‘ദഹനശേഷി കൂട്ടാനും ഗ്യാസ്ട്രബിൾ അകറ്റാനും പ്രോബയോട്ടിക്സ്’; കഴിക്കേണ്ട ഭക്ഷണങ്ങള്‍ അറിയാം Probiotic Foods
ബാക്ടീരിയ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്കു വരുന്നത് രോഗങ്ങളുണ്ടാക്കുന്ന എന്തോ ഒന്ന് എന്നല്ലേ.. എന്നാൽ ചീത്ത ബാക്ടീരിയ മാത്രമല്ല, നല്ല ബാക്ടീരിയയും ഉണ്ട്. ശരീരത്തിനു ഗുണം ചെയ്യുന്ന അത്തരം നല്ല ബാക്ടീരിയ ആണ് പ്രോബയോട്ടിക്സ്. ദഹനേന്ദ്രിയത്തെ ആവരണം ചെയ്യുന്ന പ്രോബയോട്ടിക്സ് പോഷകങ്ങൾ

ബാക്ടീരിയ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്കു വരുന്നത് രോഗങ്ങളുണ്ടാക്കുന്ന എന്തോ ഒന്ന് എന്നല്ലേ.. എന്നാൽ ചീത്ത ബാക്ടീരിയ മാത്രമല്ല, നല്ല ബാക്ടീരിയയും ഉണ്ട്. ശരീരത്തിനു ഗുണം ചെയ്യുന്ന അത്തരം നല്ല ബാക്ടീരിയ ആണ് പ്രോബയോട്ടിക്സ്. ദഹനേന്ദ്രിയത്തെ ആവരണം ചെയ്യുന്ന പ്രോബയോട്ടിക്സ് പോഷകങ്ങൾ വലിച്ചെടുക്കാനും അണുബാധകൾ അകറ്റിനിർത്താനും സഹായിക്കുന്നു. ആന്റിബയോട്ടിക് കഴിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കാനും ഗ്യാസ്ട്രബിൾ അകറ്റാനും പ്രോബയോട്ടിക്സിനു കഴിയും.
പ്രതിരോധശേഷിയും ദഹനശേഷിയും കൂട്ടാനും, വൈറ്റമിൻ B12, K2 എന്നിവ ഉൽപാദിപ്പിക്കാനും വായ്നാറ്റം തടയാനും ചർമ്മത്തിന്റെ ആരോഗ്യത്തിനും ജലദോഷം അകറ്റാനും പ്രോബയോട്ടിക്സ് സഹായിക്കും.
ഫ്രിഡ്ജിൽ വയ്ക്കുന്ന ഭക്ഷണം, അമിതമായ കെമിക്കൽസ് ചേർത്തുണ്ടാക്കിയ ഭക്ഷണം എന്നിവയിൽ പ്രോബയോട്ടിക്സ് തീരെ ഉണ്ടാവില്ല. എന്നു മാത്രമല്ല, ശരീരത്തിനു ഗുണം ചെയ്യുന്ന ബാക്ടീരിയകളെ കൊന്നു കളയുന്ന അപകടകാരികളായ ഘടകങ്ങളും ഉണ്ടാകാൻ ഇടയുണ്ട്.
ദീർഘനാളായുള്ള ആന്റിബയോട്ടിക് ഉപയോഗം, ഭക്ഷണത്തിലെ അമിതമായ മധുരം, വൃത്തിയില്ലാത്ത കുടിവെള്ളം, ജനിതകമാറ്റം വന്ന ഭക്ഷണം, മലബന്ധം അകറ്റാനുള്ള മരുന്നിന്റെ അമിതമായ ഉപയോഗം, മാനസിക സമ്മർദ്ദം, രാസപദാർഥങ്ങൾ, മരുന്നുകള്‍ ഇവയെല്ലാം പ്രോബയോട്ടിക്കുകളുടെ ലഭ്യത ഇല്ലാതാക്കും.
ഭക്ഷണത്തിൽ പ്രോബയോട്ടിക്സ് ഉൾപ്പെടുത്താനുള്ള ചില വഴികൾ ഇങ്ങനെ..
