അമേരിക്കയിലെ ലൊസാഞ്ചലസ് മേയർ പദവിയിലേക്കെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിനിയായ നിത്യ രാമൻ. തമിഴ് വേരുകളുള്ള കുടുംബത്തിൽ ജനിച്ച നിത്യയുടെ ഈ നേട്ടം പ്രശസ്ത നടിയായ സഹോദരി അഭിരാമി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് വലിയ സന്തോഷമാണ് നൽകുന്നത്. ഹാർവാർഡ് സർവകലാശാലയിൽ നിന്നും എം.ഐ.ടിയിൽ നിന്നും ഉപരിപഠനം നേടിയ നിത്യ, ഡൽഹിയിലും ചെന്നൈയിലും മനുഷ്യാവകാശ പ്രവർത്തനങ്ങളിലും ചേരിനിവാസികളുടെ ഉന്നമനത്തിലും സജീവമായി ഇടപെട്ടിരുന്നു. പിന്നീട് അമേരിക്കയിലേക്ക് മടങ്ങിയ ശേഷം നഗരാസൂത്രണത്തിലും സാമൂഹിക പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ഭവനരഹിതരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി രാഷ്ട്രീയത്തിൽ സജീവമാകുകയും ചെയ്തു. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്കയുടെ പിന്തുണയോടെ ലൊസാഞ്ചലസ് സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും പിന്നീട് മേയർ പദവിയിലേക്കുയരുകയും ചെയ്തതിലൂടെ അമേരിക്കൻ രാഷ്ട്രീയത്തിൽ വേറിട്ടൊരു മാതൃകയാവുകയാണ് നിത്യ രാമൻ.

അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ലൊസാഞ്ചലസിന്റെ മേയര്‍ പദവിയിലേക്കെത്തി നിത്യ രാമൻ ചരിത്രം കുറിക്കുമ്പോൾ അതു കേരളത്തിനും അഭിമാനിക്കാനുള്ള നേട്ടമാണ്.

തമിഴ് വേരുകളുള്ള കുടുംബത്തിൽ, 1981 ജൂലൈ 28ന് തിരുവനന്തപുരത്താണ് നിത്യയുടെ ജനനം. നഗരത്തിലെ കോട്ടയ്ക്കകത്ത് രാമസ്വാമി കോവിൽതെരുവിലാണ് പതിറ്റാണ്ടുകൾക്കു മുൻപ് നിത്യയുടെ കുടുംബം താമസിച്ചിരുന്നത്. കെൽട്രോണിലെ ഉദ്യോഗസ്ഥനായിരുന്ന ആർ.വെങ്കട്ടരാമനും ഇന്ത്യൻ ഓവർസീസ് ബാങ്കിലെ ജീവനക്കാരിയായിരുന്ന സുധയുമാണ് മാതാപിതാക്കൾ. നിത്യയ്ക്ക് ആറു വയസ്സുള്ളപ്പോൾ കുടുംബം അമേരിക്കയിലെ ലൂസിയാനയിലേക്കു കുടിയേറി.

ADVERTISEMENT

തെന്നിന്ത്യൻ സിനിമയുടെ പ്രിയനടി അഭിരാമി നിത്യയുടെ സഹോദരിയാണ്. അഭിരാമിയുടെ അമ്മയുടെ ചേട്ടന്റെ മകളാണ് നിത്യ. ചേച്ചിയുടെ ഈ വലിയ നേട്ടം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാണെന്ന് അഭിരാമി പറയുന്നു.

‘‘ചേച്ചിക്ക് ആറ് വയസ്സുള്ളപ്പോൾ അവർ കുടുംബത്തോടെ അമേരിക്കയ്ക്കു പോയി. അതുവരെയുള്ള ഞങ്ങളുടെ അടുപ്പവും വിശേഷങ്ങളുമൊക്കെ വീട്ടുകാർ പറഞ്ഞുള്ള അറിവേയുള്ളൂ. എനിക്കപ്പോൾ മൂന്നര നാല് വയസ്സാണ്. ഒന്നും വ്യക്തമായി ഓർമയില്ല. പിന്നീടുള്ള എല്ലാ സമ്മർ വെക്കേഷനും അവർ ഇങ്ങോട്ടു വരുമായിരുന്നു. ഒന്നൊന്നര മാസം നാട്ടിൽ ഉണ്ടാകും. അക്കാലത്ത് എല്ലാവരും ഒരുമിച്ചു കൂടുന്നതും കളിച്ചു നടക്കുന്നതുമൊക്കെ ഓർമയുണ്ട്.

