‘പുരുഷശരീരത്തിന്റെ തടവറയില്‍ ബന്ധിതമായ അലകടല്‍ പോലെ ഒരു പെണ്‍ മനസ്സ്. ആ കലി കൊണ്ട കടലും ഉള്ളില്‍ പേറി, സ്വത്വവും സ്വാതന്ത്ര്യവും തിരഞ്ഞ് ഒരുവള്‍ തുഴഞ്ഞ ദൂരങ്ങളുടെ കഥയാണിത്. തീരം തേടി അലഞ്ഞ, തിരകള്‍ക്കു മീതെ ഉലഞ്ഞ ഒരു ജീവിതനൗകയുടെ കഥ. കണ്ണാടിക്കുമുന്നിലെ ‘പെണ്ണായിത്തീരലില്‍’ നിന്ന് ആത്മാവിനു

പുരുഷശരീരത്തിന്റെ തടവറയില്‍ ബന്ധിതമായ അലകടല്‍ പോലെ ഒരു പെണ്‍ മനസ്സ്. ആ കലി കൊണ്ട കടലും ഉള്ളില്‍ പേറി, സ്വത്വവും സ്വാതന്ത്ര്യവും തിരഞ്ഞ് ഒരുവള്‍ തുഴഞ്ഞ ദൂരങ്ങളുടെ കഥയാണിത്. തീരം തേടി അലഞ്ഞ, തിരകള്‍ക്കു മീതെ ഉലഞ്ഞ ഒരു ജീവിതനൗകയുടെ കഥ. കണ്ണാടിക്കുമുന്നിലെ ‘പെണ്ണായിത്തീരലില്‍’ നിന്ന് ആത്മാവിനു മുന്നിലെ സ്ത്രൈണപൂര്‍ണതയിലേക്ക് അവള്‍ സ്വയം വീണ്ടെടുത്തതിന്റെ കഥ. ‘ഇതെന്റെ ജീവിതമാണ്; എന്നെ ജീവിക്കാന്‍ അനുവദിക്കുക’ എന്ന് ഇതിലെ കുപ്പിവളക്കിലുക്കങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നു. പരിഹാസനോട്ടങ്ങള്‍ക്കും വഷളന്‍ ചിരികള്‍ക്കും ആത്മാഭിമാനത്തിന്റെ ഭാഷയില്‍ മറുപടിയേകുന്നു. മനസ്സും ശരീരവും വ്യത്യസ്തദിശകളില്‍ പകുക്കപ്പെട്ടവരുടെ പ്രാണന്റെ മുറിവുകളില്‍ അലിവിന്റെ ലേപനം പുരട്ടുന്നു. ഓരോ ട്രാന്‍സ് വ്യക്തിയും അന്തസ്സോടെ ജീവിക്കുന്ന കാലത്തെ വരവേല്‍ ക്കുക കൂടിയാണ്, നാടറിയുന്ന, നാടിനെയറിയുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഇതില്‍’

കേരളത്തിലെ പ്രശസ്ത ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാരുടെ ആത്മകഥയായ ‘കുട്ടിക്കൂറ’ യ്ക്ക് പ്രസാധകർ നൽകുന്ന പരിചയപ്പെടുത്തൽ കുറിപ്പാണ് മുകളിൽ. ഈ ചെറുഖണ്ഡികയിൽ ഉറഞ്ഞു കിടക്കുന്നുണ്ട്, ആ ജീവിതവും അതു കടന്നു വന്ന പരീക്ഷണ ഘട്ടങ്ങളും.

ADVERTISEMENT

മേക്കപ്പ് ആര്‍ട്ടിസ്റ്റ്, ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റ് എന്നീ നിലകളിൽ രണ്ട് പതിറ്റാണ്ടിലേറെയായി കേരളീയ പൊതുജീവിതത്തിൽ സജീവസാന്നിധ്യമാണ് രഞ്ജു രഞ്ജിമാര്‍. അവഗണനകളെ ആത്മവിശ്വാസത്താൽ മറികടന്നു ജീവിതവിജയം നേടിയ അവർ പലർക്കും പ്രചോദനവും വഴിവിളക്കുമാണ്.

കൊല്ലം ജില്ലയിലെ പേരൂരിലാണ് രഞ്ജു രഞ്ജിമാര്‍ ജനിച്ചത്. അച്ഛൻ, അമ്മ, ചേച്ചി, ചേട്ടൻ എന്നിവരടങ്ങുന്ന കുടുംബത്തോടൊപ്പം പാടത്തിന്റെ വരമ്പിലെ ഒരു ഓലപ്പുരയിലാണ് രഞ്ജു വളർന്നത്. അച്ഛന് കൂലിപ്പണിയായിരുന്നു. അമ്മ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയും. കഷ്ടപ്പാടിന്റെ കാലം. പ്രതിസന്ധികൾ ഒന്നിനു പിറകെ ഒന്നായി ജീവിതത്തെ ദുഷ്കരമാക്കി. അതിനൊപ്പം പുരുഷശരീരത്തിനുള്ളിൽ താനൊരു പെൺമനസ്സാണെന്ന തിരിച്ചറിവും അതിലേക്കൂ പൂർണമായും മാറാനുള്ള പരിശ്രമങ്ങളും. അവഗണനകളും പരിഹാസങ്ങളും പ്രതിസന്ധികളും കഷ്ടപ്പാടുകളും അനുഭവിച്ച പകലിരവുകൾ. പക്ഷേ, രഞ്ജു തളർന്നില്ല. പുതിയ ജീവിതപ്രതീക്ഷകളുമായി കൊച്ചിയിലേക്ക് ചേക്കേറി. ഒരു ചെറിയ വാടകവീട്ടില്‍ താമസം. ജോലി ചെയ്തു കിട്ടുന്ന ഓരോ രൂപയും സ്വരുക്കൂട്ടി വച്ച് കുടുംബത്തെ പോറ്റി. ആ പോരാട്ടമാണ് ഇന്നത്തെ രഞ്ജു രഞ്ജിമാരെ വാർത്തെടുത്തത്. ഈ ജീവിതയാത്രയും അതിൽ നേരിട്ട അനുഭവങ്ങളുമാണ് ‘കുട്ടിക്കൂറ’ എന്ന ആത്മകഥയിലൂടെ അവർ വരഞ്ഞിടുന്നത്.

ADVERTISEMENT

മികച്ച ആത്മകഥകളാൽ സമ്പന്നമായ മലയാളത്തിൽ അക്കൂട്ടത്തിൽ വേറിട്ട ഒരു ഇനുഭവമാണ് ‘കുട്ടിക്കൂറ’ എന്നതിൽ സംശയമില്ല. എച്ച് ആൻഡ് സി പബ്ലിഷിങ് ഹൗസ് ആണ് പ്രസാധകർ.

ADVERTISEMENT
ADVERTISEMENT