ശസ്ത്രക്രിയയ്ക്കു ശേഷം കൈയുടെ ചലനശേഷി നഷ്ടപ്പെട്ടു; പരാതിപ്പെട്ടപ്പോൾ മാനസിക രോഗമെന്ന് പരിഹസിച്ച് ഡോക്ടർമാർ! ദുരിത ജീവിതം
ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് യുവാവിന്റെ ഇടതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടന്ന് പരാതി. ആലപ്പുഴ മുല്ലാത്ത് വാർഡിൽ മുല്ലാത്ത് വളപ്പിൽ ബാബുവിന്റെ മകൻ മാഹീൻ ബാബുവിനാണ് ശസ്ത്രക്രിയയെ തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായത്. പരാതി പറഞ്ഞപ്പോൾ മനോരോഗമുണ്ടെന്ന് ഡോക്ടർമാർ പരിഹസിച്ചെന്നും

ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് യുവാവിന്റെ ഇടതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടന്ന് പരാതി. ആലപ്പുഴ മുല്ലാത്ത് വാർഡിൽ മുല്ലാത്ത് വളപ്പിൽ ബാബുവിന്റെ മകൻ മാഹീൻ ബാബുവിനാണ് ശസ്ത്രക്രിയയെ തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായത്. പരാതി പറഞ്ഞപ്പോൾ മനോരോഗമുണ്ടെന്ന് ഡോക്ടർമാർ പരിഹസിച്ചെന്നും കുടുംബം ആരോപിച്ചു.
ഇടതുകൈയുടെ കൈക്കുഴ തെന്നുന്നതിന് ചികിൽസ തേടിയാണ് 27 വയസുകാരനായ മാഹിൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിൽ എത്തിയത്. ജൂലൈ നാലിന് ഓപ്പറേഷൻ നടന്നു. ശസ്ത്രക്രിയയ്ക്കുശേഷം ഇടത് കൈമരവിച്ചു. ചലനശേഷി കുറഞ്ഞു. വലതു കൈയ്ക്കും മരവിപ്പ് ഉണ്ട്. കഴുത്തിനും വേദനയായി. ശസ്ത്രക്രിയയിലെ പിഴവാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ആരോപണം.
ഇടപ്പള്ളിയിലെയും കോലഞ്ചേരിയിലെയും സ്വകാര്യ ആശുപത്രികളിൽ പരിശോധന നടത്തിയപ്പോൾ ശസ്ത്രക്രിയ ആവശ്യമില്ലായിരുന്നു എന്ന് ഡോക്ടർമാർ പറഞ്ഞുവെന്നും മാഹിനും പിതാവും പറഞ്ഞു. പച്ചക്കറി വ്യാപാരിയായിരുന്നു പിതാവ് ബാബു രോഗം മൂലം ഇപ്പോൾ ജോലിക്ക് പോകുന്നില്ല. താമസിക്കുന്ന വാടക വീട് അടുത്തയാഴ്ച ഒഴിയണം. സ്വകാര്യ ആശുപത്രിയിൽ വീണ്ടും ഓപറേഷന് നിർദ്ദേശിച്ചിരിക്കുകയാണ്. ഇതിന് ലക്ഷങ്ങളാണ് ചിലവ് വരുന്നത്. കൈയുടെ ചലനശേഷി കുറഞ്ഞ കാര്യം പറഞ്ഞപ്പോൾ കേസ് കൊടുക്കാൻ ഡോക്ടർമാർ പറഞ്ഞതായി കുടുംബം ആരോപിച്ചു.
മകന് മാനസിക രോഗമാണെന്നും പരിഹസിച്ചു. മാഹീന്റെ ഉമ്മ കിഡ്നി രോഗം മൂലം നേരത്തെ മരിച്ചു. കംപ്യൂട്ടർ ഗ്രാഫിക്സ് ജോലികളാണ് മാഹീൻ ചെയ്തിരുന്നത്. ചികിൽസ ചില വുകൾക്കായി കംപ്യൂട്ടറും വിറ്റു. കൈ ശരിയായി വീണ്ടും ജോലിക്കു പോകണമെന്നാണ് മാഹീന്റെ ആഗ്രഹം. ശസ്ത്രക്രിയ പിഴവിനെതിരെ കലക്ടർക്കും മെഡി.കോളജ് ആശുപത്രി സൂപ്രണ്ടിനും പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു.
അക്കൗണ്ട് വിവരങ്ങള്‍
MAHEEN BABU
A/c no- 0305104000170888
IFSC - IBKL0000305
IDBI BANK
ALAPUZHA TD SCHOOL BRANCH
G PAY- 9747987272