കാസർകോട് ജില്ലയിലെ കമ്പല്ലൂർ ഗ്രാമത്തിൽ നിന്നും ബ്രിട്ടനിലെ റോൾസ് റോയ്സ് ഫ്ലൈറ്റ് എൻജിൻ ഡിസൈനർ പദവിയിലെത്തിയ രേഷ്മ റെജി കുമാറിന്റെ പ്രചോദനാത്മകമായ ജീവിതയാത്രയാണിത്. എയ്റോനോട്ടിക്കൽ എൻജിനീയറിങ് രംഗത്ത് പെൺകുട്ടികൾക്ക് മികച്ച തിളക്കം നേടാനാകുമെന്ന് തെളിയിച്ച അവൾ, ഡെർബി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് റോൾസ് റോയ്സിൽ എത്തിയത്. പ്രൊഫഷണൽ ജീവിതത്തിൽ തിളങ്ങുമ്പോഴും തന്റെ ബാല്യകാല അഭിമുഖമായ നൃത്തത്തെയും കലയെയും ഒപ്പംകൂട്ടാൻ രേഷ്മ ശ്രദ്ധിക്കുന്നുണ്ട്.

കാസർകോട് ജില്ലയിലെ കമ്പല്ലൂർ ഗ്രാമത്തിൽ നിന്നും ബ്രിട്ടനിലെ റോൾസ് റോയ്സ് ഫ്ലൈറ്റ് എൻജിൻ ഡിസൈനർ പദവിയിലെത്തിയ രേഷ്മ റെജി കുമാറിന്റെ പ്രചോദനാത്മകമായ ജീവിതയാത്രയാണിത്. എയ്റോനോട്ടിക്കൽ എൻജിനീയറിങ് രംഗത്ത് പെൺകുട്ടികൾക്ക് മികച്ച തിളക്കം നേടാനാകുമെന്ന് തെളിയിച്ച അവൾ, ഡെർബി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് റോൾസ് റോയ്സിൽ എത്തിയത്. പ്രൊഫഷണൽ ജീവിതത്തിൽ തിളങ്ങുമ്പോഴും തന്റെ ബാല്യകാല അഭിമുഖമായ നൃത്തത്തെയും കലയെയും ഒപ്പംകൂട്ടാൻ രേഷ്മ ശ്രദ്ധിക്കുന്നുണ്ട്.

കാസർകോട് ജില്ലയിലെ കമ്പല്ലൂർ ഗ്രാമത്തിൽ നിന്നും ബ്രിട്ടനിലെ റോൾസ് റോയ്സ് ഫ്ലൈറ്റ് എൻജിൻ ഡിസൈനർ പദവിയിലെത്തിയ രേഷ്മ റെജി കുമാറിന്റെ പ്രചോദനാത്മകമായ ജീവിതയാത്രയാണിത്. എയ്റോനോട്ടിക്കൽ എൻജിനീയറിങ് രംഗത്ത് പെൺകുട്ടികൾക്ക് മികച്ച തിളക്കം നേടാനാകുമെന്ന് തെളിയിച്ച അവൾ, ഡെർബി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് റോൾസ് റോയ്സിൽ എത്തിയത്. പ്രൊഫഷണൽ ജീവിതത്തിൽ തിളങ്ങുമ്പോഴും തന്റെ ബാല്യകാല അഭിമുഖമായ നൃത്തത്തെയും കലയെയും ഒപ്പംകൂട്ടാൻ രേഷ്മ ശ്രദ്ധിക്കുന്നുണ്ട്.

കാസർകോട് ജില്ലയിലെ കമ്പല്ലൂർ എന്ന ഗ്രാമത്തിൽ നിന്ന് റോൾസ് റോയ്സ് ഫ്ലൈറ്റ് എൻജിൻ ഡിസൈനിങ് ടീമിൽ ഇടം നേടിയ രേഷ്മ റെജി കുമാർ.

കാസർകോട് ജില്ലയിലെ കമ്പല്ലൂർ എന്ന ഗ്രാമത്തിലെ വീട്ടുമുറ്റത്ത് നിന്നു രേഷ്മ റെജി കുമാർ എന്ന കൊച്ചു പെൺകുട്ടി വലിയ സ്വപ്നങ്ങൾ കണ്ടു. ഇടയ്ക്കൊക്കെ ആകാശത്ത് പൊട്ടു പോലെ പറന്നകലുന്ന വിമാനങ്ങളെ കൗതുകത്തോടെ നോക്കി. എന്നെങ്കിലുമൊരിക്കൽ വിമാനം അരികിൽ നിന്നു കാണണമെന്നായിരുന്നു അന്നത്തെ മോഹം.

