കഥകള്‍ കോര്‍ത്ത കാലുകളുമായി പറന്നു വരുന്ന പ്രാവുകള്‍: മുഹമ്മദ് റാഫി എന്‍.വി.യുടെ ‘പ്രാവുകളുടെ ഭൂപടം’ വായിക്കുമ്പോൾ
അക്കാഡമിക് – സർഗാത്മക മേഖലകളിലെ വ്യത്യസ്തമായ എഴുത്ത് മാധ്യമങ്ങളെ ഒരേ സമയം പരിഗണിക്കുകയും ഒപ്പം കൂട്ടുകയും ചെയ്യുന്നയാളാണ് മുഹമ്മദ്‌റാഫി എൻ. വി. സിനിമ, സാഹിത്യം, സംഗീതം എന്നിവയെ സംബന്ധിക്കുന്ന ആഴമുള്ള പഠനങ്ങൾക്കൊപ്പം നോവലും ചെറുകഥകളും റാഫിയുടെ രചനകളായി വായനക്കാർക്ക് ലഭിക്കുന്നു. പിതൃ അധികാരം:
അക്കാഡമിക് – സർഗാത്മക മേഖലകളിലെ വ്യത്യസ്തമായ എഴുത്ത് മാധ്യമങ്ങളെ ഒരേ സമയം പരിഗണിക്കുകയും ഒപ്പം കൂട്ടുകയും ചെയ്യുന്നയാളാണ് മുഹമ്മദ്‌റാഫി എൻ. വി. സിനിമ, സാഹിത്യം, സംഗീതം എന്നിവയെ സംബന്ധിക്കുന്ന ആഴമുള്ള പഠനങ്ങൾക്കൊപ്പം നോവലും ചെറുകഥകളും റാഫിയുടെ രചനകളായി വായനക്കാർക്ക് ലഭിക്കുന്നു. പിതൃ അധികാരം:
അക്കാഡമിക് – സർഗാത്മക മേഖലകളിലെ വ്യത്യസ്തമായ എഴുത്ത് മാധ്യമങ്ങളെ ഒരേ സമയം പരിഗണിക്കുകയും ഒപ്പം കൂട്ടുകയും ചെയ്യുന്നയാളാണ് മുഹമ്മദ്‌റാഫി എൻ. വി. സിനിമ, സാഹിത്യം, സംഗീതം എന്നിവയെ സംബന്ധിക്കുന്ന ആഴമുള്ള പഠനങ്ങൾക്കൊപ്പം നോവലും ചെറുകഥകളും റാഫിയുടെ രചനകളായി വായനക്കാർക്ക് ലഭിക്കുന്നു. പിതൃ അധികാരം:
അക്കാഡമിക് – സർഗാത്മക മേഖലകളിലെ വ്യത്യസ്തമായ എഴുത്ത് മാധ്യമങ്ങളെ ഒരേ സമയം പരിഗണിക്കുകയും ഒപ്പം കൂട്ടുകയും ചെയ്യുന്നയാളാണ് മുഹമ്മദ്‌റാഫി എൻ. വി. സിനിമ, സാഹിത്യം, സംഗീതം എന്നിവയെ സംബന്ധിക്കുന്ന ആഴമുള്ള പഠനങ്ങൾക്കൊപ്പം നോവലും ചെറുകഥകളും റാഫിയുടെ രചനകളായി വായനക്കാർക്ക് ലഭിക്കുന്നു. പിതൃ അധികാരം: വെള്ളിത്തിരവിചാരണകൾ, കന്യകയുടെ ദുർനടപ്പുകൾ, അഴിഞ്ഞാട്ടങ്ങൾ വിശുദ്ധപാപങ്ങൾ: പെണ്ണും മലയാള സിനിമയും, കിനാവരമ്പത്തെ ഗാനശാല തുടങ്ങി ഈടുറ്റ പഠന പുസ്തകങ്ങളും ‘ഒരു ദേശം ഓനെ വരയ്ക്കുന്നു’ എന്ന നോവലും റാഫിയുടേതായുണ്ട്. മുഹമ്മദ്‌റാഫി എൻ. വി.യുടെ ആദ്യ കഥാസമാഹാരമാണ് ‘പ്രാവുകളുടെ ഭൂപടം’. ഈ പുസ്തകത്തെ മുൻനിർത്തി, മുഹമ്മദ്‌റാഫി എൻ. വി.യുടെ കഥകളെക്കുറിച്ച് അന്‍വര്‍ അബ്ദുള്ള എഴുതിയ കുറിപ്പ് വായിക്കാം –
ഇന്ന്, 2025 ഫെബ്രുവരി 13ന്, കല്‍പറ്റയിലെ വീട്ടിലെ ഏകാന്തതയിലിരുന്ന് സുഹൃത്തുകൂടിയായ മുഹമ്മദ് റാഫി എന്‍.വി.യുടെ കഥാസമാഹാരമായ ‘പ്രാവുകളുടെ ഭൂപടം’ വായിക്കുകയാണ്. ഇന്നലെ ദേവഗിരി കോളജില്‍ സാഹിത്യത്തിലെ കാലപ്രയാണത്തെക്കുറിച്ച് സംസാരിക്കാനിടയായി.
