‘ചിലര്‍ ഡോക്ടര്‍ ഷോപ്പിങ്ങിന്റെ ആളുകളാണ്, അവര്‍ക്ക് ഡോക്ടര്‍മാരെ വിശ്വാസം കുറവാണ്’: ഡോ.ടി.പി.മെഹറൂഫ് രാജ് എഴുതുന്നു
ഒരു ഡോക്ടറുടെ കൺസൾട്ടിങ് റൂമിൽ എത്തുന്ന വിവിധതരം രോഗികളെയും അവരുടെ ജീവിത യാഥാർത്ഥ്യങ്ങളെയും കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് പ്രശസ്ത ഭിക്ഷഗ്വരൻ ഡോ. ടി.പി. മെഹറൂഫ് രാജ്. ചികിത്സാ രംഗത്ത് രോഗിയുമായുള്ള ആശയവിനിമയത്തിന്റെ പ്രാധാന്യവും ഈ കുറിപ്പ് വ്യക്തമാക്കുന്നു. മധ്യവയസ്കരും ഉയർന്ന സാമ്പത്തിക പശ്ചാത്തലമുള്ളവരുമായ നിരവധി പേർ വിവിധ ജീവിതശൈലി രോഗങ്ങളുടെയും ആരോഗ്യ ആശങ്കകളുടെയും ഭാരവുമായി ഡോക്ടർമാരെ സമീപിക്കുന്നുണ്ട്. പലരും വലിയ ഫയലുകളും ലാബ് റിപ്പോർട്ടുകളുമായാണ് എത്താറുള്ളത്. ആധുനിക വൈദ്യശാസ്ത്രത്തോടും ആരോഗ്യ പാക്കേജുകളോടുമുള്ള ഇത്തരക്കാരുടെ സമീപനവും ഡോക്ടർമാർ നേരിടേണ്ടിവരുന്ന വെല്ലുവിളികളും ലേഖനം ചർച്ച ചെയ്യുന്നു.

ഒരു ഡോക്ടറുടെ കൺസൾട്ടിങ് റൂം രോഗം നിർണിയിക്കാനും മരുന്നു കുറിക്കാനുമുള്ള ഇടം മാത്രമല്ല,ജീവിതാനുഭവങ്ങളുടെ ഒരു പാഠശാല കൂടിയാണത്.സമൂഹത്തിലെ പരുക്കൻ യാഥാർത്ഥ്യങ്ങളുമായാണ് ഓരോ മനുഷ്യരും അവിടേക്കെത്തുന്നത്.ആ മുറിയിൽ താൻ കണ്ടതും അറിഞ്ഞതുമായ ബോധ്യങ്ങൾ പ്രശസ്ത ഭിക്ഷഗ്വരൻ ഡോ.ടി.പി.മെഹറൂഫ് രാജ് അടയാളപ്പെടുത്തുന്ന പംക്തി - ‘ഹൃദയമാപിനി’
അധ്യായം – 2
*
പരിശോധനാ മുറിയിലെ ഏറ്റവും സർഗ്ഗാത്മകമായ പ്രവൃത്തി ആശയവിനിമയമാണ്. ചികിത്സകന്റെ ഏറ്റവും മികച്ച സിദ്ധിയും മറ്റൊന്നല്ല. പല തരക്കാരാണ് രോഗികൾ. ഇക്കൂട്ടത്തിൽ ചിലരെ പരിചയപ്പെടാം.
അതിലൊരു വിഭാഗം മദ്ധ്യവയസ്സോ അത് കഴിഞ്ഞവരോ ആയവരാണ്. ഇത്തരക്കാരുടെ എണ്ണം കൂടി വരികയാണ്. കണ്ടമാത്രയിലേ തോന്നും ജീവിതശാലീരോഗങ്ങളുടെ സമുച്ചയവുമായി മല്ലടിക്കുന്നവരാണെന്ന്. കൂടിയവണ്ണം, മുട്ടുതേഞ്ഞാലുള്ള നടത്തം, ദീര്‍ഘകാല പ്രമേഹവും അതിന്റെ അനുബന്ധ അസ്കിതകളും കളിയാടുന്ന മുഖം, പ്രസാദം കുറവ്. കൈയില്‍ ഒരു തടിച്ച ഫയല്‍. അതില്‍ തന്റെ രോഗക്കൂട്ടുകളുമായി വിവിധ ആസ്പത്രികളെയും വിദഗ്ദ്ധ ഡോക്ടര്‍മാരെയും കണ്ട രേഖകളും മരുന്നു ശീട്ടുകളും ലാബ് ടെസ്റ്റ് റിപ്പോര്‍ട്ടുകളും. ഉപരിമദ്ധ്യവര്ഗ്ഗമോ, സമ്പന്ന - അതിസമ്പന്നമോ ആയ കുടുംബ പശ്ചാത്തലം. വിദ്യാസമ്പന്നർ, ഉയര്‍ന്ന ഏതെങ്കിലും ജോലിയോ പദവിയോ വഹിക്കുകയോ, അതില്‍ നിന്ന് വിരമിച്ചവരോ ആകാം. ചിലര്‍ പക്ഷെ, നന്നായി സംസാരിക്കുകയും സാമൂഹിക വീക്ഷണമുള്ളവരുമൊക്കെത്തന്നെ.