ADVERTISEMENT

പഠനത്തിനും ജോലിക്കുമായി കമ്പല്ലൂർ വിട്ട രേഷ്മ ഇന്നെത്തി നിൽക്കുന്നത് റോൾസ് റോയ്സ് ഫ്ലൈറ്റ് എൻജിൻ ഡിസൈനർ എന്ന  സ്വപ്നപദവിയിലാണ്. ആഡംബരത്തിന്റെ പര്യായമായ റോൾസ് റോയ്സിന്റെ ലോകത്ത് കേരളത്തിന് അഭിമാനമാകുകയാണ് രേഷ്മ റെജി കുമാർ. ബ്രിട്ടനിലെ ഡെർബിയിലാണ് രേഷ്മ ഇപ്പോൾ താമസം.   

പഠനത്തിന്റെ വഴി

ADVERTISEMENT

‘‘സ്കൂൾ കാലത്തിനുശേഷം ഞാൻ നൃത്തത്തിന്റെ വഴി സ്വീകരിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ, ഞാൻ തിരഞ്ഞെടുത്തതു പഠനത്തിന്റെ വഴിയാണ്. പ്ലസ് ടുവിനു ശേഷം  വിശ്വേശ്വരയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ എയ്റോനോട്ടിക്ക ൽ എൻജിനീയറിങിന് ചേർന്നു. അവസാന പരീക്ഷയിൽ എന്റെ ക്ലാസിലെ എട്ട് ആൺകുട്ടികൾക്കൊപ്പം പാസായ ഒരേയൊരു പെൺകുട്ടി ഞാനാണ്. 

മെക്കാനിക്കൽ, എയ്റോനോട്ടിക്കൽ എൻജിനീയറിങ് രംഗത്തു പെൺകുട്ടികൾക്കു ശോഭിക്കാനാകില്ലെന്നൊരു പൊതുധാരണയുണ്ട്. ആത്മവിശ്വാസത്തോടെയും താത്പര്യത്തോടെയും കൂടുതൽ പെൺകുട്ടികൾ ഈ രംഗത്തേക്കു വരട്ടെ. പ്രോബ്ലം സോൾവിങ് സ്കിൽ പെൺകുട്ടികൾക്കു കൂടുതലായതുകൊണ്ടുതന്നെ അവർക്കു മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കും.

ADVERTISEMENT

2019 ലാണ് യുകെയിൽ എത്തുന്നത്. ഡെർബി യൂണിവേഴ്സിറ്റിയിൽ നിന്ന് അഡ്വാൻസ്ഡ് മെക്കാനിക്കൽ ആൻഡ് മാനുഫാക്ചറിങ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി. 2022ൽ  റോൾസ് റോയ്സിൽ ജോലി ലഭിച്ചു. 

ലക്ഷ്വറി ബ്രാൻഡായ റോൾസ് റോയ്സ് എല്ലാവർക്കും സുപരിചിതമാണെങ്കിലും ഏവിയേഷൻ എൻജിനുകളുടെ നിർമാണ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള റോൾസ് റോയ്സിനെക്കുറിച്ച് അധികം കേട്ടിട്ടുണ്ടാവില്ല. 

നിലവിൽ എന്റെ റോൾ  ഫ്ലൈറ്റ് എൻജിൻ ഡിസൈനർ ആണ്. ടർബേൻ ബ്ലേഡ് ഫെസിലിറ്റിയുടേയും അഡ്വാൻസ്ഡ് ബ്ലേഡ് മാനുഫാക്ചറിങ് ഫെസിലിറ്റിയുടേയും ചുമതല എനിക്കാണ്. ഫ്ലൈറ്റ് എൻജിനിൽ പ്രവർത്തിക്കുന്ന ബ്ലേഡുകളുടെ നിലവാരം പരിശോധിച്ച് അത് ഉപയോഗയോഗ്യമാണോ അല്ലയോ എന്നു നിശ്ചയിക്കാനുള്ള ചുമതല എനിക്കാണ്. 

ജോലിയിൽ പ്രവേശിച്ചപ്പോൾ മുതൽ എല്ലാ വർഷവും മികച്ച ജീവനക്കാരിക്കുള്ള അവാർഡ് നേടാൻ സാധിക്കുന്നതിൽ അഭിമാനമുണ്ട്. ഭർത്താവ് വിഷ്ണു ജനാർദ്ദനൻ നായർ റോൾസ് റോയ്സിൽ ഓവർ ഓൾ മെത്തേഡ്സ് എ ൻജിനീയറാണ്. മകൾ യാഗ്ന പുതിയേടത്ത് യാഷ്ക്രോഫ്റ്റ് പ്രൈമറി അക്കാദമിയിൽ ഇയർ 2 വിദ്യാർഥി.’’

