നാവില്‍ വെള്ളമൂറും മാമ്പഴ പുളിശ്ശേരി; കിടിലന്‍ റെസിപ്പി
1. നാടൻ മാമ്പഴം – നാല്, തൊലി കളഞ്ഞത് വെള്ളരിക്ക – ഒരു ചെറിയ കഷണം മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ മുളകുപൊടി – ഒരു ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് 2. തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത് ജീരകം – അര ചെറിയ സ്പൂൺ പച്ചമുളക് – രണ്ട് 3. തൈര് – രണ്ടു കപ്പ്, ഉടച്ചത് 4. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ 5. ഉലുവ – ഒരു

1. നാടൻ മാമ്പഴം – നാല്, തൊലി കളഞ്ഞത്
വെള്ളരിക്ക – ഒരു ചെറിയ കഷണം
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
2. തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത്
ജീരകം – അര ചെറിയ സ്പൂൺ
പച്ചമുളക് – രണ്ട്
3. തൈര് – രണ്ടു കപ്പ്, ഉടച്ചത്
4. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
5. ഉലുവ – ഒരു ചെറിയ സ്പൂൺ
കടുക് – അര ചെറിയ സ്പൂൺ
വറ്റൽമുളക് – മൂന്ന്
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ അൽപം വെള്ളത്തിൽ വേവിക്കുക.
∙ ഇതിലേക്ക് രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചതു ചേർത്തു വറ്റിച്ചെടുക്കണം.
∙ ഇതിൽ തൈരും ചേർത്തു ചെറുതീയിൽ വച്ച് മെല്ലേ പതഞ്ഞു വരുന്നതു വരെ ഇളക്കി വാങ്ങുക. തൈരു പിരിയരുത്.
∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർക്കാം.
കടപ്പാട്: അനിത രവീന്ദ്രന്‍, പാലാ