∙ പുളിയുള്ള ഭക്ഷണം, ആപ്പിൾ സിഡർ വിനിഗർ, പുളിപ്പിച്ച പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉള്‍പ്പെടുത്തുക. ഇവയിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ടെന്നു മാത്രമല്ല, ശരീരത്തിൽ നല്ല ബാക്ടീരിയകൾ വളരാൻ അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു വലിയ സ്പൂൺ ആപ്പിൾ സിഡർ വിനിഗർ ചേർത്തു ദിവസേന രണ്ടു നേരം കുടിക്കുക. സവർക്രോട്ട് (ഉപ്പിട്ടു പുളിപ്പിച്ച കാബേജ്) പോലെയുള്ള ഭക്ഷണവും ആ ഴ്ചയിൽ പല തവണ കഴിക്കുക. പിക്കിൾഡ് കുക്കുമ്പറും ദഹനേന്ദ്രിയത്തിന്റെ ആരോഗ്യം കൂട്ടാൻ സഹായിക്കും.
∙ ദിവസേന തൈരു കഴിക്കുക. പ്രോബയോട്ടിക്സിന്റെ വലിയ സ്രോതസ്സാണ് വീട്ടിലുണ്ടാക്കുന്ന തൈര്.
∙ നാര് അടങ്ങിയ ഭക്ഷണം പ്രോബയോട്ടിക്സിന്റെ അളവ് കൂട്ടാൻ സഹായിക്കും. കസ്കസ്, ഫ്ളാക്സ് സീഡ്, ഓർഗാനിക് ഫ്രൂട്ട്സ്, വെജിറ്റബിൾസ്, ഉരുളക്കിഴങ്ങ് എന്നിവയിൽ ധാരാളം നാരും പ്രോബയോട്ടിക്സും ഉണ്ട്.
∙ മോരുംവെള്ളത്തിലും ധാരാളം പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. മുത്തശ്ശിയുെട പ്രോബയോട്ടിക് എന്നാണിതിനു പറയുന്നത്.
∙ പുളിപ്പിച്ചെടുത്ത ചീസിലും പ്രോബയോട്ടിക്സ് ഉണ്ട്. ഗൗഡ, മൊസെൈല്ല, ചെഡ്ഡർ, കോട്ടേജ് ചീസ് എന്നിവയിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്.
സ്മാർട്ട് സ്മൂതി
1. ഈന്തപ്പഴം – അഞ്ച്
ഫ്ളാക്സ് സീഡ് – രണ്ടു വലിയ സ്പൂൺ
2. പാൽ/മോര് – രണ്ടു കപ്പ്
3. പഴം – ഒരു വലുത്
4. തേൻ – ഒന്നു രണ്ടു വലിയ സ്പൂൺ
5. ബദാം അരിഞ്ഞത് – അലങ്കരിക്കാൻ
പാകം െചയ്യുന്ന വിധം
∙ ഈന്തപ്പഴവും ഫ്ളാക്സ് സീഡും ഒരു കപ്പ് പാലിൽ 10 മിനിറ്റ് കുതിർത്ത ശേഷം പഴം ചേർത്തു നന്നായി അടിച്ചു മയപ്പെടുത്തുക.
∙ ഇതിൽ തേനും ബാക്കി പാലും ഒരു കപ്പ് ഐ സ് ക്യൂബും ചേർത്തു നന്നായി അടിക്കുക.
∙ ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം ഗ്ലാസുകളിലാക്കി ആവശ്യമെങ്കിൽ ഐസ്ക്യൂബും ചേർത്തിളക്കുക.
∙ ബദാം അരിഞ്ഞതു കൊണ്ട് അലങ്കരിച്ചു സ്മൂതി വിളമ്പാം.
∙ ഈന്തപ്പഴത്തിനു പകരം ഫിഗ്, പ്രൂൺസ്, ഏ പ്രിക്കോട്ട് എന്നിവയും ഉപയോഗിക്കാം.