ADVERTISEMENT

കുട്ടിക്കാലത്തു ചേച്ചിയെ കാണുമ്പോൾ അമേരിക്കയിൽ ജീവിക്കുന്ന, വിചിത്രമായ ഇംഗ്ലീഷ് പറയുന്ന ഒരു കുട്ടി എന്ന കൗതുകമുണ്ടായിരുന്നു. മലയാളം കേട്ടാൽ മനസ്സിലാകും. സംസാരിക്കാൻ അത്ര വശമില്ല. ഞങ്ങളുടെ കുടുംബവേരുകൾ തമിഴ്നാട്ടിലാണല്ലോ, അതിനാൽ തമിഴ് നന്നായി പറയും. ചേച്ചി പിന്നീട് തമിഴ്നാട്ടിൽ പ്രവർത്തിച്ച കാലത്ത് തമിഴ് നന്നായി പഠിച്ചെടുത്തു’’. – അഭിരാമി ‘വനിത ഓൺലൈനോട്’ പറയുന്നു.

സാഹോദര്യത്തിന്റെ സന്ദേശങ്ങൾ

ADVERTISEMENT

മുതിർന്ന ശേഷം പരസ്പരം വിശേഷങ്ങളെല്ലാം പങ്കുവച്ചു തുടങ്ങി. ഇടയ്ക്കിടെ സംസാരിക്കും, കാര്യങ്ങൾ അറിയിക്കും. മൂന്നോ നാലോ മാസം കൂടുമ്പോൾ ഒരു ഇമെയിലോ വാട്സ് ആപ്പ് ചാറ്റോ കൃത്യമായി സംഭവിക്കും.

ഞാൻ പഠിക്കാൻ അമേരിക്കയിലേക്കു പോയപ്പോൾ ചേച്ചിയുടെ നിർദേശങ്ങൾ സ്വീകരിച്ചിരുന്നു. മറ്റൊരു കസിനും അവിടെയുണ്ടായിരുന്നു. ഏതു കോളജിൽ അപേക്ഷിക്കണം, ഇന്റർവ്യൂ എങ്ങനെയായിരിക്കും, അവിടുത്തെ ജീവിതം എങ്ങനെയാണെന്നൊക്കെ കൃത്യമായി പറഞ്ഞു തന്നിരുന്നു.

ചേച്ചി ചെന്നൈയിൽ ഉള്ള കാലത്ത് ഞാൻ അമേരിക്കയിൽ നിന്നു വർക്കിന്റെ ആവശ്യങ്ങൾക്ക് വരുമ്പോൾ ഞങ്ങൾ ഒന്നിച്ചാണ് താമസിച്ചിരുന്നത്. ചേച്ചി ലൊസാഞ്ചലസിലേക്കു മാറിയിട്ടു പത്രണ്ടു വർഷത്തോളമായി. പിന്നീട് ഞാനും അമേരിക്ക വിട്ടു ബാംഗ്ലൂരിൽ സെറ്റിലായി. അതിനാൽ കാണൽ കുറവാണ്. അമേരിക്കയിൽ ഉള്ളകാലത്ത് വിശേഷ അവസരങ്ങളിൽ കുടുംബങ്ങൾ ഒന്നിച്ചു കൂടിയിരുന്നു.

പൊതുരംഗത്ത്

എന്റെ അറിവിൽ ചേച്ചി പൊതുരംഗത്ത് സജീവമായി ഇടപെട്ടു തുടങ്ങിയത് ഡൽഹിയിൽ താമസിക്കുമ്പോഴാണ്. അക്കാലത്ത് യമുന നദിയുടെ തീരത്തുള്ള ചേരിപ്രദേശങ്ങൾ ഒഴിപ്പിച്ച് അവിടെ മറ്റെന്തോ നിർമാണപ്രവർത്തനം ആസൂത്രണം ചെയ്തതിനെതിരെയുള്ള പ്രക്ഷോഭത്തിൽ ചേച്ചി സജീവമായിരുന്നു. തമിഴ്നാട്ടിലും ചേച്ചി പൊതുരംഗത്ത് നിറസാന്നിധ്യമായിരുന്നു.

ഞങ്ങൾ ഫസ്റ്റ് കസിൻസ് ആണെന്ന് ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കുമല്ലാതെ പൊതുവേ ആർക്കും അറിയില്ല. മീഡിയയിൽ വന്ന ശേഷമാണ് അക്കാര്യം പലരും അറിഞ്ഞത്.

എന്തായാലും ഞങ്ങളെല്ലാം വലിയ സന്തോഷത്തിലാണ്. ചെറിയ ഒരു നേട്ടമല്ലല്ലോ. ഒരുപാട് തരത്തിൽ പ്രത്യേകതകളുള്ള‌ ചരിത്രവിജയമാണ്...

