കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ വൈവിധ്യവും രുചിയും ആരോഗ്യവും നിറയ്ക്കാൻ ലളിതമായ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. കുട്ടികൾക്ക് ഇഷ്ടമുള്ളതും എന്നാൽ ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്തിയതുമായ വിഭവങ്ങൾ തയ്യാറാക്കുക. ഭക്ഷണത്തിന്റെ താപനില നിലനിർത്താൻ കഴിയുന്ന ലഞ്ച് ബോക്സുകൾ ഉപയോഗിക്കാം, കൂടാതെ വെള്ളത്തോടൊപ്പം മോരും നാരങ്ങാവെള്ളവും പോലുള്ള പാനീയങ്ങളും നൽകാം. എല്ലും മുള്ളും കളഞ്ഞ ചിക്കനും മീനും ചെറിയ കഷണങ്ങളാക്കി നൽകുന്നത് കുട്ടികൾക്ക് കഴിക്കാൻ എളുപ്പമാകും. ഫ്രൂട്ട് സാലഡ് ടൂത്ത്പിക്കിൽ കോർത്ത് നൽകുന്നത് ഒരു മികച്ച ഓപ്ഷനാണ്. കൂടാതെ, ഓരോ ദിവസത്തേക്കുമുള്ള വിഭവങ്ങൾ ഒരാഴ്ച മുൻപേ കുട്ടിയുടെ ഇഷ്ട്ടാനുസരണം പ്ലാൻ ചെയ്യുന്നത് ഉച്ചഭക്ഷണം കൂടുതൽ ആകർഷകമാക്കും. മഷ്റൂം കോൺ റോൾ, ചിക്കൻ സാലഡ് റാപ്, മിൻസ്ഡ് മീറ്റ് ഇടിയപ്പം, തേങ്ങ സാദം, നാരങ്ങ സാദം, പുളി സാദം തുടങ്ങിയ വിഭവങ്ങൾ കുട്ടികൾക്ക് ഇഷ്ട്ടപ്പെടുന്നവയാണ്.

പൊതിച്ചോറിന്റെ കാലം മാറി കുട്ടിരുചികളും മാറി. ഇന്നത്തെ കുട്ടികൾക്കു വേണ്ടതു വ്യത്യസ്തത നിറഞ്ഞ രുചികരമായ ലഞ്ച് വിഭവങ്ങളാണ്. അൽപം പ്ലാനിങ് നടത്തിയാൽ വ്യത്യസ്തവും രുചികരവും ഒപ്പം ആരോഗ്യകരവുമായ വിഭവങ്ങൾ ലഞ്ച് ബോക്സിലേക്കായി ഒരുക്കാം...

∙ ഭക്ഷണം ചൂടു നഷ്ടപ്പെടാതെ വയ്ക്കാവുന്ന ലഞ്ച്ബോക്സുകളും ബാഗുകളും വിപണിയിൽ ലഭ്യമാണ്. അത്തരം പാത്രങ്ങളിൽ ലഞ്ച് കൊടുത്തു വിട്ടാൽ ഉച്ചനേരത്ത് അവ ചൂടോടെ കഴിക്കാം.

ADVERTISEMENT

∙ ഒരാഴ്ചത്തേക്കുള്ള ല‍ഞ്ച് ബോക്സ് വിഭവങ്ങള്‍ മുൻകൂട്ടി പ്ലാൻ ചെയ്യുക. കുട്ടിയെക്കൂടി ഉൾപ്പെടുത്തി വേണം പ്ലാനിങ്. കുട്ടിക്ക് ഇഷ്ടമില്ലാത്ത പച്ചക്കറികളോ വിഭവങ്ങളോ ലഞ്ച്ബോക്സിൽ വച്ചു കൊടുത്തയച്ചാൽ അവർ അതു കളയാനുള്ള സാധ്യതയേറും. വീട്ടിൽ കഴിക്കുന്നതു പോലെ ചോറും കറിയും തന്നെ സ്കൂളിലും കൊണ്ടുപോകണമെന്നു വാശിപിടിക്കേണ്ട. ഫ്രൈഡ് റൈസ്, റോൾസ്, നൂഡിൽസ് തുടങ്ങി കുട്ടികൾക്ക് ഇഷ്ടമുള്ള വിഭവങ്ങൾ തിരഞ്ഞെടുക്കുക.

∙ വിഭവം ഏതായാലും അതിൽ ധാരാളം പച്ചക്കറികള്‍ ഉൾപ്പെടുത്തുക. പച്ചക്കറികൾ പൊടിയായി അരിഞ്ഞും അരച്ചും ചേർത്താൽ കുട്ടികൾ അറിയാതെ തന്നെ അവ അകത്താക്കും.

