എല്ലാ ഭക്ഷണത്തിലും പലതരം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ പാകം ചെയ്യുമ്പോൾ ഗുണവും മണവുമെല്ലാം മെച്ചപ്പെടുകയും കഴിക്കാൻ തോന്നുകയും ചെയ്യും. മാത്രമല്ല, ഭക്ഷണത്തിലെ വിഷാംശങ്ങളും രോഗകാരണമായ വസ്തുക്കളും നശിക്കുന്നു. പാചകം ചെയ്യുന്നതിനു മുൻപ് ചേരുവകൾ കഴുകുക, അരിയുക, അരയ്ക്കുക, പുളിപ്പിക്കുക, മുളപ്പിക്കുക

എല്ലാ ഭക്ഷണത്തിലും പലതരം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ പാകം ചെയ്യുമ്പോൾ ഗുണവും മണവുമെല്ലാം മെച്ചപ്പെടുകയും കഴിക്കാൻ തോന്നുകയും ചെയ്യും. മാത്രമല്ല, ഭക്ഷണത്തിലെ വിഷാംശങ്ങളും രോഗകാരണമായ വസ്തുക്കളും നശിക്കുന്നു. പാചകം ചെയ്യുന്നതിനു മുൻപ് ചേരുവകൾ കഴുകുക, അരിയുക, അരയ്ക്കുക, പുളിപ്പിക്കുക, മുളപ്പിക്കുക

എല്ലാ ഭക്ഷണത്തിലും പലതരം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ പാകം ചെയ്യുമ്പോൾ ഗുണവും മണവുമെല്ലാം മെച്ചപ്പെടുകയും കഴിക്കാൻ തോന്നുകയും ചെയ്യും. മാത്രമല്ല, ഭക്ഷണത്തിലെ വിഷാംശങ്ങളും രോഗകാരണമായ വസ്തുക്കളും നശിക്കുന്നു. പാചകം ചെയ്യുന്നതിനു മുൻപ് ചേരുവകൾ കഴുകുക, അരിയുക, അരയ്ക്കുക, പുളിപ്പിക്കുക, മുളപ്പിക്കുക

എല്ലാ ഭക്ഷണത്തിലും പലതരം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ പാകം ചെയ്യുമ്പോൾ ഗുണവും മണവുമെല്ലാം മെച്ചപ്പെടുകയും കഴിക്കാൻ തോന്നുകയും ചെയ്യും. മാത്രമല്ല, ഭക്ഷണത്തിലെ വിഷാംശങ്ങളും രോഗകാരണമായ വസ്തുക്കളും നശിക്കുന്നു. പാചകം ചെയ്യുന്നതിനു മുൻപ് ചേരുവകൾ കഴുകുക, അരിയുക, അരയ്ക്കുക, പുളിപ്പിക്കുക, മുളപ്പിക്കുക തുടങ്ങി പല പ്രക്രിയകൾ നടത്താറുണ്ട്. 

എന്തും പാകം െചയ്യുന്നതിനു മുൻപു നന്നായി കഴുകണം. പൊടി, പ്രാണികൾ, വിഷാംശം എന്നിവ നീക്കാനാണ് നന്നായി കഴുകുന്നത്. 

ADVERTISEMENT

∙ ചീര, മല്ലിയില, മുന്തിരി എന്നിവ നന്നായി  കഴുകിയ ശേഷം അൽപം ഉപ്പിട്ട വെള്ളത്തിൽ കുതിർത്തു വയ്ക്കണം. പിന്നീട് കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ കഴുകിയെടുക്കാം.

∙ കോളിഫ്ളവർ പൂക്കളായി അടർത്തി ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത വെള്ളത്തിലിട്ടു വച്ചാൽ പുഴുക്കളെ നശിപ്പിക്കാം.

ADVERTISEMENT

∙ പഴങ്ങൾ തൊലിയോടു കൂടി കഴുകണം. ആപ്പിളിനു തിളക്കം കൂടുതലുണ്ടെങ്കിൽ അവയിൽ മെഴുകു പുരട്ടിയിട്ടുണ്ടാകാം. അതിനാല്‍ അത്തരം പഴങ്ങൾ തൊലി കളഞ്ഞു കഴിക്കുക.

∙ കാബേജിന്റെ ഇലകൾ അടർത്തി നന്നായി കഴുകിയ ശേഷം മുറിച്ചുപയോഗിക്കാം.

ADVERTISEMENT

∙ പച്ചക്കറികൾ ചെറുതായി അരിഞ്ഞാൽ അവയിൽ നിന്നു നഷ്ടപ്പെടുന്ന പോഷകാംശങ്ങൾ കൂടും. അതിനാൽ വലിയ കഷണങ്ങളാക്കുന്നതാണു നല്ലത്. അരിഞ്ഞ ശേഷം പച്ചക്കറികൾ കഴുകരുത്. പച്ചക്കറികൾ ഏറെനേരം വെള്ളത്തിൽ കുതിർത്തു വച്ചാൽ അവയിലുള്ള വൈറ്റമിനുകൾ നഷ്ടമാകും.

