ഹൽവ, പായസം, സ്വീറ്റ് റോൾസ്..; ബാക്കി വന്ന ചപ്പാത്തി കൊണ്ട് മധുര പലഹാരം തയാറാക്കാം Delicious Ways to Use Leftover Chapatis
ബാക്കി വന്ന ചപ്പാത്തികൾ വെറുതെ കളയാതെ അവ കൊണ്ട് വളരെ രുചികരമായ ഹൽവ, പായസം, സ്വീറ്റ് റോൾസ് എന്നിവ എങ്ങനെയെന്ന് ഈ ലേഖനത്തിൽ വിവരിക്കുന്നു. നെയ്യ്, പാൽ, പഞ്ചസാര, ശർക്കര തുടങ്ങിയ സാധാരണ ചേരുവകൾ ഉപയോഗിച്ച് വളരെ പെട്ടെന്ന് ഇത്തരം പലഹാരങ്ങൾ തയാറാക്കാം.

ഹൽവ, പായസം, സ്വീറ്റ് റോൾസ് എന്നിങ്ങനെ ബാക്കി വന്ന ചപ്പാത്തി കൊണ്ട് എത്രയെത്ര വിഭവങ്ങള്‍ തയാറാക്കാമെന്ന് അറിയാമോ?
∙ ബാക്കി വന്ന ചപ്പാത്തി ഹൽവയാക്കാം. രണ്ടു ചപ്പാത്തി തരുതരുപ്പായി പൊടിക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി ചപ്പാത്തി പൊടിച്ചത് ചേർത്തു മൂപ്പിക്കുക. ഒരു കപ്പ് പാലും പാകത്തിനു മധുരവും ചേർത്തിളക്കി കുറുക്കിയെടുക്കാം. ബദാം, കശുവണ്ടിപ്പരിപ്പ് എന്നിവ വിതറി വിളമ്പാം.
∙ ചപ്പാത്തി പായസം ട്രൈ ചെയ്താലോ... രണ്ടു കപ്പ് പാൽ തിളപ്പിക്കുക. ഇതിലേക്കു രണ്ടു ചപ്പാത്തി കഷണങ്ങളാക്കിയതും മൂന്നു വലിയ സ്പൂൺ പഞ്ചസാരയും ചേർക്കുക. പാൽ കുറുകിത്തുടങ്ങുമ്പോൾ അൽപം ഏലയ്ക്ക പൊടിച്ചത് ചേർത്തിളക്കാം.
∙ ചപ്പാത്തി സ്വീറ്റ് റോൾസ് തയാറാക്കാൻ പല വഴിയുണ്ട്. നെയ്യ് തടവി പ ഞ്ചസാര വിതറി ഏത്തപ്പഴം അരിഞ്ഞത് നിരത്തി റോൾ ചെയ്യാം. ഇ തു പാനിൽ വച്ചു തിരിച്ചും മറിച്ചുമിട്ട് മൊരിയിച്ചെടുക്കാം. അല്ലെങ്കിൽ ചോക്‌ലെറ്റ് സ്പ്രെഡ് തടവി സ്ട്രോബെറി നിരത്തി റോൾ ചെയ്തു മൊരിയിച്ചെടുക്കാം.
∙ രണ്ടു ചപ്പാത്തി ത്രികോണാകൃതിയിൽ ചെറിയ കഷണങ്ങളാക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കി ഈ ചപ്പാത്തി കഷണങ്ങൾ മൊരിയിച്ചെടുക്കുക. ഇതേ പാനിലേക്ക് അൽപം നെയ്യ് കൂടി ചേർത്തു രണ്ടു വലിയ സ്പൂൺ വീതം ശർക്കരയും തേങ്ങ ചുരണ്ടിയതും ചേർത്തിളക്കുക. ഒരു മിനിറ്റിനു ശേഷം ചപ്പാത്തിക്കഷണങ്ങൾ ചേർത്തിളക്കിയെടുക്കുക.