ADVERTISEMENT

∙ പച്ചക്കറികൾ സ്റ്റാർ, ബട്ടർഫ്ളൈ തുടങ്ങി രസകരമായ ആകൃതികളിൽ മുറിച്ചു വയ്ക്കുന്നതും നന്ന്.

∙ കുടിക്കാൻ വെള്ളം കൊടുക്കുന്നതിനൊപ്പം മോര്, നാരങ്ങാവെള്ളം, ഫ്രൂട് ജ്യൂസ് എന്നിവയും കൊടുത്തു വിടാം.

ADVERTISEMENT

∙ ചിക്കൻ, മീൻ തുടങ്ങിയവ കൊടുത്തു വിടുന്നുണ്ടെങ്കിൽ‌ അവ എല്ലും മുള്ളും നീക്കം ചെയ്തു ചെറിയ കഷണങ്ങളാക്കി വയ്ക്കാൻ ശ്രദ്ധിക്കുക. 

∙ രണ്ടോ മൂന്നോ തരം ഫ്രൂട്സ് കഷണങ്ങളാക്കിയത് ടൂത്പിക്കിൽ കോർത്ത് ഒരു കുഞ്ഞുബോക്സിലാക്കി വച്ചിരുന്നാൽ വിശപ്പടക്കാൻ എളുപ്പമാർഗമായി.

തിങ്കൾ മുതൽ ശനി വരെ ഓരോ ദിവസവും വിളമ്പാനുള്ള ആറു വിഭവങ്ങള്‍

>> മഷ്റൂം കോൺ റോൾ

1. മുട്ട – ഒന്ന്
2. ൈമദ – ഒരു കപ്പ്
പാൽ – ഒന്നരക്കപ്പ്
പഞ്ചസാര – അര വലിയ സ്പൂൺ
ഉപ്പ് – അര െചറിയ സ്പൂൺ
വനില എസ്സൻസ് – അര െചറിയ സ്പൂൺ
വെണ്ണ ഉരുക്കിയത് – രണ്ടു വലിയ സ്പൂൺ
3. വെണ്ണ – രണ്ടു വലിയ സ്പൂൺ
4. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ
5. മഷ്റൂം  – 200 ഗ്രാം, പൊടിയായി അരിഞ്ഞത്
ബേബി കോൺ – രണ്ട്, പൊടിയായി അരിഞ്ഞത്
‍6. സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
സെലറി പൊടിയായി അരിഞ്ഞത്– ഒരു വലിയ സ്പൂൺ
7. ൈമദ – ഒരു വലിയ സ്പൂൺ
8. പാല്‍ – അരക്കപ്പ്
9. ചീസ് ഗ്രേറ്റ് ചെയ്തത് – അരക്കപ്പ്
ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ മുട്ട ഒരു ബൗളിലാക്കി നന്നായി അടിച്ച്, ര ണ്ടാമത്തെ േചരുവയും േചർത്തു കട്ടകെട്ടാതെ കലക്കി മാവു തയാറാക്കി വയ്ക്കണം.

∙ ചീനച്ചട്ടിയിൽ വെണ്ണ ചൂടാക്കി സവാളയും വെളുത്തുള്ളിയും വഴറ്റുക.

∙ ഇതിലേക്കു കോണും മഷ്റൂമും ചേർത്തു വഴറ്റി വെള്ളം വറ്റുമ്പോൾ സെലറിയും സ്പ്രിങ് അണിയനും ചേർക്കുക.

∙ ഈ മിശ്രിതം ചീനച്ചട്ടിയുടെ വശങ്ങളി‌ലേക്കു നീക്കി വച്ച്, ചട്ടിയുടെ നടുവിൽ മൈദ ചേർത്തിളക്കി നന്നായി ചൂടാകുമ്പോള്‍ പാൽ ചേർത്തു കട്ട കെട്ടാതെ യോജിപ്പിക്കുക.

∙ ഇതിൽ ചീസും ഉപ്പും കുരുമുളകുപൊടിയും പച്ചക്കറികളും േചർത്തിളക്കി കുഴഞ്ഞ പരുവത്തിൽ വാങ്ങുക. ഇതാണ് ഫില്ലിങ്.

∙ അപ്പച്ചട്ടി അടുപ്പിൽ വച്ചു ചൂടാകുമ്പോള്‍ തയാറാക്കിയ മാവു കോരിെയാഴിച്ചു ചുറ്റിച്ച് അപ്പം പോലെ ചുട്ടെടുക്കുക.

