Wednesday 02 January 2019 05:05 PM IST : By സ്വന്തം ലേഖകൻ

മുപ്പതുകഴിഞ്ഞവരേയും മുട്ടുവേദന പിടികൂടും; കാൽമുട്ടുവേദന വഷളാകാതിരിക്കാൻ അഞ്ച് വ്യായാമങ്ങൾ

knee

ശരീരഭാരം താങ്ങുന്ന വലിയ സന്ധികളിൽ കണ്ടു വരുന്ന വാത രോഗമാണ് കാൽമുട്ടു വേദനയ്ക്കു പ്രധാനകാരണം. പടികൾ/കയറ്റം കയറുമ്പോൾ ഉണ്ടാകുന്ന മുട്ട്/ഇടുപ്പു വേദനയായാണ് മിക്കവാറും തുടക്കം. വേണ്ട ശ്രദ്ധ കൊടുക്കാതിരുന്നാൽ അസുഖം കൈമുട്ട്, തോൾ സന്ധി, വിരലുകൾ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു ജീവിതത്തെ സാരമായി ബാധിച്ചേക്കാം. കാലാന്തരത്തിൽ സന്ധികൾ ഉറച്ചു പോയി നടക്കാനാകാതെ കിടപ്പിലാകാം. മറ്റു സന്ധികളെക്കൂടി ബാധിച്ചാൽ ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടും. അസുഖം തുടങ്ങുമ്പോൾ സന്ധികളിൽ നീർക്കെട്ടും വേദനയും കാണാം. പിന്നീട് അസ്ഥികൾക്കു തേയ്മാനവും അതേത്തുടർന്നു ചലനശേഷിക്കുറവ്, ശരീരഭാരം താങ്ങാൻ പറ്റാതെ ആവുക, അതിവേദന എന്നീ ലക്ഷണങ്ങളും കാണാം. തുടർന്നാണ് മറ്റു സന്ധികളിലേക്കു വ്യാപിക്കുക.

മലയാളികളിൽ 60 വയസ്സ് കഴിഞ്ഞവരിലായിരുന്നു ഈ അസുഖം കണ്ടിരുന്നതെങ്കിൽ ഇന്ന് 30 കഴിയുന്നവരിൽപ്പോലും ഇത് അതിസാധാരണമാണ്. അമിതഭാരം, ശീലങ്ങളിൽ ഉണ്ടായ വ്യത്യാസം എന്നിവ സന്ധികളിൽ ചെലുത്തുന്ന ആയാസമാണ് ഇതിനു കാരണമായി പരക്കെ പറയപ്പെടുന്നത്. ആർത്തവ വിരാമത്തോട് അനുബന്ധിച്ചു സ്ത്രീകളിൽ അസ്ഥികൾക്കു കടുപ്പക്കുറവ് ഉണ്ടാവുന്നതിനാൽ പുരുഷന്മാരെ അപേക്ഷിച്ച് ഇവരിൽ അസുഖം കൂടുതൽ കണ്ടു വരുന്നു.

മുട്ടിനും ഇടുപ്പിനും നല്ല വ്യായാമമായിരുന്നു പഴയ ഇന്ത്യൻ ക്ലോസറ്റിന്റെ ഉപയോഗം. യൂറോപ്യൻ ക്ലോസറ്റ് വ്യാപകമായതോടെ ആ സാധ്യത ഇല്ലാതായി. ഇതോടെ മുട്ടുവേദനയുടെ സാധ്യത ഒരുപാട് കൂടി. ഇന്ത്യൻ ക്ലോസറ്റിൽ മുട്ടു പരമാവധി മടങ്ങി ഇരിക്കുന്നത്, അത് ശീലിച്ചവർക്കും ചെറുപ്പക്കാർക്കും ആണ് ആശാസ്യം. ശീലമില്ലാത്തവരും നിലവിൽ വേദന ഉള്ളവരും ഇന്ത്യൻ ക്ലോസറ്റ് ഉപയോഗിക്കുന്നത് അസുഖം കൂട്ടുകയേ ഉള്ളൂ.

ചിത്രം–1ൽ കാണുന്ന രീതിയിൽ യൂറോപ്യൻ ക്ലോസറ്റിനൊപ്പം ഒരു സ്ക്വാറ്റ് സ്റ്റൂൾ കൂടി ഇട്ട് അതിൽ കാൽ കയറ്റി ഇരുന്നാൽ ഈ പ്രശ്നം പരിഹരിക്കാം. വലിയ ചെലവില്ല. ശരീരഭാരം മുട്ടിലേക്ക് അധികം വരാതെ തന്നെ മുട്ട് മടക്കി ചേർക്കാം. ആ നിലയിൽ സന്ധി പൂർണ്ണമായും തുറന്നിരിക്കുന്നത്, അതിൽ റിപ്പയറിങ് നടത്താൻ ശരീരത്തിനു നല്ല ഒരു അവസരം നൽകും. നിലവിൽ പ്രശ്നങ്ങളില്ലാതെ ഇന്ത്യൻ ക്ലോസറ്റ് ഉപയോഗിക്കുന്നവർ തുടരുക. അല്ലാത്തവരും യൂറോപ്യൻ ക്ലോസറ്റ് ഉപയോഗിക്കുന്നവരും ഇതിലേക്കു മാറുക. മറ്റൊരു അധ്വാനവുമില്ലാതെ സന്ധികളെ രക്ഷിക്കാം.

