രണ്ടായിരത്തിപ്പത്തു കാലത്താണ് ഞാൻ ‘ഭയങ്കരി’ എന്ന കഥയെഴുതുന്നത്. അതിനു പത്തു വ൪ഷം മുമ്പേ ഇന്ത്യൻ വിപണിയിൽ തുറന്നുവിട്ടിരുന്ന ഉദാരവത്ക്കരണം എന്ന സാമ്പത്തിക സ്വാതന്ത്ര്യം, കോ൪പറേറ്റ് മേഖലയിൽ അപ്പോഴേക്കും കൊടുങ്കാറ്റുകൾക്ക് തുടക്കം കുറിച്ചിരുന്നു. ബാക്കിയെല്ലാം ചരിത്രം. ഉണ൪ന്നു കഴിഞ്ഞിരുന്ന കോ൪പറേറ്റ്

രണ്ടായിരത്തിപ്പത്തു കാലത്താണ് ഞാൻ ‘ഭയങ്കരി’ എന്ന കഥയെഴുതുന്നത്. അതിനു പത്തു വ൪ഷം മുമ്പേ ഇന്ത്യൻ വിപണിയിൽ തുറന്നുവിട്ടിരുന്ന ഉദാരവത്ക്കരണം എന്ന സാമ്പത്തിക സ്വാതന്ത്ര്യം, കോ൪പറേറ്റ് മേഖലയിൽ അപ്പോഴേക്കും കൊടുങ്കാറ്റുകൾക്ക് തുടക്കം കുറിച്ചിരുന്നു. ബാക്കിയെല്ലാം ചരിത്രം. ഉണ൪ന്നു കഴിഞ്ഞിരുന്ന കോ൪പറേറ്റ്

രണ്ടായിരത്തിപ്പത്തു കാലത്താണ് ഞാൻ ‘ഭയങ്കരി’ എന്ന കഥയെഴുതുന്നത്. അതിനു പത്തു വ൪ഷം മുമ്പേ ഇന്ത്യൻ വിപണിയിൽ തുറന്നുവിട്ടിരുന്ന ഉദാരവത്ക്കരണം എന്ന സാമ്പത്തിക സ്വാതന്ത്ര്യം, കോ൪പറേറ്റ് മേഖലയിൽ അപ്പോഴേക്കും കൊടുങ്കാറ്റുകൾക്ക് തുടക്കം കുറിച്ചിരുന്നു. ബാക്കിയെല്ലാം ചരിത്രം. ഉണ൪ന്നു കഴിഞ്ഞിരുന്ന കോ൪പറേറ്റ്

രണ്ടായിരത്തിപ്പത്തു കാലത്താണ് ഞാൻ ‘ഭയങ്കരി’ എന്ന കഥയെഴുതുന്നത്. അതിനു പത്തു വ൪ഷം മുമ്പേ ഇന്ത്യൻ വിപണിയിൽ തുറന്നുവിട്ടിരുന്ന ഉദാരവത്ക്കരണം എന്ന സാമ്പത്തിക സ്വാതന്ത്ര്യം, കോ൪പറേറ്റ് മേഖലയിൽ അപ്പോഴേക്കും കൊടുങ്കാറ്റുകൾക്ക് തുടക്കം കുറിച്ചിരുന്നു. ബാക്കിയെല്ലാം ചരിത്രം. ഉണ൪ന്നു കഴിഞ്ഞിരുന്ന കോ൪പറേറ്റ് ലോകത്ത് പുത്തൻ മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ പല പ്രവണതകളും കണ്ടു തുടങ്ങിയിരുന്നു. വെട്ടിപ്പിടിക്കാനും, മറ്റെന്തിനെയും സാമ്പത്തികമായി വിഴുങ്ങാനുമുള്ള കോർപറേറ്റ് മേഖലയിലെ കൊള്ളക്കൊടുക്കലുകൾ പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലുമായി അരങ്ങു തക൪ത്തു തുടങ്ങിയിരുന്നെങ്കിലും സാഹിത്യത്തിലേക്ക് അധികമൊന്നും കടന്നുവന്നിരുന്നില്

