ചിക്കനും പച്ചക്കറികളും ചേർന്നൊരു ഉഗ്രൻ സ്റ്റെർ ഫ്രൈ
കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കാവുന്ന, ആരോഗ്യഗുണങ്ങൾ നിറഞ്ഞ ഒരു വിഭവമാണ് വെജിറ്റബിൾ ചിക്കൻ സ്റ്റെർ ഫ്രൈ. ഫ്രൈഡ് റൈസിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ കഴിക്കാൻ ഏറെ അനുയോജ്യമാണിത്. ആവശ്യമായ ചേരുവകൾ 1. ചിക്കൻ ബ്രെസ്റ്റ് – രണ്ട്,കനം കുറച്ചരിഞ്ഞത് 2.വെളുത്തുള്ളി അരച്ചത് – ഒരു വലിയ സ്പൂൺ ഇഞ്ചി അരച്ചത് – ഒരു

കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കാവുന്ന, ആരോഗ്യഗുണങ്ങൾ നിറഞ്ഞ ഒരു വിഭവമാണ് വെജിറ്റബിൾ ചിക്കൻ സ്റ്റെർ ഫ്രൈ. ഫ്രൈഡ് റൈസിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ കഴിക്കാൻ ഏറെ അനുയോജ്യമാണിത്.
ആവശ്യമായ ചേരുവകൾ
1. ചിക്കൻ ബ്രെസ്റ്റ് – രണ്ട്,കനം കുറച്ചരിഞ്ഞത്
2.വെളുത്തുള്ളി അരച്ചത് – ഒരു വലിയ സ്പൂൺ
ഇഞ്ചി അരച്ചത് – ഒരു വലിയ സ്പൂൺ
3. എള്ളെണ്ണ– മൂന്നു വലിയ സ്പൂൺ
4. ബ്രോക്ക്‌ലി, കോളിഫ്ളവർ, കാരറ്റ്, സവാള – 750 ഗ്രാം
5. ഓയ്സ്റ്റർ സോസ് – മൂന്നു വലിയ സ്പൂൺ
ചില്ലി സോസ് – രണ്ടു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
. അരിഞ്ഞു വെച്ചിരിക്കുന്ന ചിക്കൻ ബ്രെസ്റ്റിലേക്ക് ഇഞ്ചി അരച്ചത്, വെളുത്തുള്ളി അരച്ചത്, കുറച്ചു ഉപ്പ് എന്നിവ ചേർത്ത് 15-20 മിനിറ്റ് മാറ്റി വെക്കുക
. ഒരു വലിയ ചീനച്ചട്ടി അടുപ്പിൽ വെച്ച് എള്ളെണ്ണ ഒഴിക്കുക.
എണ്ണ നന്നായി ചൂടാകുമ്പോൾ മാരിനേറ്റ് ചെയ്ത ചിക്കൻ ചേർത്ത് ഹൈ ഫ്ലെയ്മിൽ 5-7 മിനിറ്റ് വരെ നന്നായി വറുത്തെടുക്കുക.
ചിക്കൻ വെന്തു കഴിയുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റാം.
. അതേ ചീനച്ചട്ടിയിൽ, ആവശ്യമെങ്കിൽ അല്പം കൂടി എണ്ണ ഒഴിക്കാം.
ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ബ്രോക്കളി, കോളിഫ്ളവർ, കാരറ്റ്, സവാള എന്നിവ ചേർക്കുക. ഹൈ ഫ്ലെയ്മിൽ 4-5 മിനിറ്റ് വഴറ്റുക
. വഴറ്റിയ പച്ചക്കറികളിലേക്ക് ഓയ്സ്റ്റർ സോസ്, ചില്ലി സോസ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
. ഇതിലേക്ക് നേരത്തെ വറുത്തു വെച്ചിരിക്കുന്ന ചിക്കൻ ചേർക്കുക. എല്ലാം കൂടി ഹൈ ഫ്ലെയ്മിൽ 2 മിനിറ്റ് നന്നായി സ്റ്റിർ ഫ്രൈ ചെയ്യുക.
സോസ് ചിക്കനിലും പച്ചക്കറിയിലും നന്നായി പിടിക്കണം.
. തീ അണച്ച ശേഷം ചൂടോടെ വിളമ്പാം.