ഭംഗിയുള്ള വീടിനേക്കാൾ, നിങ്ങളെ ഉള്ളറിഞ്ഞ് സന്തോഷിപ്പിക്കുന്ന വീടാണ് ജോയ്കോർ ലക്ഷ്യമിടുന്നത്. ലോകപ്രശസ്ത ബ്രാൻഡായ IKEA-യുടെ 2026 സ്റ്റൈൽ ഗൈഡിലെ താരം കൂടിയാണ് ഈ പുത്തൻ ശൈലി.

ഭംഗിയുള്ള വീടിനേക്കാൾ, നിങ്ങളെ ഉള്ളറിഞ്ഞ് സന്തോഷിപ്പിക്കുന്ന വീടാണ് ജോയ്കോർ ലക്ഷ്യമിടുന്നത്. ലോകപ്രശസ്ത ബ്രാൻഡായ IKEA-യുടെ 2026 സ്റ്റൈൽ ഗൈഡിലെ താരം കൂടിയാണ് ഈ പുത്തൻ ശൈലി.

ഭംഗിയുള്ള വീടിനേക്കാൾ, നിങ്ങളെ ഉള്ളറിഞ്ഞ് സന്തോഷിപ്പിക്കുന്ന വീടാണ് ജോയ്കോർ ലക്ഷ്യമിടുന്നത്. ലോകപ്രശസ്ത ബ്രാൻഡായ IKEA-യുടെ 2026 സ്റ്റൈൽ ഗൈഡിലെ താരം കൂടിയാണ് ഈ പുത്തൻ ശൈലി.

നമ്മുടെ വീട് എങ്ങനെയുള്ളതായിരിക്കണം? മാഗസിൻ കവറുകളിൽ കാണുന്നതുപോലെ സകലതും പെർഫെക്ട് ആയി അടുക്കിവച്ച ഒരു ഇടമാണോ? അല്ലേ അല്ല! വീട് എന്നാൽ, നമ്മൾ സന്തോഷത്തോടെ ജീവിക്കേണ്ട ഒരിടമാണ്.

ഈ തിരിച്ചറിവിൽ നിന്നാണ് 2026ലെ ഏറ്റവും പുതിയ ഇന്റീരിയർ ട്രെൻഡായ 'ജോയ്കോർ' (Joycore) പിറവിയെടുക്കുന്നത്. ഭംഗിയുള്ള വീടിനേക്കാൾ, നിങ്ങളെ ഉള്ളറിഞ്ഞ് സന്തോഷിപ്പിക്കുന്ന വീടാണ് ജോയ്കോർ ലക്ഷ്യമിടുന്നത്. ലോകപ്രശസ്ത ബ്രാൻഡായ IKEA-യുടെ 2026 സ്റ്റൈൽ ഗൈഡിലെ താരം കൂടിയാണ് ഈ പുത്തൻ ശൈലി.

ADVERTISEMENT

എന്താണ് ഈ ജോയ്കോർ ?

കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങൾ, വൈവിധ്യമാർന്ന ടെക്സ്ചറുകൾ, നിങ്ങളുടെ വ്യക്തിത്വം വിളിച്ചോതുന്ന അലങ്കാരങ്ങൾ- ഇവയുടെ ആഘോഷമാണ് ജോയ്കോർ.
 'മിനിമലിസം' എന്ന പേരിൽ മങ്ങിയ നിറങ്ങളിൽ തളച്ചിടപ്പെട്ട വീടുകളിൽ നിന്നു പുറത്തുകടക്കാനുള്ള സമയമാണിത്. ഓരോ മുറിയും പെർഫെക്ട് ആയിരിക്കണമെന്നില്ല, പക്ഷേ, അവിടെ ഇരിക്കുമ്പോൾ നമുക്കു മനസ്സു നിറയുന്ന സന്തോഷം ലഭിക്കണം. അതാണ് ഇതിന്റെ കാതൽ.

