വീട്ടുമുറ്റത്ത് തളച്ചിരുന്ന ആന ഇടിമിന്നലേറ്റ് ചരിഞ്ഞു; ആനപ്രേമികളുടെ കണ്ണുനനയിച്ച് പല്ലാട്ട് ബ്രഹ്മദത്തന്റെ വേര്‍പാട് Elephant Dies After Lightning Strike in Erattupetta
ഈരാറ്റുപേട്ടയിൽ മിന്നലേറ്റതിനെ തുടർന്ന് പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആന ചരിഞ്ഞു. മേലമ്പാറയിൽ രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ ആനയെ വീട്ടുമുറ്റത്ത് തളച്ചിട്ടിരിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ വനംവകുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സംസ്കാരം നടത്താനാണ് തീരുമാനം. പൂരപ്പറമ്പുകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ബ്രഹ്‌മദത്തൻ, സുന്ദരനും ശാന്ത സ്വഭാവിയും ഉള്ളതിനാൽ ആനപ്രേമികളുടെ ഇഷ്ട ഗജവീരനായിരുന്നു. കേരളത്തിലെ നിരവധി ക്ഷേത്രോത്സവങ്ങളിലും തൃശൂർ പൂരത്തിലും പ്രധാന തിടമ്പേറ്റിയിരുന്നത് ബ്രഹ്‌മദത്തനായിരുന്നു. 1999-ൽ അരുണാചൽ വനങ്ങളിൽ നിന്നെത്തിയ ബ്രഹ്‌മദത്തൻ, മുൻപ് പുതുപ്പള്ളി ബ്രഹ്‌മദത്തൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ഈരാറ്റുപേട്ടയില്‍ ഇടിമിന്നലേറ്റ് ആന ചരിഞ്ഞു. മേലമ്പാറയിൽ രാജേഷ് പല്ലാട്ടിന്റെ ആന പല്ലാട്ട് ബ്രഹ്‌മദത്തനാണ് ചരിഞ്ഞത്. വീട്ടുമുറ്റത്ത് തളച്ചിരുന്നതായിരുന്നു. ജഡം തിങ്കളാഴ്ച ഉച്ചയോടെ സംസ്കരിക്കും. ഈരാറ്റുപേട്ട മേലമ്പാറ പല്ലാട്ട് തറവാടിനോട് ചേർന്ന സ്ഥലത്ത് വനംവകുപ്പിന്റെ നടപടികൾ പൂർത്തിയാക്കി സംസ്കാരം നടത്താനാണ് നിലവിലെ തീരുമാനം.
പൂരപ്പറമ്പുകളിലെ സാന്നിധ്യമായിരുന്ന പല്ലാട്ടെ കുട്ടിയുടെ വേർപാട് ആന പ്രേമികൾക്ക് നൊമ്പരമായി. സുന്ദരനും ശാന്തസ്വഭാവവും ഉള്ള പല്ലാട്ട് ബ്രഹ്‌മദത്തന്‍ ആനപ്രേമികളുടെ ഇഷ്ടപ്പെട്ട ഗജവീരനായിരുന്നു. കേരളത്തിലെ നിരവധി ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ക്ക് ബ്രഹ്മദത്തന്‍ എത്താറുണ്ട്. ഏറ്റുമാനൂര്‍, തിരുനക്കര, ശക്തികുളങ്ങര, തൊടുപുഴ തുടങ്ങി മഹാക്ഷേത്രങ്ങളില്‍ പ്രധാന തിടമ്പ് ബ്രഹ്മദത്തന്‍ ആണ്. തൃശൂര്‍ പൂരത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു.
അരുണാചല്‍ വനങ്ങളില്‍ തടി പിടിച്ചും താപ്പാനയായും നടന്നിരുന്ന ബ്രഹ്മദത്തന്‍ 1999 ലാണ് കേരളത്തിലെത്തിയത്. പുതുപ്പള്ളി പാപ്പാലപറമ്പില്‍ പോത്തന്‍ വര്‍ഗ്ഗീസും സഹോദരന്‍ ചാക്കോയുമാണ് കൊമ്പനെ കോട്ടയത്ത് എത്തിച്ചത്. മുൻപ് പുതുപ്പള്ളി ബ്രഹ്മദത്തൻ എന്നാണ് അറിയപ്പെട്ടിരുന്നത്.
ഹിന്ദിയില്‍ നിന്ന് മലയാളത്തിലേക്ക് ചട്ടം പഠിപ്പിച്ചെടുക്കാന്‍ രണ്ടു മാസമെടുത്തു. ഓമനച്ചേട്ടനെന്ന് എല്ലാവരും വിളിച്ചിരുന്ന ളാക്കാട്ടൂര്‍ കുന്നക്കാട്ട് ദാമോദരന്‍നായരാണ് ബ്രഹ്മദത്തനെ ചട്ടംപഠിപ്പിച്ചത്. അഞ്ചുവര്‍ഷം മുന്‍പായിരുന്നു ഓമനച്ചേട്ടന്റെ വേര്‍പാട്. അന്ന് ബ്രഹ്മദത്തന്‍ അവസാനമായി കണ്ടു മടങ്ങിയ രംഗം എല്ലാവരുടെയും കണ്ണു നിറച്ചിരുന്നു.