റാഫിയും ഞാനും പിന്നെ, എനിക്കു പരിചയമുള്ള ഒരുപാടു പേരും അടിയന്തിരാവസ്ഥക്കാലത്തു ജനിച്ചവരാണ്. എന്നിട്ട്, ഞങ്ങള്‍ വളര്‍ന്ന്, ഇപ്പോള്‍ അന്‍പതു വയസ്സോടടുക്കുന്നു. ഞങ്ങളുടെ പരിചയവലയത്തിലും സൗഹൃദത്തിലും സംവാദത്തിലും വരുന്ന മിക്കവരും അടിയന്തിരാവസ്ഥയ്ക്കു തൊട്ടുമുന്‍പോ തൊട്ടുപിന്‍പോ ജനിച്ചവരുമാണ്. പിന്നെ, ചില കഥാപാത്രങ്ങളും. ഉദാഹരണത്തിന്, അനന്തരം എന്ന അടൂര്‍ ചിത്രത്തിലെ നായകനായ അജയന്‍ ഞങ്ങളെപ്പോലെ അടിയന്തിരാവസ്ഥയില്‍ ജനിച്ചവനാണ്. കഥാവശേഷനിലെ ഗോപിയും അങ്ങനെതന്നെ. പോക്കുവെയില്‍ എന്ന അരവിന്ദന്‍ ചിത്രത്തിലെ നായകനായ ബാലന്‍ അതിന് അല്‍പകാലം മുന്‍പു ജനിച്ചവനാണ്. എം.മുകുന്ദന്റെ ആദിത്യനും രാധയും മറ്റു ചിലരുമിലെ കഥാപാത്രങ്ങളും അങ്ങനെ തന്നെ.
റാഫിയുടെ കഥകള്‍ അടിയന്തിരാവസ്ഥമുതല്‍ കോവിഡ് വരെയുള്ള, ഈ കാലത്തിന്റെ ക്ലൈമാക്‌സിനെ നേരിട്ടു സ്പര്‍ശിക്കുന്നവയാണ് എന്നതാണ് ഒന്നാമത്തെ കാര്യം. റാഫി പറയുന്നത്, അയാള്‍ കോളജില്‍ പഠിക്കുമ്പോള്‍ കഥാരചനയ്ക്കു സമ്മാനമൊക്കെ വാങ്ങിയിട്ടുണ്ടെന്നാണ്. അതൊന്നും നമ്മുടെ പ്രശ്‌നമല്ല. നമ്മെ സംബന്ധിച്ചിടത്തോളം അയാള്‍ സാഹിത്യം എഴുതുന്നത് 2018 മുതല്‍ക്കാണ്. 2022 വരെ നാലുവര്‍ഷക്കാലം റാഫി എഴുതി. 13 കഥകളും ഒരു നോവലും. ഇനിയും എഴുതുമായിരിക്കും. അതും നമുക്കറിയില്ല. ഈ കഥകള്‍ നോട്ടുനിരോധനത്തിന്റെ ബദല്‍ചരിത്രമുദ്രയായിത്തീരുന്ന ഓട്ടക്കാല്‍പ്പണം മുതല്‍ കോവിഡിന്റെ ബദലനുഭവക്കുറിപ്പുകൂടിയാകുന്ന ഗുജറാത്തോ, കാണുന്നില്ലയോ വരെ നീളുന്നു.
