ആലപ്പുഴ മെഡിക്കൽ കോളേജിലെ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിയായ ആഷിഖിനെ തിരുവനന്തപുരം കല്ലമ്പലത്ത് ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പഠനസംബന്ധമായ സമ്മർദ്ദത്തിലായിരുന്നു യുവാവെന്ന് ബന്ധുക്കൾ വ്യക്തമാക്കി. കാറിനുള്ളിൽ ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. നേരത്തെയും കാണാതായതിനെ തുടർന്ന് ഇയാൾക്ക് കൗൺസലിങ് നൽകിയിരുന്നുവെന്നും പൊലീസ് അറിയിച്ചു.

തിരുവനന്തപുരം കല്ലമ്പലത്ത് മെഡിക്കൽ വിദ്യാർഥിയെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കിളിമാനൂർ മുളയ്ക്കകത്തുകാവ് സ്വദേശി ആഷിക്കിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കല്ലമ്പലത്ത് ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്തെ റോഡിൽ സ്വിഫ്റ്റ് കാറിനുള്ളിലായിരുന്നു മൃതദേഹം.

കിളിമാനൂരിലെ വീട്ടില്‍നിന്ന് പള്ളിക്കലും തുടര്‍ന്ന് കല്ലമ്പലത്തും പോകുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞ് കാറുമായി പുറപ്പെട്ടതാണ് ആഷിഖ്. പറഞ്ഞ സമയത്ത് വീട്ടില്‍ തിരിച്ചെത്തിയില്ല. ഫോണിലും കിട്ടിയില്ല. തുടര്‍ന്ന് പിതാവ് സുഹൃത്തിനൊപ്പം അന്വേഷിച്ചു. കല്ലമ്പലം പൊലീസിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ദേശീയപാതയില്‍ കൊല്ലം റോഡില്‍ നിര്‍മാണം നടക്കുന്ന വീതിയേറിയ റോഡിന്റെ വശത്ത് കാര്‍ കണ്ടെത്തിയത്. 

ADVERTISEMENT

കാറിനുള്ളില്‍ സീറ്റ് നിവര്‍ത്തി ചാരി കിടക്കുന്ന നിലയിലായിരുന്നു ആഷിഖ്. ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിനുള്ളില്‍ ചാര്‍ക്കോള്‍ കത്തിച്ച് വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍ അറിയിച്ചതായി പൊലീസ് പറഞ്ഞു.

മടവൂര്‍ സീമന്തപുരം സിംപിള്‍ ഹൗസില്‍ റിട്ട. ഡപ്യൂട്ടി തഹസില്‍ദാര്‍ അന്‍സാര്‍- സീന (അധ്യാപിക, ഇളംബ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍) ദമ്പതികളുടെ മകനായ എ. ആഷിഖ് (25) ആലപ്പുഴ മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ്. ആഷിഖ് പഠനസംബന്ധമായ സമ്മര്‍ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

ADVERTISEMENT

കോളജില്‍ പ്രാക്ടിക്കല്‍ പരീക്ഷയുടെ തലേദിവസം ഓഗസ്റ്റ് 9ന് ആഷിഖിനെ കാണാതായിരുന്നു. തുടര്‍ന്ന് 12 ദിവസത്തിനുശേഷം ഗോവയില്‍നിന്നാണ് കണ്ടെത്തിയത്. ഇതിനുശേഷം കൗണ്‍സലിങ് നല്‍കിയിരുന്നു. ആഷിഖിന്റെ സംസ്‌കാരം നടത്തി. അജിനയാണ് സഹോദരി. 

Medical Student Found Dead Inside Car in Kallambalam:

Medical student Ashiq was tragically found dead inside a car parked on the National Highway at Kallambalam due to toxic gas inhalation from burning charcoal. The 25-year-old final-year MBBS student at Alappuzha Medical College had reportedly been experiencing severe academic stress. Relatives noted that he had previously gone missing before being located in Goa, after which he received counseling. Family members grew concerned when he failed to return home as expected and could not be reached by phone. His father and friends eventually located the vehicle with the assistance of local police tracking his mobile phone. Although rushed immediately to the Parippally Medical College Hospital, medical professionals were unable to save his life. The young man's funeral has since been conducted following the completion of necessary legal and medical procedures.

ADVERTISEMENT