∙ ഈ അപ്പത്തിന്റെ ഒരു വശത്ത്, തയാറാക്കിയ ഫില്ലിങ് വച്ച്, രണ്ടറ്റവും അകത്തേക്കു മടക്കി അമർത്തി റോൾ െചയ്തെടുക്കണം. ഇതു രണ്ടിഞ്ചു കനത്തിൽ മുറിച്ചു സ്ക്യൂവറിൽ കോർത്തു പാത്രത്തിലാക്കി വയ്ക്കാം.

>> ചിക്കൻ സാലഡ് റാപ്

1. പഞ്ചസാര – ഒരു വലിയ സ്പൂൺ
ആപ്പിൾ സിഡർ വിനിഗർ/വിനാഗിരി – രണ്ടു വലിയ സ്പൂൺ
വെള്ളം – ഒരു വലിയ സ്പൂൺ
ഉപ്പ് – ഒരു നുള്ള്
2. എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ
3. ചപ്പാത്തി/ടോർട്ടിയ – പാകത്തിന്
4. ലെറ്റൂസ് – നാല്–അഞ്ച് ഇല
ചിക്കൻ ബ്രെസ്റ്റ് ഉപ്പും കുരുമുളകുപൊടിയും ചേർത്തു വേവിച്ചു നീളത്തിൽ കഷണങ്ങളാക്കിയത് – പാകത്തിന്
അവക്കാ‍ഡോ – ഒന്ന്, കുരു കളഞ്ഞു കഷണങ്ങളാക്കിയത്
സവാള – ഒന്നിന്റെ നാലിലൊന്ന്, പൊടിയായി അരിഞ്ഞത്
ബദാം അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ േചരുവ േയാജിപ്പിക്കുക. ഇതിലേക്ക് നന്നായി അടിച്ചുകൊണ്ട് ഒലിവ് ഓയിൽ അൽപാൽപം വീതം ഒഴിച്ചു നന്നായി അടിച്ചു യോജിപ്പിക്കുക. ഇതാണ് ഡ്രസ്സിങ്.

∙ ചപ്പാത്തിയുെട മുകളിൽ നാലാമത്തെ േചരുവ അൽപാൽപം വീതം വച്ച് മുകളിൽ‌ ഓരോ വലിയ സ്പൂൺ വീതം ഡ്രസ്സിങ് തളിക്കുക.

∙ ചപ്പാത്തി അമർത്തിച്ചുരുട്ടി ഫോയിൽ പേപ്പറോ പാർച്ച്മെന്റ് പേപ്പറോ കൊണ്ടു പൊതിഞ്ഞെടുക്കുക.

>> മിൻസ്ഡ് മീറ്റ് ഇടിയപ്പം

1. വെളുത്തുള്ളി – നാല് അല്ലി
ഇഞ്ചി – ഒരു െചറിയ കഷണം
കുരുമുളക് – അര െചറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു െചറിയ സ്പൂൺ
മുളകുപൊടി – ഒരു െചറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ
മീറ്റ് മസാലപ്പൊടി – അര െചറിയ സ്പൂൺ
2. എണ്ണ – രണ്ടു വലിയ സ്പൂൺ
3. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
4. മിൻസ്ഡ് മീറ്റ് – 250 ഗ്രാം
തേങ്ങാപ്പാൽ – രണ്ടു കപ്പ്
വിനാഗിരി – അര വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
5. അരിപ്പൊടി – രണ്ടു കപ്പ്
ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ േചരുവ അരച്ചു വയ്ക്കുക.

∙ പ്രഷർ കുക്കറിൽ എണ്ണ ചൂടാക്കി സവാള ചേർത്തു വഴറ്റിയ ശേഷം അരപ്പു േചർത്തു ന ന്നായി വഴറ്റുക.

∙ ഇതിലേക്കു നാലാമത്തെ േചരുവ േചർത്തിളക്കി കുക്കർ അടച്ച് ഇറച്ചി വേവിക്കുക.

∙ വെന്ത ഇറച്ചി ഒരു പരന്ന പാനിലാക്കി അടുപ്പത്തു വച്ചു തിളപ്പിച്ചു വെള്ളം വറ്റിച്ച് ഉലർത്തിയെടുക്കണം.

∙ അരിപ്പൊടി പാകത്തിനുപ്പു ചേർത്ത് ഇടിയപ്പം പാകത്തിനു കുഴച്ചു സേവനാഴിയിലാക്കി, ഇഡ്ഡലിത്തട്ടിലേക്ക് ഒന്നു ചുറ്റിച്ചു പിഴിയുക.

∙ ഇതിനു മുകളിൽ ഇറച്ചി മിശ്രിതം അൽപം വച്ച് ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ചു വേവിച്ചെടുക്കണം.

