ഈസ്റ്റേൺ വനിത ഷെഫ് ഓഫ് കേരള: സോൺ 3 സെമിഫൈനൽ സെപ്റ്റംബർ 19-ന് Eastern Vanitha Chef of Kerala: Zone 3 Semi-Final Gears Up in Kochi
കേരളത്തിൻ്റെ പാചക പ്രതിഭകളെ കണ്ടെത്താനുള്ള 'ഈസ്റ്റേൺ വനിത ഷെഫ് ഓഫ് കേരള' മത്സരത്തിൻ്റെ സോൺ 3 സെമിഫൈനൽ സെപ്റ്റംബർ 19ന് കൊച്ചി ലുലു മാളിൽ നടക്കും. ടെലിവിഷൻ താരം രാജ് കലേഷ് അവതരിപ്പിക്കുന്ന ഈ പരിപാടിയിൽ, പതിനായിരക്കണക്കിന് അപേക്ഷകരിൽ നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്ത 15 മത്സരാർത്ഥികൾ മാറ്റുരയ്ക്കും. ഓരോ മത്സരാർത്ഥിയും ഒരു നാടൻ വെജിറ്റേറിയൻ അല്ലെങ്കിൽ നോൺ വെജിറ്റേറിയൻ വിഭവത്തോടൊപ്പം ഒരു പരമ്പരാഗത മധുരപലഹാരവും തയ്യാറാക്കണം. പാചക വിദഗ്ധർ അടങ്ങിയ പാനൽ റെസിപ്പിയുടെ തനിമ, പരമ്പരാഗത സ്വഭാവം, അവതരണം എന്നിവ വിലയിരുത്തി വിജയികളെ തിരഞ്ഞെടുക്കും. ഈ സെമിഫൈനലിലെ വിജയികൾ കൊച്ചിയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടും.

കൊച്ചി: കേരളത്തിന്റെ ഏറ്റവും മികച്ച പാചക പ്രതിഭയെ കണ്ടെത്താനുള്ള മത്സരത്തിന് ആവേശമേറുന്നു. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ഈസ്റ്റേൺ വനിത ഷെഫ് ഓഫ് കേരള' പാചക മത്സരത്തിന്റെ സോൺ 3 സെമിഫൈനൽ സെപ്റ്റംബർ 19 ശനിയാഴ്ച കൊച്ചി ലുലു മാളിൽ നടക്കും. പ്രശസ്ത ടെലിവിഷൻ താരം രാജ് കലേഷ് ആണ് ഈ പരിപാടിയുടെ അവതാരകൻ.
ലുലു മാൾ അസോസിയേറ്റ് സ്പോൺസറായി, വനിതയും ഈസ്റ്റേണും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ പാചക മത്സരം സംസ്ഥാനത്തെ ഭക്ഷണപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. പതിനായിരത്തോളം എൻട്രികളിൽ നിന്നാണ് സോൺ 3 സെമിഫൈനലിലേക്ക് രുചിയുടെ മാറ്റുരയ്ക്കാൻ മത്സരാർഥികളെത്തുന്നത്. അപേക്ഷകരുടെ വൻ നിരയിൽ നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്ത കഴിവുറ്റ 15 മത്സരാർത്ഥികളാണ് ഫൈനലിൽ ഇടം നേടുന്നതിനായി ഈ റീജിയണൽ സെമിഫൈനലിൽ മാറ്റുരയ്ക്കുന്നത്.
കൊച്ചി ലുലു മാളിൽ നടക്കുന്ന സെമിഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 15 മത്സരാർത്ഥികൾ ഇവരാണ്: സജ്ന (കോട്ടയം), അഷിത സി ആർ (എറണാകുളം), നിഷ ഉമ്മൻ (എറണാകുളം), മറിയാമ്മ കുഞ്ഞുമോൻ (പത്തനംതിട്ട), ജയശ്രീ പി (കോട്ടയം), റജീന (ആലപ്പുഴ), ബിന്ദു രാജേന്ദ്രൻ (എറണാകുളം), ഫൗസിയ മോൾ മുസ്തഫ (ആലപ്പുഴ), സീന രാജപ്പൻ (കോട്ടയം), വിദ്യ ബ്രീൻ (എറണാകുളം), ലിസ്സി ഫ്രാൻസിസ് (എറണാകുളം), നിഖിൽ എം (പത്തനംതിട്ട), വസുന്ധര സന്തോഷ് (കോട്ടയം), ബ്ലെസ്സി സാലു (എറണാകുളം), മേരി നൈഡിൻ ഡിസൂസ (എറണാകുളം).
ലുലു മാളിൽ നടക്കുന്ന മത്സരത്തിൽ, ഒരു നാടൻ വെജിറ്റേറിയൻ അല്ലെങ്കിൽ നോൺ വെജിറ്റേറിയൻ വിഭവത്തിനൊപ്പം ഒരു പരമ്പരാഗത മധുരപലഹാരമോ ഡെസേർട്ടോ തയ്യാറാക്കിക്കൊണ്ട് ഈ മത്സരാർത്ഥികൾ തങ്ങളുടെ പാചക വൈദഗ്ദ്ധ്യം പ്രകടിപ്പിക്കും.
തത്സമയ പാചക പോരാട്ടത്തിൽ, പ്രമുഖ പാചക വിദഗ്ധർ അടങ്ങുന്ന പാനലിന് മുന്നിലാണ് മത്സരാർത്ഥികൾ തങ്ങളുടെ വിഭവങ്ങൾ അവതരിപ്പിക്കുക. റെസിപ്പിയുടെ തനിമ, വിഭവത്തിന്റെ പരമ്പരാഗത സ്വഭാവം, മികച്ച അവതരണം എന്നിവയുൾപ്പെടെയുള്ള ഘടകങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വിധികർത്താക്കൾ മത്സരാർത്ഥികളെ വിലയിരുത്തുക.
കൊച്ചി സെമിഫൈനലിലെ ഈ 15 പേരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച പാചക പ്രതിഭകൾ കൊച്ചിയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടും. കേരളത്തിലെ 14 ജില്ലകളിലെയും എല്ലാ റീജിയണൽ സോണുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച ഹോം ഷെഫുമാർ, അഭിമാനകരമായ 'ഈസ്റ്റേൺ ഷെഫ് ഓഫ് കേരള' പദവിക്കും ആകർഷകമായ ക്യാഷ് പ്രൈസുകൾക്കുമായി ഫിനാലെയിൽ മാറ്റുരയ്ക്കും.