ഈ പുതിയ സാമ്പത്തിക അധോലോകത്തെക്കുറിച്ച് ഒരു കഥയെഴുതാനുള്ള ശ്രമമായിരുന്നു ‘ഭയങ്കരി’ എന്നത് ഭംഗ്യന്തരേണ പറഞ്ഞ ഒരു കാര്യമല്ല. കഥയെപ്പറ്റിയുള്ള ആലോചനകൾക്കിടയിൽ കോ൪പറേറ്റ് ലോകത്തിലെ അനഭിലഷണീയമായ പല സംഗതികളെക്കുറിച്ചും കൂടുതലറിയാൻ ശ്രമിക്കുകയുണ്ടായി. ഈ മേഖലയിലെ നൃശംസതകളും വൃത്തികെട്ട കളികളും പിന്നീടൊരു എഴുത്തു ഴോണറായി മാറി. മലയാളത്തിൽ, കോർപറേറ്റ് ലോകത്തെ പുതിയ അധോലോകങ്ങളെ തേടുകയും അനാവരണം ചെയ്യുകയുമാണ് അജിത് ഗംഗാധരൻ തന്റെ ‘ജസ്റ്റിസ്’ സീരീസിലൂടെ.

ADVERTISEMENT

മെഗാ നരേഷന്റെ പുതുവഴി

കഥപറച്ചിലിന്റെ സ്വഭാവംതന്നെ അതിന്റെ എല്ലാ സാധ്യതകളോടും കൂടി കഥ പറയുക എന്നതാണ്. ഏതു കാലത്തും ഏതു ഭാഷയിലും മുത്തശ്ശിമാരുടെ കഥപറച്ചിലിൽ എല്ലാ നാടകീയതകളും ഉണ്ടായിരുന്നു. അതുതന്നെയാണ് ഇപ്പോഴത്തെ എഴുത്തുപറച്ചിലിന്റെയും സ്ഥിതി. കഥ, വായനക്കാരന്റെ മനസ്സിൽ പതിഞ്ഞുകിടക്കാൻ തക്കവണ്ണം ഏതു മാ൪ഗ്ഗവും സ്വീകരിക്കുന്നതിൽ പരമ്പരാഗതമായി തെറ്റില്ല എന്നു കാണാം. എന്നാൽ, മെഗാ നരേഷനിൽ ഇത് വലിയൊരു വെല്ലുവിളിയായി നിൽക്കുന്നു. മലയാളത്തിൽ, ലോക ഭാഷയിൽത്തന്നെ, ഇപ്പോൾ ബൃഹദാഖ്യാനങ്ങൾ കുറവാണ് എന്നു കാണാൻ കഴിയും. ഈ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് എഴുത്തിന്റെ ലോഹകാന്തി ഇതിനോടകം തെളിയിച്ചുകഴിഞ്ഞ അജിത് ഗംഗാധരൻ തന്റെ അതിവിപുല കഥപറച്ചിലുകളിലൂടെ.

ADVERTISEMENT

ഈ മെഗാ നരേഷനിൽ അദ്ദേഹത്തിന്റേതു മാത്രമായ ചില പ്രത്യേകതകൾ ചികഞ്ഞെടുക്കാൻ ഗവേഷണം നടത്തിയാൽ ലഭിക്കുന്നത് ഇതൊക്കെയാണ് –

ഈ കഥകൾ നമ്മൾ സിനിമകളിൽ കണ്ടുപോന്ന സാധാരണ അധോലോകത്തെ വെട്ടിപ്പിന്റെയും പ്രതികാരത്തിന്റെയും ആക്ഷൻ പായ്ക്ക്ഡ് ത്രില്ലറല്ല. ഇവിടെ ആക്ഷൻ പായ്ക്കുചെയ്യുന്നത്, നാമിതുവരെ കേൾക്കാത്ത കോ൪പറേറ്റ് പണഭീകരതയുടെ പുതിയ ഏടുകൾ എഴുതിനൽകിക്കൊണ്ടാണ്.

ADVERTISEMENT

നോവലിസ്റ്റ് നമ്മളെ ഈ ഭ്രമാത്മകലോകത്തിന്റെ എല്ലാ സങ്കീ൪ണ്ണതകളിലേക്കും ഗലികളിലേക്കും കൂട്ടിക്കൊണ്ടുപോകുന്നു. കൂടെപ്പോകാതെ കുതറിമാറാനാവില്ല. ഈ എഴുത്തുകാരന്റെ പിടിത്തം അത്ര മുറുക്കത്തിലാണ്.

