വയറു നിറച്ച് ചോറുണ്ണാന് മൂന്നു അച്ചാറുകള്; എളുപ്പം തയാറാക്കി നോക്കൂ...
ഇരുമ്പൻപുളി അച്ചാർ 1. ഇളം ഇരുമ്പൻപുളി – പാകത്തിന് ഉപ്പ് – പാകത്തിന് 2. വിനാഗിരി തിളപ്പിച്ചാറിയത് – ഒന്നരക്കപ്പ് പഞ്ചസാര – മൂന്നു വലിയ സ്പൂൺ 3. എള്ളെണ്ണ – ഒരു കപ്പ് 4. കടുക് – കാൽ ചെറിയ സ്പൂൺ 5. കറിവേപ്പില – നാലു തണ്ട് പച്ചമുളക് – എട്ട്, അരിഞ്ഞത് വെളുത്തുള്ളി – 25 അല്ലി മഞ്ഞൾപ്പൊടി, ഉലുവാപ്പൊടി – അര

ഇരുമ്പൻപുളി അച്ചാർ
1. ഇളം ഇരുമ്പൻപുളി – പാകത്തിന്
ഉപ്പ് – പാകത്തിന്
2. വിനാഗിരി തിളപ്പിച്ചാറിയത് – ഒന്നരക്കപ്പ്
പഞ്ചസാര – മൂന്നു വലിയ സ്പൂൺ
3. എള്ളെണ്ണ – ഒരു കപ്പ്
4. കടുക് – കാൽ ചെറിയ സ്പൂൺ
5. കറിവേപ്പില – നാലു തണ്ട്
പച്ചമുളക് – എട്ട്, അരിഞ്ഞത്
വെളുത്തുള്ളി – 25 അല്ലി
മഞ്ഞൾപ്പൊടി, ഉലുവാപ്പൊടി – അര ചെറിയ സ്പൂൺ വീതം
കശ്മീരി മുളകുപൊടി – നാലു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ഇരുമ്പൻപുളി ഉപ്പു പുരട്ടി രണ്ടു ദിവസം ഭരണിയിൽ ഇട്ടു വയ്ക്കണം. പിന്നീട് ഉപ്പുനീരിൽ നിന്നു പുറത്തെടുത്ത് വെയിലത്തു വച്ചുണക്കി വൈകുന്നേരം വീണ്ടും ഉപ്പുനീരിൽ ഇട്ടു വയ്ക്കണം. ഇങ്ങനെ മൂന്ന്–നാലു ദിവസം ചെയ്ത് മയമായി ഉണക്കിയെടുക്കണം.
∙ ഉണക്കിയെടുത്ത മൂന്നു കപ്പ് പുളി വിനാഗിരിയും പഞ്ചസാരയും ചേർത്തിളക്കി കുതിർത്തു വയ്ക്കണം.
∙ എള്ളെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം അഞ്ചാമത്തെ ചേരുവ ചേർത്ത് വഴറ്റുക.
∙ ഇതിലേക്ക് ഇരുമ്പൻപുളി ചേർത്തു ചെറുതീ യിൽ വയ്ക്കണം.
∙ ഒരു തിള വരുമ്പോൾ വാങ്ങി വയ്ക്കുക. ഉണങ്ങിയ കുപ്പികളിലാക്കി സൂക്ഷിക്കാം.
വെളുത്തുള്ളി അച്ചാർ
1. വെളുത്തുള്ളി വൃത്തിയാക്കിയത് – കാൽ കിലോ
2. എള്ളെണ്ണ – കാൽ കപ്പ്
3. മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – നാലു വലിയ സ്പൂൺ
കടുക് – അര ചെറിയ സ്പൂൺ
ഉലുവയും കടുകും വറുത്തു പൊടിച്ചത് – കാൽ ചെറിയ സ്പൂൺ
4. വിനാഗിരി – ഒരു കപ്പ്, തിളപ്പിച്ചാറിയത്
5. കായംപൊടി വറുത്തത് – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ എണ്ണ ചൂടാക്കി വെളുത്തുള്ളി ചേർത്തു വഴറ്റി വെന്തു പോകാതെ മാറ്റി വയ്ക്കുക.