‘‘എന്റെ ഒരു സുഹൃത്താണ് ഡോക്ടറെ ഒന്ന് കണ്‍സള്‍ട്ട് ചെയ്യാന്‍ പറഞ്ഞത്... ഞാന്‍ ഒരു റിട്ടയേര്‍ഡ് എഞ്ചിനീയറാണ്. എന്റെ മറ്റു പദവികളും, യോഗ്യതകളുമൊക്കെയാണ് ഈ ഫയലിലുള്ളത്...’’ ഇങ്ങനെയാവാം സംഭാഷണത്തിന്റെ തുടക്കം. പ്രമേഹം, പ്രഷര്‍, ന്യൂറോപ്പതി, ഹൃദ്രോഗം, വൃക്കരോഗം, ലിവറില്‍ കൊഴുപ്പ്, യൂറിക്ക് ആസിഡ്, ഗ്രേഡ് 4 മുട്ട് തേയ്മാനം, ഇങ്ങനെയാണ് അസുഖങ്ങളുടെ ലിസ്റ്റ് നീളുന്നത്.
ചിലര്‍ സ്ഥിരമായി ചില വിദഗ്ദ്ധരെ കാണുന്നവരാണ്. മറ്റുചിലര്‍ ഡോക്ടര്‍ ഷോപ്പിങ്ങിന്റെ ആളുകളാണ്. ഇളക്കമുള്ളിടത്തൊക്കെ ചൂണ്ടയിട്ടുനോക്കുന്നവര്. അവര്‍ക്ക് ഡോക്ടര്‍മാരെ വിശ്വാസം കുറവാണ്. സാമൂഹികവും സാമ്പത്തികവുമായി ഉയര്‍ന്ന കുടുംബങ്ങളില്‍ നിന്നും വരുന്ന മിക്കവര്‍ക്കുമുള്ള മറ്റൊരു പ്രത്യേകത വീടുകളിലും, കുടുംബങ്ങളിലും അനേകം ഡോക്ടര്‍മാര്‍, (പ്രത്യേകിച്ചും വിദഗ്ദ്ധരും അതിവിദഗ്ദ്ധരുമായവര് ) ഉള്ളവരാണവരെന്നതാണ്. മകന്, മകളുടെ ഭര്‍ത്താവ്, പേരക്കുട്ടികള്‍, ജ്യേഷ്ഠന്റെ പേരക്കുട്ടിയുടെ ഭര്‍ത്താവ്, പെങ്ങളുടെ മകന്റെ ഭാര്യ ഇങ്ങനെ പലരും വിവിധ രംഗങ്ങളിലെ സ്പെഷ്യലിസ്റ്റുകളായിരിക്കും.