ലക്ഷ്മണനാനയും മരീജുവാനയും പിന്നെ ലീനാ പോളും എന്ന കഥയില്‍ തേഡ് പേഴ്‌സനായും ഗുജറാത്തില്‍ ഫസ്റ്റ് പേഴ്‌സനായും വരുന്ന അജ്മലും ലൂയിസിന്റെ ആദ്യകൂദാശയും പ്രൊഫസര്‍ ഹാരിസും എന്ന കഥയിലെ ശ്രീകുമാറും മിഠായിത്തെരുവിലെ അയാളും ഉപ്പനിലെ അശോകനും ഒരംസംബന്ധഹ്രസ്വചിത്രത്തിന്റെ തിരക്കഥാന്ത്യം എന്ന കഥയിലെ ജയനും അന്‍വറും ഒക്കെ ഇതേ അരനൂറ്റാണ്ടു തലമുറയെ പ്രതിനിധീകരിക്കുന്നു. അവരോടൊപ്പം കലരുന്ന പെണ്ണുങ്ങള്‍, ലീനയും സൗദാമിനിയും സൈറയും സമാനർ തന്നെ. എന്നാല്‍, അദ്ധ്യാപകന്‍ കൂടിയായ റാഫിക്ക് ഒരപരജീവിതമെന്നമട്ടില്‍, സമകാലികതയുടെ രാഷ്ട്രീയസത്യം എന്ന നിലയില്‍ പുതിയ തലമുറയെയും പരിചിതമാണെന്നു തെളിയിക്കുന്നുണ്ട് ഈ സമാഹാരത്തിലെ മറ്റുചില കഥകള്‍, രോഹിത് വെമുലയുടെ ആത്മഹത്യയാല്‍ സ്വന്തം ആത്മഹത്യയ്ക്കു കുറിപ്പെഴുതിയ കാലം കൂടിയാണല്ലോ ഈ കാലം. അതോ അതിന്റെ അനുസ്പന്ദങ്ങളോ സജീവമാകുന്നവയാണ് കാണുന്നില്ല, ജനി തബലയില്‍ വീഴ്ത്തിയ മുറിപ്പാടുകള്‍, ദർവീശ് പോലെയുള്ള കഥകള്‍. ഓട്ടക്കാല്‍പ്പണം അടക്കമുള്ള കഥകള്‍, ഈ അനുഭവവൈയക്തികതയെ വെടിഞ്ഞ് ഇന്ത്യന്‍ സമകാലികസാമൂഹികയാഥാര്‍ത്ഥ്യങ്ങളോട് പ്രതിസ്പന്ദിക്കാനുള്ള ശ്രമമായും തീരുന്നു. അതിന്റെ സ്വാഭാവികമായ പരിണതിയും പരിസമാപ്തിയുമായിത്തീരുന്നുണ്ട് സമാഹാരത്തിന്റെ പേരുകൂടി വഹിക്കുന്ന പ്രാവുകളുടെ ഭൂപടം എന്ന കഥ. ആ കഥ ജീവിതം കൂടിയായി പരിണമിക്കുന്ന ചരിത്രം റാഫി ആമുഖത്തില്‍ കുറിക്കുന്നത് കൗതുകകരമാണ്. അങ്ങനെ, കഥ ജീവിതം തന്നെയായും ജീവിതത്തിന്റെ പ്രവചനം കൂടിയായും മാറുന്നു. എനിക്ക് സമാനമായൊരു അനുഭവമുണ്ട്. ഞാനെഴുതിയ ഐസ്‌ക്രീം എന്ന കഥയിലെ കഥാപാത്രത്തെ മറ്റൊരു പേരിൽ ഉത്തരേന്ത്യയില്‍ വച്ച് കണ്ടുമുട്ടി ഞാന്‍ അന്ധാളിച്ചുപോയതാണാ അനുഭവം. കഥയെഴുതുമ്പോള്‍ ആ മനുഷ്യനെ എനിക്കു പരിചയമുണ്ടായിരുന്നില്ല. പ്രാവുകളുടെ ഭൂപടം എഴുതുമ്പോള്‍, അഹമ്മദ് യൂസഫ് പജ്‌വാലയെ റാഫിക്കു പരിചയമുണ്ടായിരുന്നില്ല. ഹബീബുള്ള എന്നാണയാളുടെ പേരെന്നു പോലും റാഫി പിന്നീടാണു മനസ്സിലാക്കിയത്. പക്ഷേ, ഹബീബുള്ള കേവലം ജീവിതം മാത്രമാണ്. അര്‍ത്ഥം പ്രകടമായ ജീവിതം. എന്നാല്‍, അഹമ്മദ് യൂസഫ് പജ്‌വാല അര്‍ത്ഥങ്ങള്‍ അനന്തമായി കുടിയിരിക്കുന്ന ബിംബമായിത്തീരുന്നു. ജീവിതത്തിന്റെയും കാലത്തിന്റെയും കാലാകാലങ്ങളുടെയും ചരിത്രധ്വനികളുടെയും ബിംബം.