അവിടെ നമ്മൾ കാണുന്നത് വെറും പ്ലാസ്റ്റിക് മുഖങ്ങളല്ല; മറിച്ച്, സമൂഹത്തിലെ പല ശബ്ദപ്രതിഷ്ഠകളുടെയും മുഖംമൂടികളാണ്. സൂപ്പ൪ വാഴ്ത്തുകളുടെ പിന്നാമ്പുറങ്ങൾ. ക്രിമിനലുകളുടെ വ്യാജ മുഖമെഴുത്തുകൾ. ഒരുപക്ഷേ, ഇന്നത്തെ പണാധിപത്യത്തിന്റെ, വൈകൃതബുദ്ധിയുടെ, അധോലോകത്തെ കീഴ്മേൽമറിച്ചു കാണിക്കുന്നു.

നോവലിലുടനീളം ഉപയോഗിച്ചിരിക്കുന്ന രംഗഭാഷ, അതിന്റെ വിപുലമായ ക്യാൻവാസ്, ഓരോ കഥാപാത്രത്തിന്റേയും കഥാസന്ദ൪ഭത്തിന്റേയും സങ്കീ൪ണ്ണത എന്നിവയും പുതിയ പരീക്ഷണങ്ങൾ.

സാമ്പ്രദായിക അപസ൪പ്പക എഴുത്തിന്റെ എല്ലാ വാ൪പ്പുമാതൃകകളെയും അട്ടിമറിക്കാൻ മലയാളത്തിൽ നടക്കുന്ന പോസ്റ്റ് മോഡേണിസ്റ്റ് ശ്രമങ്ങൾക്ക്, നോവലിസ്റ്റ് തന്റേതായ മെയ്ക്കരുത്തു നൽകുന്നു.

സ്റ്റീരിയോ ടൈപ്പ് കുറ്റാന്വേഷണ സാഹചര്യങ്ങളിൽനിന്ന് മലയാളം അപസ൪പ്പക എഴുത്ത് കുതറിമാറിത്തുടങ്ങി എന്നതിന്റെ ടെക്സ്റ്റ്ബുക്ക് സ്പെസിമെനാണ്, ജസ്റ്റിസ് സീരീസ്.

നന്മ, തിന്മ എന്ന ബൈനറിയാണ് ഈ മെഗാ നരേഷന്റെ ഡിഎൻഎ. നന്മതിന്മകളുടെ നിരന്തരമായ ഇടപെടലുകളാണ് ത്രില്ലറുകളുടെ അന്ത൪ധാരതന്നെ. എന്നാൽ, ഈ നാട്ടുനടപ്പിൽ നിന്ന് അജിത്തിനെ വേറിട്ടുനി൪ത്തുന്നത്, കഥ പറയുന്നതിന്റെ അതിനൂതന സങ്കേതങ്ങളാണ്. നന്മയ്ക്കുവേണ്ടിയുള്ള പ്രവ൪ത്തനങ്ങൾക്കായി ജീവിതം തീറെഴുതിയ കുറെ ചെറുപ്പക്കാരുടെ കഥയിലൂടെ വലിയൊരു ഇരുട്ടിനെ മറനീക്കിക്കാണിക്കുകയാണ് കഥാകാരനിവിടെ.

ബൃഹദാഖ്യാനത്തിന്റെ ഓരോ ജിഗ്സ പസിൽ കഷ്ണങ്ങളായാണ് അജിത്തിന്റെ കഥപറച്ചിൽ ലോകം നമുക്കുമുന്നിൽ പ്രത്യക്ഷപ്പെടുന്നത്. നീതിക്കും നന്മയ്ക്കും വേണ്ടിയുള്ള അടിയറവില്ലാത്ത പോരാട്ടങ്ങളുടെ മൂന്നാമത്തെ ജിഗ്സ പസിൽ കഷ്ണമായാണ് ‘ഫോ൪ ജസ്റ്റിസ്’ എന്ന ഈ നരേഷൻ വായനക്കാ൪ക്കുമുന്നിൽ വയ്ക്കുന്നത്. ജസ്റ്റിസ് സീരീസ്: ദി അൾട്ടിമേറ്റ് ജസ്റ്റിസ്, ഒൺലി ജസ്റ്റിസ്, ഫോ൪ ജസ്റ്റിസ്.

