രുചികരമായ മട്ടൺ ചോപ്സ്; കിടിലന്‍ റെസിപ്പി
1. ഇളംമട്ടൺ വാരിയെല്ലോടു കൂടി കഷണങ്ങളാക്കിത് – അരക്കിലോ 2. ഉപ്പ് – പാകത്തിന് വെള്ളം – അരക്കപ്പ് 3. എണ്ണ – കാൽ കപ്പ് 4. സവാള പൊടിയായി അരിഞ്ഞത് – മുക്കാൽ കപ്പ് 5. വെളുത്തുള്ളി അരച്ചത് – അര ചെറിയ സ്പൂൺ ഇഞ്ചി അരച്ചത് – അര ചെറിയ സ്പൂൺ 6. മുളകുപൊടി – മുക്കാല്‍ ചെറിയ സ്പൂൺ കുരുമുളകുപൊടി – അര

1. ഇളംമട്ടൺ വാരിയെല്ലോടു കൂടി കഷണങ്ങളാക്കിത് – അരക്കിലോ
2. ഉപ്പ് – പാകത്തിന്
വെള്ളം – അരക്കപ്പ്
3. എണ്ണ – കാൽ കപ്പ്
4. സവാള പൊടിയായി അരിഞ്ഞത് – മുക്കാൽ കപ്പ്
5. വെളുത്തുള്ളി അരച്ചത് – അര ചെറിയ സ്പൂൺ
ഇഞ്ചി അരച്ചത് – അര ചെറിയ സ്പൂൺ
6. മുളകുപൊടി – മുക്കാല്‍ ചെറിയ സ്പൂൺ
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
7. നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂൺ
8. ജീരകം – അര ചെറിയ സ്പൂൺ
ഗ്രാമ്പൂ – രണ്ട്
കറുവാപ്പട്ട – രണ്ടിഞ്ചു കഷണം
ഏലയ്ക്ക – ഒന്ന്
പാകം െചയ്യുന്ന വിധം
∙ മട്ടൺ വൃത്തിയാക്കി ഉപ്പും വെള്ളവും ചേർത്തു ചെറുതീയിൽ വേവിച്ചു കഷണങ്ങൾ മാത്രം എടുത്തു വയ്ക്കുക. മട്ടൺ വെന്ത ഗ്രേവി ഒരു കപ്പ് മാറ്റി വയ്ക്കണം.
∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാള വഴറ്റി ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതു ചേർത്തു വഴറ്റുക.
∙ ആറാമത്തെ ചേരുവ അൽപം വെള്ളത്തിൽ കുഴച്ചതും ചേർത്തു നന്നായി വഴറ്റി മസാല മൂത്ത മണം വരുമ്പോൾ മട്ടൺ ചേർത്തു നന്നായി വരട്ടണം.
∙ ഇതിലേക്കു മട്ടൺ വേവിച്ച വെള്ളവും നാരങ്ങാനീരും ചേർത്തു ചെറുതീയിൽ വച്ച് 10 മിനിറ്റ് വേവിക്കണം.
∙ എട്ടാമത്തെ ചേരുവ പൊടിച്ചതു ചേർത്തിളക്കി തിളപ്പിച്ചു ഗ്രേവി കുറുകുമ്പോൾ വാങ്ങി ചൂടോടെ വിളമ്പാം.