∙ ബാക്കി എണ്ണയിൽ മൂന്നാമത്തെ ചേരുവ ചേ ർത്തിളക്കി മൂപ്പിക്കുക. ഇതിൽ തിളപ്പിച്ചാറിയ വിനാഗിരിയും ഉപ്പും ചേർത്തു തിളപ്പിക്കണം.
∙ എണ്ണ തെളിയുമ്പോൾ വെളുത്തുള്ളിയും കാ യംപൊടിയും ചേർത്തു വാങ്ങുക.
∙ ഇതു വായു കടക്കാത്ത കുപ്പിയിൽ വായ്ഭാഗ ത്തു നിന്നും ഒരിഞ്ചു താഴെ വരും വരെ ഇട ണം. ഇടയിൽ വിടവുണ്ടാകാതെ നിറച്ചിടണം.
∙ അച്ചാറിന്റെ മുകളിൽ എണ്ണ തെളിഞ്ഞു നി ൽപ്പില്ലെങ്കിൽ തിളപ്പിച്ചാറിയ എണ്ണ മീതെ ഒ ഴിച്ചാലും മതി.
കൂന്തൽ അച്ചാർ
1. കൂന്തൽ വൃത്തിയാക്കിയത് – ഒരു കിലോ, വട്ടത്തിൽ അരിഞ്ഞത്
2. ഉപ്പ് – പാകത്തിന്
മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി – അൽപം
കുടംപുളി – ഒരു ചുള
3. എള്ളെണ്ണ – രണ്ടു കപ്പ്
4. ഇഞ്ചി – ഒരിഞ്ചു വലുപ്പം ഉള്ള രണ്ടു കഷണം
വെളുത്തുള്ളി – 15 അല്ലി
പച്ചമുളക് – അഞ്ച്
കശ്മീരി മുളകുപൊടി – മൂന്നു വലിയ സ്പൂൺ
കടുക് – കാൽ ചെറിയ സ്പൂൺ
കായംപൊടി – അര വലിയ സ്പൂൺ
കറിവേപ്പില – നാല്–അഞ്ച് തണ്ട്
5. വിനാഗിരി – ഒന്നരക്കപ്പ്
6. കടുക് – അര ചെറിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
∙ കൂന്തൽ രണ്ടാമത്തെ ചേരുവ ചേർത്ത് വെള്ളമില്ലാതെ 10 മിനിറ്റ് തിളപ്പിച്ചു വറ്റിക്കണം. ഇത് എണ്ണയിൽ വറുത്തു കോരി മാറ്റി വയ്ക്കണം. പകുതി മൊരിച്ചെടുത്താൽ മതി. എങ്കിലേ മ യമുണ്ടാകൂ.
∙ നാലാമത്തെ ചേരുവ അരക്കപ്പ് വിനാഗിരി ചേർത്ത് അരയ്ക്കണം.
∙ കൂന്തൽ വറുത്ത എണ്ണയിൽ നിന്നും ഒരു കപ്പ് എണ്ണ ചെറുതീയിൽ വച്ചു ചൂടാക്കി കടുകും കറിവേപ്പിലയും പൊട്ടിക്കുക. ഇതിൽ അരപ്പു ചേർത്തു മൂപ്പിക്കണം.
∙ എണ്ണ തെളിയുമ്പോൾ കൂന്തൽ ചേർക്കുക. ചെറുതായി തിളയ്ക്കുമ്പോൾ പാകത്തിനുപ്പു ചേർക്കാം. ആവശ്യമെങ്കിൽ അരക്കപ്പ് വി നാഗിരി തിളപ്പിച്ചാറിയത് ഒഴിക്കാം. വേണമെങ്കിൽ എള്ളെണ്ണയും പാകത്തിന് ഒഴിക്കാം.