ഭാഷയുടെ പെരുങ്കളിയാട്ടം

നരേഷന്റെ അഥവാ കഥപറച്ചിലിന്റെ പെരുങ്കളിയാട്ടമാണ് ഫിക്ഷൻ. മറ്റൊരെഴുത്തുരൂപത്തിലുമില്ല കഥപറച്ചിലിന്റെയത്രയും എഴുത്തുചാട്ടങ്ങൾ. അതുകൊണ്ടുതന്നെ, കഥ പറയുക എന്ന പ്രവൃത്തി കാലികമായ പരിവ൪ത്തനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. രേഖീയമായ ഒരു ഉടലല്ല അതിനിന്നു മിക്കപ്പോഴും. മെലോഡ്രാമയിലും അതിഭാവുകത്വത്തിലുമല്ല അത് പുതിയ കാലത്തവസാനിക്കുന്നതും. കൊട്ടിക്കയറലുകളും പതിഞ്ഞമരലുകളും സ്വാഭാവികം. കഥപറച്ചിൽ അതോടെ ധാരാളം ഉൾസ്ഫോടനങ്ങളുടെ ഘോഷയാത്രയാവുന്നു. പുതിയ കാലത്തെ നരേഷൻ നിയതമായ കഥാസന്ദ൪ഭങ്ങളിൽ നിന്ന് കുതറിമാറുന്നതും ചിലപ്പോൾ കഥയെത്തന്നെ നിരാകരിക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു.

കഥാകാരന്റെ ഭാവനയും ഈ കാലഘട്ടത്തിൽ ഉന്മാദം പ്രാപിക്കുന്നു. കഥയെഴുത്തിന്റെ എല്ലാ സമവാക്യങ്ങളേയും തെറ്റിച്ചുകൊണ്ട്, വായനയുടെ രുചിമുകുളങ്ങളെ ഭ്രാന്തമായ അവസ്ഥയിലേക്കു നയിക്കുകയാണ് പുതുകാലത്തെ ഫിക്ഷൻ. എഴുത്തിന്റെ അതീതതീരങ്ങളെ അത് മറികടക്കുന്നു. പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്നു എന്നുപറഞ്ഞാൽ, വളരെ ലളിതമായിപ്പോകും; പുതിയ ഭ്രമണപഥങ്ങൾ തേടുന്നു എന്ന് പറയുകയാവും ഉചിതം. ചിലപ്പോളത് ഭ്രമണപഥങ്ങളും വിട്ട് ഒന്നുമില്ലായ്മയുടെ ആകാശത്ത് ആരുടേയും നിയന്ത്രണമില്ലാത്ത നിഗൂഢപരിസരങ്ങളിലേക്കും ഒഴുകിപ്പൊയ്ക്കൊണ്ടിരിക്കുന്നു. പുതിയ കഥാതന്തുക്കൾ, നാളിതുവരെ കാണാത്ത കഥാപാത്രങ്ങൾ, അവരുടെ ഉദ്വേഗങ്ങൾ അടയിരിക്കുന്ന മാനസികവ്യാപാരങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളിലേക്ക് എഴുത്തുകാ൪ നോക്കിത്തുടങ്ങിയിട്ടുണ്ട് എന്നുവേണം മനസ്സിലാക്കാൻ.

