശിവ ക്ഷേത്രങ്ങൾ. ഗോണ്ട് വംശജരായ ഗോത്ര ജനതയുടെ ആവാസസ്ഥാനമായ ഈ കാട്ടിൽ അവരുടെ വിശ്വാസത്തിൽ നിന്നാണ് ഭോരംദേവ് എന്ന പേര് രൂപപ്പെട്ടത് എന്നു കരുതുന്നു. ഒരു ഗോണ്ട് രാജാവിന്റെ പേരാണ് ഭോരംദേവ് എന്നും അദ്ദേഹമാണ് ക്ഷേത്ര നിർ‌മാണം നടത്തിയത് എന്നും അഭിപ്രായങ്ങളുണ്ട്.

Photos:Uditvd,Kailash Mohankar, commons.wikimedia.org
ADVERTISEMENT

ഭോരംദേവ് ക്ഷേത്രത്തിന്റെ പ്രധാന ഭാഗം 11ാം നൂറ്റാണ്ടിൽ പണിതതാണെന്ന് അനുമാനിക്കുന്നു. ഏറെ സങ്കീർണമായ സപ്തരഥ മാതൃകയിലുള്ള നിർമിതിയിൽ ഗർഭഗൃഹം കൂടാതെ അർധമണ്ഡപം, മണ്ഡപം, കക്ഷാസനങ്ങൾ, അന്തരാളം എന്നീ ഭാഗങ്ങൾ ഉണ്ട്. ഏറെ സൂക്ഷ്മതയോടെ കൊത്തിയെടുത്ത ശിൽപങ്ങളാണ് ക്ഷേത്രത്തെ ആകർഷകമാക്കുന്നത്. ശൈവക്ഷേത്രമാണെങ്കിലും ശൈവ, വൈഷ്ണവ, ശാക്തേയ വ്യത്യാസങ്ങൾ കൂടാതെയുള്ള ദേവതാ രൂപങ്ങൾ ഭിത്തികളിൽ കാണാം. നാഗാരാധനയുടെയും താന്ത്രികശൈലിയുടെയും മണ്ഡപത്തിന്റെ ഭിത്തികളിലാണ് രതിശിൽപങ്ങൾ ഇടം പിടിച്ചിട്ടുള്ളത്. ഖജുരാഹോയിലെയും കൊണാർക്കിലെയും രതിശിൽപങ്ങളോടു സാമ്യം പുലർത്തുന്നവയാണ്. കാലഗണന നോക്കുമ്പോൾ ഖജുരാഹോയെക്കാൾ അൽപം പഴക്കമുള്ളതാകണം ഭോരംദേവ് ക്ഷേത്രം എന്നു കരുതുന്നു.

Photo:Ratnesh,commons.wikimedia.org

മഡ്‌വമഹൽ, ഛേർകി മഹൽ, ഇസ്താലിക് ക്ഷേത്രം എന്നീ ക്ഷേത്രങ്ങളും ഭോരംദേവ് ക്ഷേത്രത്തിനു സമീപം തന്നെയാണ്. എന്നാൽ ഇവ നാലും തമ്മിലുള്ള ബന്ധം എന്താണെന്നു കണ്ടെത്തിയിട്ടില്ല. മഡ്‌വമഹൽ എന്നാൽ പ്രാദേശിക ഭാഷയിൽ കല്യാണപന്തൽ എന്നാണ് അർഥം. 14ാം നൂറ്റാണ്ടിൽ നാഗവംശി രാജാവായ രാമചന്ദ്രയുടെ വിവാഹ വേളയിൽ നിർമിച്ചതാണെന്നു കരുതുന്ന ക്ഷേത്രത്തിന് ഒരു കല്യാണപന്തലിന്റെ രൂപമാണുള്ളത്. ഇതിന്റെ ഭിത്തികളും രതിശില്പങ്ങളാൽ അലംകൃതമാണ്. 16 സ്തംഭങ്ങളിൽ തീർത്ത മണ്ഡപത്തിലാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഭോരംദേവ് ക്ഷേത്രത്തിൽ നിന്ന് 1 കിലോ മീറ്റർ അകലെയാണ് മഡ്‌വമഹൽ. ഭോരംദേവ് ക്ഷേത്രത്തോടു ചേർന്നു തന്നെ സ്ഥിതി ചെയ്യുന്ന ഇസ്താലിക് ക്ഷേത്രം ഇഷ്ടികകളാൽ നിർമിതമാണ്. ഈ സമുച്ചയത്തിലെ ഏറ്റവും പഴക്കം ചെന്ന നിർമിതിയും ഇതാണ്. ഛേർകി മഹഹൽ കൊടുംകാടിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. സമീപകാലത്ത് ഭോരംദേവ് ക്ഷേത്ര സമുച്ചയത്തോടു ചേർന്ന് ഒരു പുരാവസ്തു മ്യൂസിയം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഭോരംദേവ് ക്ഷേത്രസമുച്ചയത്തിലും സമീപ പ്രദേശങ്ങളിലും നടന്ന പര്യവേക്ഷണ പ്രവർത്തനങ്ങളിൽ ലഭിച്ച പുരാവസ്തുക്കൾ ഇവിടെ കാണാം. എഡി1,2 നൂറ്റാണ്ടുകൾ മുതലുള്ള അമൂല്യമായ പലതും ഈ ശേഖരത്തിലുണ്ട്.

Photo:Uditvd,commons.wikimedia.org
ADVERTISEMENT

ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിൽ നിന്ന് 116 കിലോ മീറ്ററുണ്ട് ഭോരംദേവിലേക്ക്. റയ്പുർ, ജബൽപുർ തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്ന് ഈ ക്ഷേത്രസമുച്ചയത്തിനടുത്തുള്ള പട്ടണമായ കവർധയിലേക്ക് റോഡ് മാർഗം എത്താം. കവർധയിൽനിന്ന് ടാക്സി വാഹനങ്ങൾ ലഭിക്കും.

ADVERTISEMENT
ADVERTISEMENT