knee-2

എൺപത്തിയഞ്ചിൽ താരമായി ടിക് ടോക് അമ്മാമ്മ; കൊച്ചുമകനുമൊത്ത് തീർക്കുന്നത് ചിരിയുടെ വസന്തം–വിഡിയോ

പാറക്കെട്ടിൽ നിന്നും വീണു; ഗവേഷക വിദ്യാർത്ഥിക്ക് ദാരുണാന്ത്യം–വിഡിയോ

‘ഇല്ലാക്കഥകൾ പ്രചരിപ്പിക്കരുത്, നകുൽ സുഹൃത്ത് മാത്രം’; പ്രണയവാർത്തകൾ നിഷേധിച്ച് സാനിയ

ചെക്കനേയും പെണ്ണിനേയും വഴിയിൽ തടഞ്ഞ് ബസിൽ കയറ്റിവിട്ടു; അതിരുകടന്ന് ഈ ‘അലമ്പാക്കൽ’–വിഡിയോ

knee-3

‘ആ നിമിഷത്തെ എന്റെ മാനസികാവസ്ഥ എങ്ങനെ പറഞ്ഞു ഫലിപ്പിക്കണമെന്നറിയില്ല’; കുടുംബപ്രേക്ഷകരുടെ ചാരുലത പറയുന്നു

വ്യായാമം എങ്ങനെ വേണം?

ഈ അസുഖം ബാധിച്ചവർ വ്യായാമം തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. രാവിലെ നടക്കാൻ പോകുന്നത് എന്ത് കൊണ്ടും നല്ലതാണ്. എന്നാൽ, വർഷത്തിൽ മൂന്നു നാലു മാസമേ കേരളത്തിൽ മിക്ക സ്ഥലങ്ങളിലും രാവിലെ തണുപ്പില്ലാതുള്ളൂ. വാതരോഗങ്ങൾക്കാകട്ടെ, കാലാവസ്ഥയുമായി കാര്യമായ ബന്ധവുമുണ്ട്. തണുപ്പു കൊണ്ട് നടക്കുന്നതും ജോഗിങ് ചെയ്യുന്നതും ഒാടുന്നതും മുട്ടുവേദന കൂട്ടുകയെ ഉള്ളൂ.

പരിഹാരം ലളിതമാണ്. ഭാരം താങ്ങാതെ ഇരുന്നും കിടന്നും വ്യായാമം ചെയ്യുക. ഹൃദയസംബന്ധിയായ പ്രശ്നങ്ങൾക്ക് നടപ്പ് നിർബന്ധമാണെങ്കിൽ നീ ക്യാപ് / നീ ബ്രെയ്സ് (knee cap/brace) പോലുള്ള സുരക്ഷാസംവിധാനങ്ങൾ വിദഗ്ധ ഉപദേശത്തിനനുസരിച്ചു ചെയ്യുക. അതും ജിമ്മിലോ വീട്ടിലോ ട്രെഡ്മില്ലിൽ ചെയ്യുക. തണുപ്പ് ഒഴിവാക്കുക.

മുട്ടിലേക്ക് ശരീരഭാരം അധികം ഏൽക്കാതെ ചെയ്യാവുന്ന വ്യായാമങ്ങളാണ് നീന്തൽ, സൈക്ലിങ് എന്നിവ. തോട്ടിലോ ആറ്റിലോ നീന്തുന്നതല്ല, തണുപ്പ് മാറ്റിയ നീന്തൽക്കുളങ്ങളിലുള്ള നീന്തൽ ആണ് ഉദ്ദേശിച്ചത്. അക്വാട്ടിക് തെറപ്പി എന്ന ഫിസിയോതെറപ്പി ശാഖ വെള്ളത്തിന്റെ ബോയൻസി ഉപയോഗിച്ച് ചെറുനീന്തൽകുളങ്ങളിൽ ചെയ്യിക്കുന്ന വ്യായാമം ഇക്കൂട്ടർക്ക് വിശേഷമാണ്. സൈക്ലിങ്ങും മുറിക്കുള്ളിൽ വ്യായാമത്തിനായുള്ള സ്റ്റേഷനറി സൈക്കിളിൽ ചെയ്യുക.