ജീവതാളം, നൃത്തം

‘‘പഠനവും കരിയറും ലക്ഷ്യം വച്ചു നീങ്ങിയെങ്കിലും നൃത്തം ഇപ്പോഴും പാഷനാണ്. മൂന്നര വയസ്സിൽ രാജ്കുമാർ സാറിന്റെ കീഴിൽ ആരംഭിച്ചതാണ് നൃത്തപഠനം. അച്ഛൻ റെജികുമാർ കലാകാരനും ചിത്രരചനാ അധ്യാപകനുമാണ്. അമ്മ കോമള തികഞ്ഞ കലാപ്രേമിയും. പ്രാഥമിക നൃത്തപഠനത്തിനു ശേഷം ഞാൻ  കലാമണ്ഡലം ലത ടീച്ചറുടെ ശിക്ഷണത്തിൽ ഭരതനാട്യവും കുച്ചിപ്പുടിയും മോഹിനിയാട്ടവും  പഠിച്ചു. 

അന്നൊക്കെ കലോത്സവകാലമായാൽ ക്ലാസിൽ കയറുന്നതിനേക്കാൾ കൂടുതൽ സമയം ചെലവിട്ടത് പ്രാക്ടീസിനു വേണ്ടിയാണ്.  2007, 2010 വർഷങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും ലഭിച്ചു. 

പക്ഷേ, അപ്പോഴും പഠനമാണ് പ്രധാനം എന്നു സ്വയം പറഞ്ഞുകൊണ്ടിരുന്നു. പത്തിൽ സ്കൂൾ ഫസ്റ്റായിരുന്നു. പ്ലസ്ടുവിനും മികച്ച മാർക്ക് നേടാൻ കഴിഞ്ഞു. യുകെയിലേക്ക് മാറിയ ശേഷവും നൃത്തത്തെ ഞാൻ ഒപ്പം നിർത്തി. മറുനാട്ടിലാണെങ്കിലും നമ്മുടെ കഥകൾ പുതുതലമുറയും അറിയണമല്ലോ. അതിനു വേണ്ടി  ഡാൻസ് ഡ്രാമകൾ അവതരിപ്പിച്ചു.

പൂതപ്പാട്ടിലൂടെയായിരുന്നു തുടക്കം. കഥയും നൃത്തവും ചേർന്നെത്തിയ പൂതപ്പാട്ടിനു വലിയ സ്വീകാര്യത ലഭിച്ചു. കുഞ്ഞിനെ നഷ്ടപ്പെട്ട നങ്ങേലി കരഞ്ഞപ്പോഴേല്ലാം സദസ്സിലെ അമ്മമാരും തേങ്ങി. ‘‘ഈ വേദന എനിക്കു മനസ്സിലാകും. ഞാനും അമ്മയല്ലേ’’  എന്നു പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ച അമ്മയെ മറന്നിട്ടില്ല. അതൊക്കെയാണു ജോലിക്കപ്പുറം ഞാൻ നേടുന്ന സന്തോഷങ്ങൾ. 

എന്റെ കലാരൂപങ്ങളിൽ എല്ലായ്പ്പോഴും പ്രധാനവേഷത്തിലെത്തുന്നതു സ്ത്രീകളാണ്. സ്ത്രീയെ ശാലീനയും രൗദ്രയുമാക്കുന്നതു സമൂഹമാണ്. അരങ്ങിൽ അവതരിപ്പിച്ച കാളിയും നാഗവല്ലിയും ദ്രൗപതിയുമെല്ലാം ഈ ചിന്തയുടെ പ്രതീകങ്ങളാണ്. നൃത്തത്തോടൊപ്പം കണ്ടന്റ് ക്രിയേഷനിലും ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്.

സാമ്പത്തിക സ്വാശ്രയത്വം നേടുകയെന്ന ലക്ഷ്യത്തോടെയാണു പഠനത്തിനു പ്രാധാന്യം . പക്ഷേ, പാഷൻ, അതങ്ങനെ വിട്ടുകളയേണ്ടതല്ലല്ലോ. അതുകൊണ്ടു നൃത്തം ജീവതാളമായി എന്നുമുണ്ടാകും എന്റെയുള്ളിൽ.’’ രേഷ്മ ആത്മവിശ്വാസത്തോടെ പറയുന്നു.   

From Kasaragod to Rolls-Royce: The Inspiring Journey of Reshma Reji Kumar:

Reshma is a brilliant aeronautical engineer from Kerala who has achieved a remarkable milestone by securing a prestigious position as a flight engine designer at Rolls-Royce in the UK. Growing up in a small village in Kasaragod, she nurtured big dreams and consistently chose academics over a potential career in dance. After graduating in aeronautical engineering as the only girl in her class, she pursued her master's degree from the University of Derby. Currently residing in Britain, she manages turbine blade and advanced manufacturing facilities while consistently winning best employee awards. Alongside her stellar engineering career, she remains deeply passionate about classical dance and content creation, proudly preserving her cultural heritage abroad. Her inspiring journey stands as a testament to hard work, dedication, and the breaking of gender stereotypes in the mechanical and aeronautical sectors.

ADVERTISEMENT