Wednesday 02 January 2019 05:05 PM IST : By സ്വന്തം ലേഖകൻ

ചെക്കനേയും പെണ്ണിനേയും വഴിയിൽ തടഞ്ഞ് ബസിൽ കയറ്റിവിട്ടു; അതിരുകടന്ന് ഈ ‘അലമ്പാക്കൽ’–വിഡിയോ

wedding

തരികിടകളുടെ സംഗമവേദിയാണ് ഇന്നത്തെ കല്യാണവീടുകൾ. വിവാഹത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ ചില്ലറയൊന്നുമല്ല. ശവപ്പെട്ടിയിൽ വിവാഹവേദിയിലേക്കെത്തിയ വരനും, വധുവിനെ കൊണ്ട് ചമ്മന്തി അരപ്പിച്ചതും, നടുറോഡില്‍ വാഹനം തടഞ്ഞുള്ള വരന്റെ ഡപ്പാംകൂത്തു ഡാൻസും അതിൽ ചിലഉദാഹരണങ്ങൾ മാത്രം. പലപ്പോഴും ഒത്തു ചേരലുകളുടെ സന്തോഷങ്ങളെയെല്ലാം കെടുത്തുന്ന തരത്തിലാണ് ഇന്ന് പല വിവാഹ ആഘോഷങ്ങളും തമാശകളും. പലപ്പോഴും ഈ ആഘോഷങ്ങള്‍ സകല സീമകളും ലംഘിച്ച് ആഭാസങ്ങളായി പരിണമിക്കാറുമുണ്ട്. ആഘോഷങ്ങൾ എത്ര അതിരു കടന്നാലും നിസ്സംഗരായി നോക്കി നിൽക്കാൻ മാത്രമേ പെണ്ണിന്റേയും ചെക്കന്റേയുമൊക്കെ കാരണവൻമാർക്ക് കഴിയുകയുള്ളൂ.

എൺപത്തിയഞ്ചിൽ താരമായി ടിക് ടോക് അമ്മാമ്മ; കൊച്ചുമകനുമൊത്ത് തീർക്കുന്നത് ചിരിയുടെ വസന്തം–വിഡിയോ

പാറക്കെട്ടിൽ നിന്നും വീണു; ഗവേഷക വിദ്യാർത്ഥിക്ക് ദാരുണാന്ത്യം–വിഡിയോ

‘ഇല്ലാക്കഥകൾ പ്രചരിപ്പിക്കരുത്, നകുൽ സുഹൃത്ത് മാത്രം’; പ്രണയവാർത്തകൾ നിഷേധിച്ച് സാനിയ

മുപ്പതുകഴിഞ്ഞവരേയും മുട്ടുവേദന പിടികൂടും; കാൽമുട്ടുവേദന വഷളാകാതിരിക്കാൻ അഞ്ച് വ്യായാമങ്ങൾ

‘ആ നിമിഷത്തെ എന്റെ മാനസികാവസ്ഥ എങ്ങനെ പറഞ്ഞു ഫലിപ്പിക്കണമെന്നറിയില്ല’; കുടുംബപ്രേക്ഷകരുടെ ചാരുലത പറയുന്നു

അങ്ങനെയുള്ള കോമാളിത്തരങ്ങളുടെ പട്ടികയിലേക്ക് ഇതാ പുതിയൊരണ്ണം കൂടി. വരനെയും വധുവിനെയും വഴിയിൽവച്ച് തടഞ്ഞ് സ്വകാര്യബസിൽ കയറ്റിവിടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. വരന്റെ വീട്ടുകാര്‍ ഒരുക്കി വച്ച വാഹനങ്ങള്‍ അവഗണിച്ചാണ് ഇരുവരേയും സ്വകാര്യ ബസില്‍ കയറ്റി വിടുകയാണ് സുഹൃത്തുക്കള്‍ ചെയ്യുന്നത്. മണവാളനും മണവാട്ടിയും യാത്ര ചെയ്യുന്നത് കൗതുകത്തോടെയാണ് ബസ് യാത്രക്കാര്‍ നോക്കുന്നത്. വരന്റെ വീടിന്റെ മുമ്പിലാണ് പിന്നീട് ബസ് നിര്‍ത്തുന്നത്. ഇരുവരും കാല്‍നടയായി വീട്ടിലേക്ക് പോവുന്നതും വിഡിയോയില്‍ കാണാം. ഇതിന്റെ വിഡിയോ വരന്റെ സുഹൃത്തുക്കള്‍ തന്നെയാണ് സോഷ്യൽ മീഡിയയില്‍ പങ്കുവച്ചത്. തിരുവനന്തപുരത്ത് നിന്നുള്ളതാണ് ഈ വിവാഹ ‘അലമ്പാക്കൽ’ വിഡിയോ എന്നാണ് സ്ഥീരികരിക്കാത്ത വിവരം.