ക്രീമി കാജു മസാല, ചപ്പാത്തിക്കും അപ്പത്തിനുമൊപ്പം തയാറാക്കാൻ കലക്കൻ റെസിപ്പി!
കശുവണ്ടിപ്പരിപ്പ് കൊണ്ടു നല്ല ക്രീമി കറി തയാറാക്കിയാലോ. ഒരിക്കൽ കഴിച്ചാൽ പിന്നെ മറക്കില്ലാത്ത രുചിയിൽ തയാറാക്കാം ക്രീമി കാജു മസാല... ക്രീമി കാജു മസാല 1.വെണ്ണ – കാൽ കപ്പ് 2.കശുവണ്ടിപ്പരിപ്പ് – അരക്കപ്പ് 3.ജീരകം – ഒരു ചെറിയ സ്പൂൺ 4.തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത് പച്ചമുളക് –

കശുവണ്ടിപ്പരിപ്പ് കൊണ്ടു നല്ല ക്രീമി കറി തയാറാക്കിയാലോ. ഒരിക്കൽ കഴിച്ചാൽ പിന്നെ മറക്കില്ലാത്ത രുചിയിൽ തയാറാക്കാം ക്രീമി കാജു മസാല...
ക്രീമി കാജു മസാല
1.വെണ്ണ – കാൽ കപ്പ്
2.കശുവണ്ടിപ്പരിപ്പ് – അരക്കപ്പ്
3.ജീരകം – ഒരു ചെറിയ സ്പൂൺ
4.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
5.തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്
പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്
6.കാശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
7.കശുവണ്ടിപ്പരിപ്പ് – കാൽ കപ്പ്, കുതിർത്തത്
8.ക്രീം – അരക്കപ്പ്
ഉപ്പ് – പാകത്തിന്
മല്ലിയില – കാൽ കപ്പ്
കസൂരി മേത്തി – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙പാനിൽ വെണ്ണ ചൂടാക്കി കശുവണ്ടിപ്പരിപ്പ് വറുത്തു മാറ്റി വയ്ക്കുക.
∙വെണ്ണയിൽ ജീരകം പൊട്ടിക്കണം.
∙ഇതിലേക്കു സവാള ചേർത്തു വഴറ്റണം.
∙സവാളയുടെ നിറം മാറിവരുമ്പോൾ തക്കാളിയും പച്ചമുളകും ചേർത്തു വഴറ്റുക.
∙കുതിർത്തു വച്ച കശുവണ്ടിപ്പരിപ്പ് അരച്ച് ഇതിലേക്കു ചേർത്ത് വഴറ്റണം.
∙എണ്ണ തെളിഞ്ഞു വരുമ്പോൾ ഇതിലേക്കു വറുത്തു വച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പ് ചേർക്കണം.
∙എട്ടാമത്തെ ചേരുവയും ചേർത്തിളക്കി വിളമ്പാം.