∙വെള്ളത്തിൽ തിളപ്പിച്ചു വേവിക്കുന്നതാണ് സാധാരണയായി ചെയ്യുന്നത്. വെള്ളത്തിൽ അലിയുന്ന വൈറ്റമിൻ ബിയും സിയും ഇങ്ങനെ വേവിക്കുമ്പോൾ നഷ്ടമാകുന്നു.

∙ അരിയും പരിപ്പും മറ്റും കൂടുതൽ വെള്ളത്തിൽ വേവിച്ച്, വെള്ളം ഊറ്റിക്കളയുന്ന ശീലം നന്നല്ല. ആവശ്യത്തിനു വെള്ളം മാത്രം ചേർത്തു വറ്റിച്ചെടുക്കുന്ന രീതിയാണ് ഏറ്റവും നല്ലത്. പച്ചക്കറികളും ഇങ്ങനെ തന്നെ പാകം ചെയ്യാൻ ശ്രമിക്കുക. പാത്രം അടച്ചു വച്ചു വേവിക്കുന്നതും പോഷകങ്ങൾ നഷ്ടമാകാതിരിക്കാൻ സഹായിക്കും. ആവിയിൽ വേവിച്ചാൽ പച്ചക്കറികളുടെ നിറവും കരുകരുപ്പും പോവില്ല.

∙ പയർവർഗങ്ങൾ എളുപ്പത്തിൽ വേവിക്കാൻ ബേക്കിങ് സോഡ ചേർക്കുന്നതു പോഷകങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കും. വറുക്കാൻ എണ്ണയും നെയ്യും ഉപയോഗിക്കുമ്പോൾ അധികം ചൂടാകാതെ ശ്രദ്ധിക്കണം. അമിതമായി ചൂടാക്കിയാൽ അവയിൽ peroxides ഉം ഫ്രീ റാഡിക്കൽസും ഉണ്ടാകും. ഇവ ശരീരത്തിനു ദോഷകരമാണ്. ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നതും ഹാനികരമാണ്.

∙ പ്രഷർകുക്കറിൽ പാകം ചെയ്യുന്നത് ഏറ്റവും നല്ല രീതികളിലൊന്നാണ്. വളരെക്കുറച്ചു സമയം മതിയെന്നതും പ്ലസ് പോയിന്റ് തന്നെ.

∙ മൈക്രോവേവ് ചെയ്യുമ്പോൾ പ്ലാസ്റ്റിക് പാത്രങ്ങളും അടപ്പുകളും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

∙ പയറും മറ്റും മുളപ്പിക്കുമ്പോൾ അതിലെ വൈറ്റമിൻ സിയുടെ അളവു വർധിക്കുന്നു. പുളിപ്പിച്ചുണ്ടാക്കുന്ന ദോശ, ഇഡ്ഡലി എന്നിവയിലും ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

ഇത്തരത്തിൽ പെട്ടെന്നുണ്ടാക്കാവുന്ന ഒരു വിഭവമാണ് ചീര–റവ ധോക്ക്‌ല ഇതുണ്ടാക്കാനായി 

∙ 200 ഗ്രാം തൈര് നന്നായി അടിച്ച്, ഒരു കപ്പ് റവ ചേർത്തു വയ്ക്കുക. ഇതിൽ 100 ഗ്രാം ചീ ര നന്നായി കഴുകി പൊടിയായി അരിഞ്ഞതും അൽപം വെള്ളവും ചേർത്തു കുറുകിയ മാവു തയാറാക്കണം. അൽപം എണ്ണ ചൂടാക്കി ഒരു ചെറിയ സ്പൂൺ ജീരകം, അര ചെറിയ സ്പൂൺ കായംപൊടി, രണ്ടു പച്ചമുളകു പൊടിയായി അരിഞ്ഞത്, ഒരിഞ്ചു കഷണം ഇഞ്ചി പൊടിയായി അരിഞ്ഞത്, ഒരു ചെറിയ സ്പൂൺ വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് ഒരു മിനിറ്റ് വഴറ്റണം. ഈ കൂട്ട് ചീര–റവ മിശ്രിതത്തിൽ ചേർത്തിളക്കി കാൽ ചെറിയ സ്പൂൺ ബേക്കിങ് സോഡയും പാകത്തിനുപ്പും ചേർത്തു വയ്ക്കുക. മയം പുരട്ടിയ തട്ടിൽ മിശ്രിതം ഒഴിച്ച് 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കണം. ചരിച്ചു മുറിച്ച്, സോസിനോ ചട്നിക്കോ ഒപ്പം വിളമ്പാം.

Minimize Nutrient Loss During Cooking:

Cooking methods can impact nutrient retention in food. Food Preparation techniques like washing, cutting, and cooking influence the availability of nutrients.

ADVERTISEMENT