കൈകൾ കൂട്ടിക്കെട്ടി വെള്ളത്തിൽ ഒഴുകിനടന്നത് 10 മണിക്കൂർ 10 മിനിറ്റ്! ദേശീയ റെക്കോർഡ് നേട്ടവുമായി കിഷോർ മനോഹരൻ Kishor Manohar's 10 Hour Swimming Challenge
പുത്തൂർ നൂറനാട് സ്വദേശിയായ കിഷോർ മനോഹരൻ എന്ന 28-കാരൻ പാങ്ങോട് ക്ഷേത്രക്കുളത്തിൽ 10 മണിക്കൂറും 10 മിനിറ്റും തുടർച്ചയായി പൊങ്ങിക്കിടന്ന് നീന്തി പുതിയ ദേശീയ റെക്കോർഡ് കരസ്ഥമാക്കി. ഭക്ഷണവും വെള്ളവുമില്ലാതെയാണ് ഈ സാഹസിക പ്രകടനം നടത്തിയത്. ഏപ്രിൽ 15ന് താൻ തന്നെ സ്ഥാപിച്ച 2 മണിക്കൂർ 6 സെക്കൻഡ് എന്ന റെക്കോർഡാണ് ഇദ്ദേഹം ഇരട്ടിയോളം സമയം വെള്ളത്തിൽ ചിലവഴിച്ച് തിരുത്തിക്കുറിച്ചത്. നീന്തൽ ഹരമാക്കിയ കിഷോറിന്റെ അടുത്ത ലക്ഷ്യം ലോക റെക്കോർഡ് സ്ഥാപിക്കുക എന്നതാണ്.

കൈകൾ കൂട്ടിക്കെട്ടി പൊങ്ങുതടി പോലെ വെള്ളത്തിൽ ഒഴുകി നടന്നത് 10 മണിക്കൂറിലേറെ. പുത്തൂർ നൂറനാട് പയ്യനല്ലൂർ കാരുണ്യയിൽ കിഷോർ മനോഹരൻ (28) നീന്തിക്കയറിയത് പുതിയ റെക്കോർഡിലേക്ക്. ഇന്നലെ പാങ്ങോട് ക്ഷേത്രക്കുളത്തിലായിരുന്നു കിഷോറിന്റെ സാഹസിക നീന്തൽ പ്രകടനം. രാവിലെ 7.50ന് തുടങ്ങിയ നീന്തൽ വൈകിട്ട് 6 ന് ആണ് സമാപിച്ചത്.
മൊത്തം 10 മണിക്കൂർ 10 മിനിറ്റ്. നീന്താനിറങ്ങും മുൻപ് ലഘുഭക്ഷണം കഴിച്ച കിഷോർ ഭക്ഷണവും വെള്ളവുമില്ലാതെയാണ് ഇത്രയും നേരം വെള്ളത്തിൽ കിടന്നത്. ഈ വർഷം ഏപ്രിൽ 15ന് കിഷോർ തന്നെ സ്ഥാപിച്ച 2 മണിക്കൂർ 6 സെക്കൻഡ് എന്ന റെക്കോർഡാണ് അതിന്റെ അഞ്ചിരട്ടിയോളം സമയം വെള്ളത്തിൽ പൊങ്ങിക്കിടന്ന് കിഷോർ ഭേദിച്ചത്. അന്നും പാങ്ങോട് ചിറയിൽ തന്നെയായിരുന്നു റെക്കോർഡ് പ്രകടനം.
‘ഫ്ലോട്ടിങ് ആൻഡ് സ്വിമ്മിങ്’ എന്ന ഇനത്തിൽ ദേശീയ റെക്കോർഡാണിതെന്ന് കിഷോർ പറഞ്ഞു. ലോക റെക്കോർഡ് സ്ഥാപിക്കുകയാണ് അടുത്ത ലക്ഷ്യം. അച്ഛൻ മനോഹരൻ മണിയാർ ഡാം ഓവർസീയറായിരുന്ന കാലത്ത് ഡാം പരിസരത്താണ് കിഷോർ നീന്തൽ പരിശീലിച്ചു തുടങ്ങിയത്. അന്നു വെറും 5 വയസ്സാണു പ്രായം. പിന്നീട് നീന്തൽ ഹരമായി. സിവിൽ എൻജിനീയറിങ്ങിനു ശേഷം കടമ്പനാട് ഏഴാംമൈലിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ പാങ്ങോട് ചിറയിൽ നീന്താനെത്തുമായിരുന്നു. പല തവണ ചിറയുടെ ഇരുകരകൾ തൊട്ടു നീന്തിയിട്ടുണ്ട്.
തെളിഞ്ഞ ജലവും വിശാലമായ പരപ്പും ഉള്ള പാങ്ങോടു ചിറ തന്നെയാകട്ടെ റെക്കോർഡ് നീന്തലിനും എന്നു തീരുമാനിച്ചത് അങ്ങനെയാണ്. അച്ഛൻ മനോഹരനും അമ്മ സുധാമണിയും സഹോദരൻ വിഷ്ണു മനോഹരനും ഇന്നലെ ഒപ്പമുണ്ടായിരുന്നു. കൗതുക നീന്തലിനെക്കുറിച്ചറിഞ്ഞ് കാണാനെത്തിയവരും ദൃശ്യങ്ങൾ പകർത്തിയവരും ധാരാളം.