നിത്യ രാമന്റെ പൊതുജീവിതം

ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യൽ സ്റ്റഡീസിൽ ബിരുദമെടുത്ത ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ നിത്യ ഡൽഹിയിലെത്തി ആംനസ്റ്റി ഇൻർനാഷണൽ പോലുള്ള മനുഷ്യാവകാശസംഘടനകളുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. ചേരിനിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ‘ദ ഹസാർഡ്‌സ് സെന്റർ’ എന്ന സന്നദ്ധസംഘടനക്കൊപ്പമുള്ള പ്രവർത്തനങ്ങള്‍ അവർക്ക് പുതിയൊരു ദിശാബോധം നൽകി. 2009-ൽ ചെന്നൈയിലെത്തി ‘ട്രാൻസ്പാരൻറ് ചെന്നൈ’ എന്ന സന്നദ്ധസംരഭം ആരംഭിച്ചു. നഗരത്തിലെ ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ മനുഷ്യരുടെ പ്രശ്നങ്ങൾ വിവരശേഖരണത്തിലൂടെയും മാപ്പിങ്ങിലൂടെയും പൊതുജനശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു ലക്ഷ്യം. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നവരുടെ പ്രശ്നങ്ങൾ പഠിക്കുകയും അവരുടെ അടിസ്ഥാനസൗകര്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്തു. അസംഘടിതമേഖലയിലെ തൊഴിലാളികൾക്കിടയിലായിരുന്നു പ്രവർത്തനം. തിരുവനന്തപുരം നഗരത്തിലെ ഭവനപ്രശ്നങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിലും നിത്യ പഠനം നടത്തിയിട്ടുണ്ട്. 2013– ൽ വീണ്ടും അമേരിക്കയിലേക്കു മടങ്ങി.

മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) യിൽ നിന്നു നഗരാസൂത്രണത്തിൽ വൈദഗ്ധ്യം നേടിയ നിത്യ തുടർന്ന് ലൊസാഞ്ചലസ് സിറ്റി ഭരണകേന്ദ്രത്തിൽ മാനേജ്മെൻറ് ട്രെയിനിയായി. വീടില്ലാത്തവരുടെ പുനരധിവാസം ലക്ഷ്യമിട്ട് സംഘടനയ്ക്കു തുടക്കമിട്ടതിലൂടെ മെല്ലെ രാഷ്ട്രീയത്തിലെത്തുകയായിരുന്നു.

ഡെമക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്ക (ഡി.എസ്.എ.)യുടെ പിന്തുണയോടെ 2020-ലെ ലൊസാഞ്ചലസ് സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചു. 2024 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്കയുടെ പിന്തുണയോടെയാണ് മത്സരിച്ചത്.

സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്ത്, ഭരണസംവിധാനങ്ങളുടെ പാളിച്ച ചൂണ്ടിക്കാട്ടി യു.എസ് രാഷ്ട്രീയത്തിൽ പുത്തൻ‍വഴികളിലൂടെയാണ് നിത്യ രാമൻ മുന്നോട്ടു പോകുന്നത്.

ഭവനരഹിതരുടെ പ്രശ്നങ്ങൾ പ്രചാരണായുധമാക്കിയാണ് നിത്യ തിരഞ്ഞെടുപ്പിനെ നേരിട്ടത്. വാടകക്കാരുടെ അവകാശസംരക്ഷണം, ഭവനരഹിതർക്കു താമസസൗകര്യം, കുടിയേറ്റക്കാരുടെ അവകാശസംരക്ഷണം, പൊതുഗതാഗതവികസനം തുടങ്ങിയ വിഷയങ്ങളിലെ ശക്തമായ നിലപാടുകളാണ് നിത്യയെ വിജയത്തിലേക്കു നയിച്ചത്.

കുടുംബം

ഹാർവഡിലെ പഠനകാലത്തെ സഹപാഠിയും തമിഴ് വംശജനായ വാലി ചന്ദ്രശേഖരനെയാണ് നിത്യ പ്രണയിച്ച് വിവാഹം കഴിച്ചത്. ടി.വി രംഗത്ത് തിരക്കഥാകൃത്തും നി‍ർമാതാവുമാണ് വാലി ചന്ദ്രശേഖരൻ. 30 റോക്ക്, മോഡേൺ ഫാമിലി, മൈ നെയിം ഇസ് ഏൾ, ദ് ഫോർ സീസൺസ് തുടങ്ങിയവയിൽ പ്രവർത്തിച്ചിട്ടുണ്ട്. 10 വയസ്സുള്ള ഇരട്ടക്കുട്ടികളായ കർണയും കാവേരിയുമാണ് മക്കൾ‌.

Actress Abhirami Opens Up About Her Sister Nithya Raman:

Nithya Raman has made history by stepping into the mayoral position of Los Angeles, marking a proud moment for her roots in Thiruvananthapuram, Kerala. Born into a Tamil-origin family in 1981, her remarkable journey from moving to the United States at a young age to becoming a prominent American politician is truly inspiring. Her actress sister, Abhirami, fondly recalls their childhood memories and the strong family bond they share despite geographical distances. Nithya's extensive background in human rights activism, community organizing, and urban planning laid a solid foundation for her successful political career. Having studied at Harvard University and the Massachusetts Institute of Technology, she has consistently focused on grassroots issues such as homelessness, tenant rights, and marginalized communities. Her electoral victories in Los Angeles reflect her dedication to progressive values and effective representation of ordinary citizens. Supported by her husband Vali Chandrasekaran and their twin children, Nithya continues to break barriers and redefine leadership in contemporary United States politics.