വളരെ രുചികരമായ, ഉള്ളിൽ നല്ല സോഫ്റ്റും പുറമേ നല്ല ക്രിസ്പിയുമായ ഒരു ബേക്ക്ഡ് ഫിഷ് വിഭവം. ഏത് അവസരത്തിലും വിളമ്പാൻ പറ്റിയ ഏറ്റവും ആരോഗ്യകരമായ വിഭവം കൂടിയാണിത്. ആവശ്യമായ ചേരുവകൾ 1. ബദാം –അരക്കപ്പ് ഫ്രെഷ്പാഴ്സ്ലി ലീവ്സ്– കാൽ കപ്പ് ഫ്രെഷ് ബേസിൽ ലീവ്സ്– കാൽ കപ്പ് മല്ലിയില പൊടിയായിഅരിഞ്ഞത് – കാൽ കപ്പ്

വളരെ രുചികരമായ, ഉള്ളിൽ നല്ല സോഫ്റ്റും പുറമേ നല്ല ക്രിസ്പിയുമായ ഒരു ബേക്ക്ഡ് ഫിഷ് വിഭവം. ഏത് അവസരത്തിലും വിളമ്പാൻ പറ്റിയ ഏറ്റവും ആരോഗ്യകരമായ വിഭവം കൂടിയാണിത്.

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
1. ബദാം –അരക്കപ്പ് 
ഫ്രെഷ്പാഴ്സ്ലി ലീവ്സ്– കാൽ കപ്പ്
ഫ്രെഷ് ബേസിൽ ലീവ്സ്– കാൽ കപ്പ്
മല്ലിയില പൊടിയായിഅരിഞ്ഞത് – കാൽ കപ്പ്
വെളുത്തുള്ളി – ഒരല്ലി
നാരങ്ങാനീര് – ഒരു വലിയ സ്പൂൺ
ഒലിവ് ഓയിൽ – ഒരു വലിയ സ്പൂൺ
പാർമെസൻ ചീസ് ഗ്രേറ്റ് ചെയ്തത് – ഒരു വലിയ സ്പൂൺ
2. ചിയ സീഡ് - അര ചെറിയ സ്പൂൺ
3.  ഉപ്പ്, കുരുമുളകുപൊടി –പാകത്തിന് 
4. മീൻ (ചെമ്പല്ലി) – 150 ഗ്രാം വലുപ്പമുള്ള നാലു കഷ്‌ണം 

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ അവ്ൻ 200 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയിടുക.
∙ ഒന്നാമത്തെ ചേരുവ മിക്സിയിൽ തരുതരുപ്പായി പൊടിച്ചു വയ്ക്കുക.
∙ ഇതിൽ ചിയ സീഡ് ചേർത്ത ശേഷം പാകത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർക്കണം.
∙ മീൻ കഷ്‌ണങ്ങളിൽ അൽപം ഉപ്പും കുരുമുളകുപൊടിയും നാരങ്ങാനീരും പുരട്ടി തവയിൽ മെല്ലേ ഒന്നു ചുട്ടെടുക്കണം.
∙ ഇതിനു മുകളിൽ ചിയ സീഡ് മിശ്രിതം നിരത്തി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു ബേക്ക് ചെയ്യുക.
∙ പച്ചക്കറികൾ വഴറ്റിയതു കൊണ്ട് അലങ്കരിച്ചു വിളമ്പാം.

ADVERTISEMENT
Crispy and Soft Baked Fish Recipe:

This article provides a recipe for a delicious baked fish dish that is soft inside and crispy outside. It's a healthy option perfect for any occasion, featuring a unique almond, basil, and parsley crust.