ചുരുക്കിപ്പറഞ്ഞാല്‍, ഈ കഥകളെ മൂന്നായിത്തിരിക്കാം: ആത്മവൈയക്തികതയുടെ കഥകള്‍, അപരവൈയക്തികതയുടെ കഥകള്‍, രാഷ്ട്രീയവൈയക്തികതയുടെ കഥകള്‍. കഥയിലെ കഥാപാത്രങ്ങളായ ഭാവനാമനുഷ്യര്‍ക്കപ്പുറം, ചില ശരിമനുഷ്യരെ നമുക്കു കാണാം. മെഹ്ദിഹസ്സനെന്ന വന്ദ്യഗായകന്‍, പ്രൊഫസർ ഹാരിസ് എന്ന അനുഭവതത്ഥ്യ, ജഗതി ശ്രീകുമാറെന്ന ചരിത്രവ്യക്തി, വൈക്കം മുഹമ്മദ് ബഷീറെന്ന ഐഹികൈതിഹ്യം തുടങ്ങി പലരും കഥകളില്‍ കടന്നുവരുന്നു. ആനയും മരീജുവാനയും ഗസലും തബലയും ഷെയ്ക്പിയറുമൊക്കെ അവിടവിടെയായി അലയടിക്കുന്നു. മിക്കപ്പോഴും കേരളം വിട്ട് ഉത്തരേന്ത്യയിലേക്കു നീളുന്ന പഥങ്ങളിലാണു കഥകള്‍ സഞ്ചരിക്കുന്നതും. ഉത്തരാധുനികതയുടെ അനുഭവരാശിയിലേക്ക് ആധുനികമായ വ്യസനങ്ങളുടെ പാപഭാരം ചൊരിയുന്നതുപോലെയാണ് ചിലപ്പോള്‍ കഥകളിലെ സങ്കടസാന്ദ്രനിമിഷങ്ങള്‍ സംസാരിക്കുന്നത്. എന്റെ തലമുറയുടെ കുനിഞ്ഞ ശിരസ്സ് ഈ കഥകളിലെമ്പാടും ഞാന്‍ കാണുന്നു.
എങ്കിലും ഇതേ തലമുറയുടെ വ്യാജഭാരങ്ങളും വ്യാജഭാവങ്ങളും കൂടി ഈ കഥകളില്‍ ഉണ്ടെന്നു പറഞ്ഞാലേ, പറച്ചില്‍ പൂര്‍ണ്ണമാകൂ. ആകമാനമായ വീക്ഷണത്തില്‍ എന്‍.വി. മുഹമ്മദ് റാഫിയുടെ ഈ കഥകള്‍, 1975 മുതല്‍ 2025 വരെയുള്ള അരനൂറ്റാണ്ടിന്റെ അഗാധകാലത്തെ ആവഹിക്കുകയും 2018 മുതല്‍ 2022 വരെയുള്ള അഞ്ചുവര്‍ഷത്തിന്റെ സ്പഷ്ടകാലത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്ന മൂന്ന് വിഭിന്നവൈയക്തികതകളിലും അതതിന്റെ വൈകാരികതകളിലും അവയെ സാദ്ധ്യമാക്കുന്ന രാഷ്ട്രീയതകളിലും സാമ്പത്തികകതകളിലും ഉള്‍ക്കൊള്ളുന്ന കഥകളാണെന്നു പറയാം. ഈ കാലത്തെ ഇങ്ങനെയൊരു സമീക്ഷയില്‍ സാദ്ധ്യമാക്കുന്ന അധികം കഥകള്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്നത് ഈ കഥകളുടെ ചരിത്രസാന്നിദ്ധ്യത്തെ നിശിതമാക്കുന്നുവെന്ന് ഉറക്കെപ്പറയാന്‍ ഞാന്‍ മടിക്കുന്നില്ല. കഥകള്‍ കെട്ടിയ കാലുകളുമായി റാഫി പറത്തിവിടുന്ന പ്രാവുകള്‍ എവിടെവിടങ്ങളില്‍ വെടിയേറ്റുവീഴുമെന്നോ എങ്ങെങ്ങെല്ലാം തടവിലാക്കപ്പെടുമെന്നോ ഏതേതിടങ്ങളില്‍ കൊറ്റും വെള്ളവും തേടുമെന്നോ പറയാന്‍ പക്ഷേ, ഞാന്‍ ആളല്ല!!