മിക്സിയുടെ ജാര് കഴുകാതെ മില്‍ക് ഷേക്ക് അടിച്ചു; നാക്ക് വീര്‍ത്തു, ചൊറിച്ചിലും ശ്വാസതടസവും; പന്ത്രണ്ടുകാരി മരണപ്പെട്ടു! Tragic Milkshake Allergy Death of 12 Year-Old in London
ലണ്ടനില്‍ കടലയോടുള്ള അലര്‍ജിയെത്തുടര്‍ന്ന് മില്‍ക്ഷേക്ക് കുടിച്ച 12 വയസ്സുകാരി മിയ ഷേയെ മരണപ്പെട്ട സംഭവം വലിയ വാര്‍ത്തയായിരിക്കുകയാണ്. അലര്‍ജിയെക്കുറിച്ച് പ്രത്യേകം മുന്നറിയിപ്പ് നല്‍കിയിട്ടും മില്‍ക്ഷേക്ക് ഉണ്ടാക്കാന്‍ ഉപയോഗിച്ച മിക്സി ജാര് ജീവനക്കാരന് കഴുകാത്തതാണ് കുട്ടിയുടെ ജീവന് അപഹരിക്കാന്‍ കാരണമായത്. ഈ ഗുരുതരമായ വീഴ്ചയ്ക്ക് ജീവനക്കാരനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയും, 100 മണിക്കൂർ സാമൂഹ്യസേവനവും ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കും കോടതി വിധിക്കുകയും ചെയ്തു.

ജീവന് പോലും അപകടത്തിലാക്കും വില്ലനാണ് ഫൂഡ് അലര്‍ജി. മില്‍ക്ഷേക്ക് കഴിച്ച് 12 വയസ്സുകാരി മരണപ്പെട്ട വാര്‍ത്തയാണ് ലണ്ടനില്‍ നിന്ന് പുറത്തുവന്നത്. മിയ ഷേയെ സെന്റ് ഹിലാരി എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്.
മിയയ്ക്ക് കടല, പരിപ്പ് വര്‍ഗങ്ങളോടുള്ള അലര്‍ജി ഉണ്ടായിരുന്നു. ഇത് പ്രകാരം പ്രത്യേകം പറഞ്ഞാണ് മിയയ്ക്കായി കടയില്‍ നിന്നും മില്‍ക് ഷേക്ക് വാങ്ങിയത്. എന്നാല്‍ ഇത് കഴിച്ച് മണിക്കൂറുകള്‍ക്ക് ശേഷം മിയയ്ക്ക് ശ്വാസതടമുണ്ടാകുകയും ശരീരത്തില്‍ ചൊറിച്ചിലുണ്ടാകുകയും നാക്ക് വീങ്ങുകയും വൈകാതെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
കടയിലെ സിസി ടിവി ദൃശ്യത്തില്‍ നിന്നും മില്‍ക്ക് ഷേക്ക് ഉണ്ടാക്കാനായി ഉപയോഗിച്ച മിക്സി ജാര് ജീവനക്കാരന് കഴുകിയില്ലെന്നത് വ്യക്തമായി. ഇതിന് മുന്‍പ് പരിപ്പ് ഉള്‍പ്പെടുത്തിയ മില്‍ക്ക് ഷേക്കാണ് ഇയാള്‍ ഉണ്ടാക്കിയത്. ഇതില്‍ നിന്നാണ് കുട്ടിയ്ക്ക് അലര്‍ജി ഉണ്ടായതെന്ന് കണ്ടെത്തി.
മുന്നറിയിപ്പ് നല്‍കിയിട്ടും ജാര് കഴുകാതെ ഉപയോഗിച്ച ജീവനക്കാരനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. 100 മണിക്കൂര്‍ സാമൂഹ്യസേവനമാണ് ഇയാള്‍ക്ക് വിധിച്ച ശിക്ഷ. ഇതുകൂടാതെ ഇയാള്‍ ഇനിമേലില്‍ ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യരുതെന്നും വിധിയുണ്ട്.