ഭാവനയുടെ ഉന്മാദത്തിന്റെ ഫലമായി, എഴുത്തുകാരനിന്ന് പരിമിതമായ കഥാതന്തുവിൽ അഭിരമിക്കുന്നില്ല. നാടൻ പ്രേമം, ദേശചരിത്രം, സാമൂഹ്യരാഷ്ട്രീയം, പ്രണയം എന്നീ കഥാപരിസരങ്ങളിൽ മാത്രമല്ല ഇന്നത്തെ എഴുത്ത്. നാളിതുവരെയില്ലാത്ത സൂക്ഷ്മജീവിതപരിസരങ്ങളിലേക്ക് പുതിയ നോവൽ നോക്കിത്തുടങ്ങിക്കഴിഞ്ഞു. പുതിയ സാധ്യതകളിലേക്ക്, സാങ്കേതികവിദ്യയുടെ പുതിയ അ൪ഥതലങ്ങളിലേക്ക്, മൂന്നാം കണ്ണിൽ മാത്രം കാണുന്ന അതിന്റെ രാഷ്ട്രീയത്തിന്റേയും അധികാരത്തിന്റേയും സത്തയിലേക്ക്; അങ്ങനെ പുതിയ ഒട്ടേറെ നോട്ടയിടങ്ങൾ. ചുറ്റും കാണുന്ന സുതാര്യമായ ലോകത്തിന്റെ മറുപക൪പ്പായ ഡാ൪ക് ലോകത്തെ കയോട്ടിക് ചലനങ്ങൾ… കാഴ്ചയുടെ എഴുതാപ്പുറങ്ങൾ, അറിവിന്റെ കാണാക്കാഴ്ചകൾ, അവിടെ നടക്കുന്ന അധികാര കിടമത്സരങ്ങൾ, എല്ലാം എഴുത്തിന്റെ പരിഗണനയ്ക്കായി ഇന്നെത്തേണ്ടതുണ്ട്.

മിസ്റ്ററിയെഴുത്ത് എന്ന ഴോണ൪

മനുഷ്യന്റെ അനുഭവലോകത്തിനുമപ്പുറത്തെ ദുരൂഹതകളെ കെട്ടുകഥകളിലാക്കാനും എഴുത്തിലാക്കാനും മനുഷ്യനുണ്ടായ കാലംതൊട്ടേ ശ്രമങ്ങളുണ്ടായിട്ടുണ്ട്. പല കാലത്തും പല ഭാഷയിലുമുണ്ടായ ഗോത്രസാഹിത്യവും, പ്രാചീന നരേഷനുകളും ഐതിഹ്യങ്ങളും മറ്റും ഇതിന്റെ ഭാഗമായിത്തന്നെ വേണം കാണാൻ. ഈ മിസ്റ്ററിയെഴുത്തിന് പുതിയ ഓരോ കാലത്തും എല്ലാ ഭാഷകളിലും പല തെഴുപ്പുകളുമുണ്ടായിട്ടുണ്ട്. അപസ൪പ്പക സാഹിത്യം ഒരെഴുത്തുരീതിയെന്ന നിലയിൽ പേരെടുക്കപ്പെട്ടിട്ടുണ്ട്. വിശ്വസാഹിത്യത്തിന്റെ ശ്രേണിയിൽ ഉൾപ്പെടുത്താവുന്നവ വരെ.

പുതിയ കാലത്ത് മനുഷ്യൻ ഇടപെടുന്ന ഏതൊരു മേഖലയിലെയും ദുരൂഹതകൾ ഇങ്ങനെ കഥപറച്ചിലിലേക്ക് ഇഴചേ൪ക്കപ്പെട്ടിട്ടുണ്ട്. കുറ്റാന്വേഷണ സാഹിത്യവും മന്ത്രവാദ സാഹിത്യവും എന്ന നിലയൊക്കെ വിട്ട്, അത് കോ൪പറേറ്റ് ലോകത്തിന്റെ, ശാസ്ത്രസാങ്കേതികതയുടെ, മാനസിക വ്യാപാരങ്ങളുടെ, അധോലോകങ്ങളിലേക്ക് പട൪ന്നുകയറിക്കഴിഞ്ഞു. മിസ്റ്റിക് ത്രില്ല൪ ഴോണറിൽ ഇപ്പോൾ പല തരത്തിലും തലത്തിലുമുള്ള തെഴുപ്പുകൾ ഉണ്ടായിക്കഴിഞ്ഞു.

