‘ഒരിക്കൽ നാം ജീവിച്ച സൗഭാഗ്യങ്ങൾ, സൗഹൃദങ്ങൾ എന്നിവ വീണ്ടും ആവർത്തിക്കുകയില്ല’: അജയ് പി.മങ്ങാട്ട് എഴുതുന്നു
ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ, ഞാനും വി. മുസഫർ അഹമ്മദും കുറേയധികം മണിക്കൂറുകൾ ഒരുമിച്ചു ചെലവഴിച്ചിട്ടുണ്ട്. അയാൾ സൗദിയിൽ ജോലി ചെയ്തിരുന്ന കാലത്തു നാട്ടിൽ വരുന്ന ഇടവേളകളിലായിരുന്നു അതിലേറെയും. പിന്നീട് സ്ഥിരമായി നാട്ടിൽ പാർപ്പു തുടങ്ങിയപ്പോഴാണ് കൂടികാഴ്ചകളും സംസാരങ്ങളും കുറഞ്ഞു പോയത്. അക്കാലത്ത്

ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ, ഞാനും വി. മുസഫർ അഹമ്മദും കുറേയധികം മണിക്കൂറുകൾ ഒരുമിച്ചു ചെലവഴിച്ചിട്ടുണ്ട്. അയാൾ സൗദിയിൽ ജോലി ചെയ്തിരുന്ന കാലത്തു നാട്ടിൽ വരുന്ന ഇടവേളകളിലായിരുന്നു അതിലേറെയും. പിന്നീട് സ്ഥിരമായി നാട്ടിൽ പാർപ്പു തുടങ്ങിയപ്പോഴാണ് കൂടികാഴ്ചകളും സംസാരങ്ങളും കുറഞ്ഞു പോയത്.
അക്കാലത്ത് മുസഫറിന്റെ കാവ്യസമാഹാരം ‘വേലിക്കും വിളവിനും’ പുറത്തു വന്നു. കവിതയെഴുത്ത് നിർത്താൻ ആ പുസ്തകം കാരണമായെന്നാണ് പിന്നീട് അയാൾ പറഞ്ഞത് .
തുടർന്നാണ്, ‘മരൂഭുമിയുടെ ആത്മകഥ’ എന്ന പേരിൽ പിന്നീടു പുസ്തകമായ അയാളുടെ യാത്രയെഴുത്തുകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്. പ്രവാസലോകത്തുനിന്നു മലയാളത്തിൽ സംഭവിച്ച ഏറ്റവും സർഗത്മാത്മകമായ എഴുത്തുകളിലൊന്നായിരുന്നു അത് (മരുഭൂമിയുടെ ആത്മകഥയ്ക്ക് മികച്ച സഞ്ചാരസാഹിത്യത്തിനുള്ള 2010ലെ കേരള സാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ചു).
പ്രവാസ ജീവിതത്തിനിടെ, നാഗരികതയുടെ ചക്രവാളങ്ങൾ കടന്ന് മരുഭൂമിയിലെ യഥാർഥ ജീവിതത്തിന്റെ പച്ചപ്പുകളിലൂടെയും വെള്ളക്കുത്തിലൂടെയും സഞ്ചരിച്ചതിന്റെ അമ്പരിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു അത്. ജേണലിസ്റ്റിക്കായ വ്യക്തതയ്ക്കു പുറമേ എത്നോഗ്രഫിക് സ്വഭാവമുള്ള അടുപ്പവും അനുതാപവും മുസഫറിന്റെ യാത്രയെഴുത്തിലുണ്ട്. ആ ധാരയിൽ പല ദേശങ്ങളിലെ മനുഷ്യരെ കണ്ടും കേട്ടും വായിച്ചും അയാൾ ഒട്ടേറെ ദൂരം ജീവിക്കുകയും ഡസനിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.
കഴിഞ്ഞദിവസമാണു മുസഫറിന്റെ പുതിയ പുസ്തകം ‘വാടക ഉടുമ്പുകൾ’ കയ്യിലെത്തിയത്. യാത്ര എന്ന അനുഭവത്തെ, മനുഷ്യജീവിതസമരത്തിന്റെ ഒരു മെറ്റഫർ എന്ന നിലയിൽ സമീപിക്കുന്നു ഇതിലെ എഴുത്തുകൾ. എസ്കെ പൊറ്റെക്കാട്ട് മലബാറിൽ നിന്ന് തിരുവതാംകൂറിലേക്ക് നടത്തിയ യാത്രയും ‘ഒരു ദേശത്തിന്റെ കഥ’യും മുൻനിർത്തി എസ്കെയുടെ എഴുത്തും സഞ്ചാരവും സംബന്ധിച്ച critique ഇതിലെ പ്രധാന ഉള്ളടക്കമാണ്.
ഇന്ത്യ - പാക്ക് വിഭജനത്തിന്റെ ശേഷിപ്പുകൾ പ്രദർശിപ്പിച്ചിട്ടുള്ള
അമൃത്സറിലെ പാർട്ടിഷൻ മ്യൂസിയത്തിലെ കാഴ്ചകളെക്കുറിച്ച് പറയുന്നിടത്ത്, മനുഷ്യരും ഭൂമിയും രണ്ടായി പിളർന്ന അക്കാലത്ത് ഇരുകരകളിൽ നിന്നും അയയ്ക്കപ്പെട്ട ലക്ഷക്കണക്കിനു കത്തുകൾ മേൽവിലാസക്കാരില്ലാതെ കത്തിച്ചു കളഞ്ഞതായി പറയുന്നുണ്ട്. ചരിത്രശൂന്യതയിൽ മറവു ചെയ്യപ്പെട്ട ഇത്തരം നൂറുകണക്കിനു വിനിമയങ്ങളുടെ സ്മരണ കൂടിയാണു
ഓരോ യാത്രയെഴുത്തും കൊണ്ടു വരുന്നത്.
വർഷങ്ങൾ കടന്നു പോയിരിക്കുന്നു എന്നൊരു നെടുവീർപ്പോടെയാണ് ഇന്നു പുലർച്ചെ ഞാൻ പുസ്തകം അടച്ചത്.
ഒരിക്കൽ നാം ജീവിച്ച സൗഭാഗ്യങ്ങൾ, സൗഹൃദങ്ങൾ എന്നിവ വീണ്ടും ആവർത്തിക്കുകയില്ല. എന്നാൽ എഴുത്തിൽ ഈ മടങ്ങിവരവുകൾ സാധ്യമാണ്. ഈ പുസ്തകം യാത്രയും സൗഹൃദവും സ്മരണയും നിറഞ്ഞ അനുഭൂതികളെ വിളിച്ചുവരുത്തുന്നു.
നന്ദി, മുസഫർ