ആരോഗ്യം, രോഗാവസ്ഥ, സങ്കീര്‍ണ്ണതകള്‍ എന്നിവയെക്കുറിച്ച് അമിതമായ ഭയവും, ആശങ്കയുമുള്ള കുറേപ്പേരുണ്ട്. അവര്‍ക്ക് വേണ്ടത്ര ഇന്‍ഷൂറന്‍സ് കവറേജുമുണ്ടാകാം. പണം വലിയ വിഷയമല്ല. ചുരുക്കത്തിൽ ‘പണമുണ്ട്, പണിയില്ലാ’ക്കൂട്ടർ..! അവര്‍ ഡോക്ടര്‍മാരെ മാറിമാറി കാണിക്കുന്നതില്‍ വലിയ താല്പര്യമുള്ളവരാണ്. ജീവിതശൈലികള്‍ മാറ്റുക, വ്യായാമം, ഭക്ഷണം, സ്ട്രെസ്സ് മാനേജ്മെൻറ് തുടങ്ങിയ നിഷ്ക്കര്ഷകളോട് വലിയ മതിപ്പോ, കമിറ്റ്മെന്റോ ഇല്ലാത്തവരുമാകാം. ചിലര്‍ കുറച്ച് പ്രദര്ശനപരതാ ബാധയുള്ളവരുമാകാം. പേരക്കുട്ടി കാര്‍ഡിയോളജിസ്റ്റാണ്, അവന്റെ ഭാര്യ ന്യൂറോളജിസ്റ്റാണ്. പെങ്ങളുടെ മകന്റെ മകള്‍ നെഫ്രോ ആണ്, ഡോക്ടർ സുഹൃത്തിന്റെ ഇളയമകള്‍ റുമാറ്റോളജിസ്റ്റാണ് എന്നൊക്കെ ആമുഖമായി മൊഴിയുന്നവരും കുറവല്ല. അത്തരം ഡോക്ടര്‍മാരുടെ അഭിപ്രായങ്ങളും, പലപ്പോഴായി സ്വീകരിക്കുന്നവര്‍. മറ്റു ചിലര്‍ കുടുംബത്തിലെ ഇളംമുറക്കാരായ ആരോഗ്യപ്രവര്‍ത്തകര്‍ (ഡോക്ടര്‍, നഴ്സ് മുതൽ പേരുടെ സമയാസമയങ്ങളിലെ നിര്‍ദ്ദേശാനുസരണം ഹെല്‍ത്ത് പാക്കേജുകള്‍ എടുത്ത് റിപ്പോര്‍ട്ട് കൊണ്ട് നടക്കുന്നവര്‍ (‘ജീവിതം ഫയലില്‍ കുടുങ്ങിയ’വർ).
രോഗത്തെ / രോഗക്കൂട്ടായ്മയെക്കുറിച്ച്, മരുന്നുകളെ / പാര്‍ശ്വഫലങ്ങളെക്കുറിച്ച് സ്ഥാനത്തും അസ്ഥാനത്തുമായ സംശയങ്ങള്‍, ആശങ്കകള്‍ എന്നിവയുടെ ഭാണ്ഡക്കെട്ടുമായി നടക്കുന്നവരുമുണ്ട്. സ്വസ്ഥമായി വാര്‍ദ്ധക്യകാലം കഴിക്കുന്നതിനിടെ ഗള്‍ഫിലുള്ള മക്കളുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യ പാക്കേജുകള്‍ എടുത്ത്, പിന്നെ ആ റിപ്പോര്‍ട്ടുകളുമായി സമരസപ്പെടാതെ നടക്കുന്നവരുമുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തോട് വലിയ മമതയില്ലാതെ, സമാന്തര ചികിത്സാസമ്പ്രദായങ്ങളോട് പ്രതിപത്തി പുലര്‍ത്തുന്ന കൂട്ടരും കുറവല്ല. ഡിജിറ്റല്‍ സാക്ഷരതയുള്ള കുറച്ചു പേര്, ഗൂഗിള്‍, എഐ മുതലായവയില്‍ നിന്ന് സ്ഥിരമായി നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നവരായുമുണ്ട്.
ചുരുക്കത്തില്‍ പരിശോധനമുറിയിലെ ഡോക്ടര്‍ക്ക് മുമ്പില്‍ ബഹുമുഖ പോര്‍മുഖങ്ങള്‍ തുറക്കുന്ന കൂട്ടരാണ് ഇത്തരക്കാര്‍ പലരും. പലരെയും കണ്‍വിന്‍സ് ചെയ്യാന്‍ ചെറിയ ആശയവിനിമയ സിദ്ധിയും ക്ഷമയും പോരാ എന്നതാണ് വാസ്തവം. ഡോക്ടര്‍ കുറച്ച് പ്രായമുള്ള, ക്ഷമയും പക്വതയുമുള്ളയാളാണെങ്കില് അയാള്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങളെ വലിയ ക്ലേശമില്ലാതെ മറികടക്കാമെന്നതാണ് വാസ്തവം. പുതുതലമുറക്കാരായ പല ഡോക്ടര്‍മാരും അത്രയും സമയം വിനിയോഗിക്കാന്‍ വിമുഖത കാണിക്കുന്നവരാണ്.