ADVERTISEMENT

ജോയ്കോർ വീടുകളുടെ പ്രത്യേകതകൾ

ഒന്നിനോടൊന്ന് മാച്ച് (Match) ചെയ്യുക എന്ന പഴയ നിയമം ഇവിടെയില്ല. പകരം എല്ലാം ഇവിടെ ഒത്തുചേരുകയാണ് (Collect) ചെയ്യുന്നത്.

  • നിറങ്ങളുടെ ചേരുവ: കളർ ബ്ലോക്ക് ചെയ്ത  കാർപെറ്റുകൾ, പാറ്റേണുകളുള്ള കുഷ്യനുകൾ.
  • പ്ലേഫുൾ എലമെന്റുകൾ: വളഞ്ഞ ആകൃതിയിലുള്ള ലാം പ് ഷേഡുകൾ, വേവി (Wavy) ഫ്രെയിമുകൾ, അനിമൽ പ്രിന്റുകൾ, ശിൽപങ്ങൾ പോലെയുള്ള ഡെക്കറേഷൻ ഐറ്റങ്ങൾ.
  • വ്യത്യസ്തതകളുടെ മിശ്രണം: സോഫ്റ്റ് ഫാബ്രിക്, തിളങ്ങുന്ന സർഫസുകൾ, തടിയിലുള്ള ടെക്സ്ചറുകൾ എന്നിവയെല്ലാം ഒരേ മുറിയിൽ തന്നെ പരീക്ഷിക്കാം.
ADVERTISEMENT

എങ്ങനെ തുടങ്ങാം ?

വലിയ മാറ്റങ്ങളൊന്നും വേണ്ട, ചെറിയ ചില 'സിംപിൾ സ്വാപ്പുകൾ മതിയാകും.

  1. ഓവർ തിങ്കിങ് വേണ്ട: എല്ലാം മാച്ച് ചെയ്യുമോ എന്നോർത്തു വിഷമിക്കാതെ, നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു നിറമുള്ള കുഷ്യനോ ഒരു ക്യൂർക്കി (Quirky) ലാംപ്പോ വാങ്ങി നോക്കൂ.
  2. ലേയറിങ് പരീക്ഷിക്കാം: രണ്ടു പ്രധാന നിറങ്ങൾ തിരഞ്ഞെടുക്കുക, അതിനെ ബാലൻസ് ചെയ്യാൻ മൂന്നാമതൊരു ‘അക്സെന്റ്’ കളർ കൂടി ചേർക്കുക.
  3. ചെറിയ മാറ്റങ്ങൾ, വലിയ ഫലം: കർട്ടൻ മാറ്റുകയോ, ഒരു ബോൾഡ് നിറത്തിലുള്ള ഫ്ളവർ വേസ് വയ്ക്കുകയോ, മിറർ ഫ്രെയിം  മാറ്റുകയോ ചെയ്യുന്നതു വീടിന്റെ ആകെ ലുക്കു മാറ്റാൻ സഹായിക്കും.

സന്തോഷം പെയ്യട്ടെ അകത്തളങ്ങളിൽ

ജോയ്കോർ ഓർമിപ്പിക്കുന്ന ലളിതമായ സത്യമുണ്ട്, വീട് മറ്റുള്ളവർക്കു കാണിച്ചു കൊടുക്കാനുള്ള വെറും ഷോകെയ്സ് അല്ല. ഇനി വീട് അലങ്കരിക്കുമ്പോൾ ‘‘ഇതു മനോഹരമാണോ?’’ എന്നതിനേക്കാൾ ‘ഇത് എന്നെ സന്തോഷിപ്പിക്കുന്നുണ്ടോ?’ എന്നു ചിന്തിച്ചു നോക്കൂ.  അതാണു വീടിന്റെ യഥാർഥ സൗന്ദര്യം.                          ∙

English Summary:

Joycore is the latest interior design trend for 2026, focusing on creating homes that bring genuine happiness rather than just visual perfection. This trend celebrates vibrant colors, diverse textures, and decorative elements that reflect personal identity, moving away from minimalist approaches.

ADVERTISEMENT