മലയാളത്തിൽത്തന്നെ മുൻകാലത്തെ അപസ൪പ്പക/ഡിറ്റക്ടീവ് കഥപറച്ചിലുകളല്ല ഇന്നുള്ളത്. അത് മനുഷ്യ ഇടപെടലുകളുടെ ഏതധോലോകത്തേക്കും തുറിച്ചുനോക്കിത്തുടങ്ങിയിട്ടുണ്ട്. കൂട്ടത്തിൽ ഒരെളുപ്പവഴി മാത്രമായ, ഒരു നിശ്ചിത പ്രശ്നപരിസരത്തു നിന്നുകൊണ്ട് അതിന്റെ ദുരൂഹതകളെ മാത്രം അഴിച്ചുനോക്കാൻ ശ്രമിക്കുന്ന ഡിറ്റക്ടീവെഴുത്തിനും മലയാളത്തിൽ പഞ്ഞമില്ല. അതിനു പുതിയ കാലത്ത് കൂടുതൽ ഊ൪ജമുണ്ടായോ, പുതിയൊരു വായനാസമൂഹത്തെ രൂപപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഇന്ന് ശ്രദ്ധപിടിക്കുന്നുണ്ട്. മലയാളത്തിൽ ഒരു ആ൪ത൪ കോനൻ ഡോയ്ൽ ഉണ്ടായേക്കാം. ഒരു അഗതാ ക്രിസ്റ്റിയെ സൃഷ്ടിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ, മലയാളത്തിന് നാളിതുവരെയായി ഒരു ഷെ൪ലക് ഹോംസിനെ സൃഷ്ടിക്കാൻ സാധിച്ചിട്ടില്ല എന്നുതന്നെ പറയേണ്ടിവരും.

മലയാളി, ദുരൂഹതകളെ അന്വേഷിച്ചത് മറ്റുരണ്ടു പരിസരങ്ങളിൽക്കൂടിയായിരുന്നു. സയൻസ് ഫിക്ഷനിലും മന്ത്രവാദ എഴുത്തിലും. എന്നാൽ, ഈ രണ്ടിലും ഡിറ്റക്ടീവ് എഴുത്തിന്റെ പരിമിതികൾക്കു പുറത്തുപോവാൻ കഴിഞ്ഞിരുന്നില്ല. ക്രിമിനലിനു പകരം ശാസ്ത്രവും യക്ഷികളുമായി എന്നുമാത്രം.

ഒരു പുതിയ ഴോണ൪ (genre) സൃഷ്ടിക്കപ്പെടേണ്ടതുണ്ടായിരുന്നതിന്റെ അനിവാര്യതയിലേക്കാണ് ഇതു വിരൽചൂണ്ടിയത്. മലയാളത്തിൽ ഇന്ന് മിസ്റ്ററിയെഴുത്തിൽത്തന്നെ പുതിയ ഴോണറുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത് ഈ അനിവാര്യതകൊണ്ടു കൂടിയാവാം.ഈ ദശാസന്ദ൪ഭത്തിലാണ്, അജിത് ഗംഗാധരന്റെ മെഗാ നരേഷന്റെ മൂന്നാം പുസ്തകം വായനക്കാരുടെ മുന്നിലെത്തുന്നത്. അതിന്റെ കണ്ടന്‍ഡ് സാന്ദ൪ഭികമായിപ്പോലും പറഞ്ഞുകൊണ്ട് ഈ കൊടുംപറച്ചിലിന്റെ ഉന്മാദങ്ങൾ വായനക്കാരിൽനിന്ന് അപഹരിക്കുന്നില്ല.

വേറൊരു കാര്യമാണ് സാന്ദ൪ഭികമായി പറയാനുള്ളത്. പുതിയ കാലത്ത് ദുരൂഹതകളുടെ പ്രഹരശേഷി വ൪ധിച്ചിരിക്കുന്നു. ഇത്രയും ദുരൂഹത നിറഞ്ഞ ഒരു കാലം മലയാളിക്ക് മുമ്പുണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെ, മിസ്റ്ററി ത്രില്ലറെഴുത്തിന്റെ പതിവു വാ൪പ്പുകളിൽനിന്ന്, നാളെ വിട്ടുനിൽക്കേണ്ടുന്ന ശ്രമം ഉണ്ടാകേണ്ടിയിരിക്കുന്നു. അജിത് ഗംഗാധരനെപ്പോലുള്ള പുതിയ എഴുത്തുകാരനിലാണ്, കാലം അത്തരം പ്രതീക്ഷ നിറച്ചിരിക്കുന്നത്.

ADVERTISEMENT