∙ ആദ്യഘട്ടങ്ങളിൽ വിശ്രമം നിർദേശിച്ചിട്ടുണ്ടെങ്കിൽ ആ കാലയളവിൽ മാത്രം വിശ്രമമെടുക്കുക. അധികനാൾ കാൽ അനക്കാതിരുന്നാൽ മുട്ടു മടങ്ങാനും മറ്റു പ്രവൃത്തികൾ ചെയ്യാനും പ്രയാസമായി തുടങ്ങും.

∙ കാൽ തൂക്കിയിട്ടിരിക്കാൻ പാകത്തിൽ മേശയിലോ മറ്റോ കയറിയിരുന്നു കാൽ നിവർത്തുക. കാൽ വണ്ണയിൽ ഭാരത്തിനായി ചെറു മണൽ കിഴികൾ കെട്ടിയും ചെയ്യാവുന്നതാണ്. ഇവ മുട്ടിനു ബലമേറ്റും.

knee-1

∙ മലർന്നു കാലുകൾ നിവർത്തി കിടന്നു മുട്ടിനടിയിൽ ഒരു കൈമുഷ്ടിയോ കട്ടിയുള്ള ടവലോ ചുരുട്ടി വച്ച് മുട്ട് കൊണ്ട് കയ്യിൽ അമർത്തി നിർത്തി അഞ്ചു വരെ എണ്ണുക. ഇത്തരം 10 എണ്ണം ചെയ്യാം. പേശികളുടെ ആരോഗ്യരക്ഷക്കു നല്ലതാണ്.

∙ ഇതിനു പുറമെ നടത്തം എളുപ്പമാക്കാൻ പശിമ കൂടിയ പ്ലാസ്റ്ററുകൾ ഒട്ടിച്ചു ചെയ്യുന്ന ടേപ്പിങ് നൂതനവും ഫലപ്രദവുമാണ്. ഇവ ഡൈനാമിക്, സ്റ്റാറ്റിക് രീതികളിൽ ഉപയോഗിച്ചു വരുന്നു.

∙ മെഴുക് ചൂടാക്കി ചെയ്യുന്ന വാക്സ് ബാത്ത് നല്ല ഫലം നൽകും.

മുട്ടിനു വേണം ക്യാപ്

മുട്ടുവേദനയും ബലക്കുറവും ഉള്ളവർ പടികൾ കയറുമ്പോഴും വ്യായാമത്തിലേർപ്പെടുമ്പോഴും മറ്റും നീ ക്യാപ്പുകൾ ധരിക്കുക. മരുന്നുകടകളിൽ ലഭിക്കുന്ന ചെലവു കുറഞ്ഞവ തൽക്കാലത്തെ ഉപയോഗത്തിനേ ഉപകരിക്കൂ. കഴുകി ഉപോഗിക്കാൻ സാധിക്കാത്തതിനാൽ അലർജി/ ചൊറിച്ചിൽ ഉണ്ടാക്കാറുമുണ്ട്. സർജിക്കൽ കടകളിൽ കഴുകിയുപയോഗിക്കാവുന്ന, ഈട് നിൽക്കുന്ന നീ ക്യാപ്പുകൾ കിട്ടും. തണുപ്പ്–മഞ്ഞ് കാലങ്ങളിൽ നിത്യവും ഈ നീ ക്യാപ് ധരിക്കുന്നത് വളരെ ഗുണകരമാണ്. പ്രത്യേകിച്ച് ടൈൽ തറയുള്ള വീടുകളാണെങ്കിൽ.

മുട്ടുവേദനയും ബലക്കുറവും ഉള്ളവർക്ക് ഓപ്പൺ പറ്റല്ല/ പാറ്റെല്ലാർ സിലിക്കൺ റിങ് എന്നീ മോഡലുകളാണു നല്ലത്. ഇവ നടക്കുമ്പോൾ മുട്ട് ചിരട്ടയുടെ സ്ഥാനം ക്രമപ്പെടുത്തി ആയാസമകറ്റും. കാലിനു വെട്ടൽ ബാധിച്ചു വീഴാൻ സാധ്യതയുള്ളവർക്കു പ്ലാസ്റ്റിക്/ അലൂമിനിയം സന്ധികളുള്ള ഫങ്ഷനൽ നീ ബ്രെയിസുകൾ ആണ് നല്ലത്. ഇവ തിരഞ്ഞെടുക്കുന്നതിനു മുൻപ് വിദഗ്ധ ഉപദേശം ആരായുക.

വിവരങ്ങൾക്ക് കടപ്പാട്;

സുമേഷ് കുമാർ

സീനിയർ ഫിസിയോ തെറപ്പിസ്റ്റ്, റിലീഫ് ഫിസിയോതെറപ്പി സെന്റർ, തൊടുപുഴ