>> തേങ്കായ് സാദം

1. ചെറിയ ഇനം പച്ചരി – ഒരു കപ്പ്
2.  നെയ്യ് – രണ്ടു വലിയ സ്പൂൺ
3. കായംപൊടി    – കാൽ െചറിയ സ്പൂൺ
4. എള്ളെണ്ണ – രണ്ടു വലിയ സ്പൂൺ
5. കടുക് – ഒരു  െചറിയ സ്പൂൺ
ജീരകം – അര െചറിയ സ്പൂൺ
കുരുമുളക് – അര െചറിയ സ്പൂൺ
വറ്റൽമുളക് – മൂന്ന്, കഷണങ്ങളാക്കിയത്
കശുവണ്ടിപ്പരിപ്പ് നുറുക്കിയത് – കാൽ കപ്പ്
കറിവേപ്പില – രണ്ടു തണ്ട്
6. തേങ്ങ പൊടിയായി ചുരണ്ടിയത്     – ഒരു കപ്പ്
7. ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ പച്ചരി വേവിച്ചൂറ്റി ചൂടോടെ തന്നെ നെയ്യ് ചേർത്തിളക്കി കായംപൊടി ചേർത്തു വയ്ക്കുക.

∙ പാനിൽ എള്ളെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ യഥാക്രമം മൂപ്പിച്ചു കോരുക.

∙ ഇതിലേക്കു തേങ്ങ ചേർത്ത് ഇളംചുവപ്പു നിറത്തിൽ വറുത്തെടുക്കണം.

∙ വറുത്ത ചേരുവകളും ഉപ്പും തയാറാക്കി വച്ചിരിക്കുന്ന ചോറിൽ ചേർത്തിളക്കി വിളമ്പാം.

>> നാരങ്ങ സാദം

1. പച്ചരി വേവിച്ചത് – നാലു കപ്പ്
നാരങ്ങാനീര് – ഒരു വലിയ സ്പൂണ്‍
കായംപൊടി – കാൽ  െചറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
2. എണ്ണ – രണ്ടു വലിയ സ്പൂൺ
3. കടുക് – ഒരു  െചറിയ സ്പൂൺ
ഉഴുന്നു പരിപ്പ് – ഒരു വലിയ സ്പൂൺ
കടലപ്പരിപ്പ് – ഒരു വലിയ സ്പൂൺ
വറ്റൽമുളക് – രണ്ട്, കഷണങ്ങളാക്കിയത്
പച്ചമുളക് അരിഞ്ഞത് – ഒരു വലിയ  സ്പൂൺ
മഞ്ഞൾപ്പൊടി – അര  െചറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക.

∙ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ മൂപ്പിച്ചു ചോറിൽ ചേർത്തിളക്കി വാങ്ങുക.

>> പുളി സാദം

1. ചെറിയ ഇനം പച്ചരി – ഒരു കപ്പ്
2. നെയ്യ് – രണ്ടു വലിയ സ്പൂൺ
3. എള്ളെണ്ണ – രണ്ടു വലിയ സ്പൂൺ
4. മഞ്ഞൾപ്പൊടി – കാൽ  െചറിയ സ്പൂൺ
കടുക് – ഒരു  െചറിയ സ്പൂൺ
ഉഴുന്നുപരിപ്പ് – ഒരു െചറിയ സ്പൂൺ
വറ്റൽമുളക് – ആറ്, കഷണങ്ങളാക്കിയത്
കറിവേപ്പില – രണ്ടു തണ്ട്
5. വാളൻപുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ
6. വെള്ളം – അരക്കപ്പ്
7. കായംപൊടി – അര  െചറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
ശർക്കര ചുരണ്ടിയത് – ഒരു  െചറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ അരി വേവിച്ചൂറ്റി ചൂടോടെ തന്നെ നെയ്യ് ചേർത്തിളക്കുക.

∙ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു മൂപ്പിച്ചു വാങ്ങി ചോറിൽ ചേർത്തിളക്കി വയ്ക്കുക.

∙ പുളി അരക്കപ്പ് വെള്ളത്തിൽ കുറുകെ കലക്കി ഏഴാമത്തെ ചേരുവ ചേർത്തു തിളപ്പിച്ചു വാങ്ങുക.

∙ ചെറുചൂടുള്ളപ്പോൾ ചോറിൽ ചേർത്തിളക്കി വിളമ്പാം.

പാചകക്കുറിപ്പുകള്‍ക്കു കടപ്പാട്: ബീന മാത്യു, അമ്മു മാത്യു

Innovative Lunchbox Ideas for Kids:

Revamp your child's lunchbox with exciting and healthy recipes beyond the usual packed meals. Discover diverse, flavorful, and nutritious options that will keep your kids engaged and well-fed throughout their school day.

ADVERTISEMENT