‘സാഹോദര്യവും മാതൃത്വവും കരുത്തായ, പരസ്പരം കരുതൽ പകർന്ന ആ നാൽപത് ദിവസങ്ങള്...’: പ്രത്യാശ പകരുന്ന ഓപ്പറേഷൻ ഹോപ്പ്’ Amazon Plane Crash Survivors: A Story of Hope and Resilience
ജി. രവിയുടെ 'ഓപ്പറേഷൻ ഹോപ്പ്' എന്ന നോവൽ, കൊളംബിയയിലെ ആമസോൺ വനത്തിൽ വിമാനം തകർന്ന് അതിജീവിച്ച നാല് കുരുന്നുകളുടെ അവിശ്വസനീയമായ രക്ഷാപ്രവർത്തനത്തെക്കുറിച്ചുള്ള യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. പതിനൊന്നു മാസം പ്രായമുള്ള കൈക്കുഞ്ഞടക്കം അമ്മയും പൈലറ്റുമാരും മരണപ്പെട്ട ശേഷം, പതിമൂന്നുകാരിയായ ലെസ്ലിയുടെ നേതൃത്വത്തിൽ 40 ദിവസത്തോളം ഭീകരമായ വനത്തിൽ അതിജീവിച്ച കുട്ടികളുടെ കഥയാണിത്. ജാഗ്വാറുകൾ, അനാക്കോണ്ടകൾ തുടങ്ങിയ അപകടങ്ങളെ തരണം ചെയ്ത്, സൈന്യത്തിന്റെയും ഗോത്രവർഗ്ഗക്കാരുടെയും വിൽസൺ എന്ന സൈനിക നായയുടെയും സഹായത്തോടെ നടന്ന 'ഓപ്പറേഷൻ ഹോപ്പ്' എന്ന രക്ഷാദൗത്യം, മനുഷ്യന്റെ അതിജീവനശേഷിയുടെയും പ്രതീക്ഷയുടെയും പ്രതീകമായി നോവലിൽ അവതരിപ്പിക്കുന്നു.

ആമസോൺ വനാന്തരങ്ങളിൽ തകർന്നുവീണ ചെറുവിമാനം. ജീവനറ്റ അമ്മയ്ക്കും പൈലറ്റുമാർക്കും അരികിൽ ഒറ്റപ്പെട്ടുപോയ നാല് കുരുന്നുകൾ. പതിനൊന്നു മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞടക്കമുള്ള ആ കുട്ടികൾക്ക് പിന്നീട് തുണയായത് പതിമൂന്നുകാരി ലെസ്ലിയുടെ ഇച്ഛാശക്തിയും കാടറിവുകളും മാത്രം! ജാഗ്വാറുകളും അനാക്കോണ്ടകളും പതിയിരിക്കുന്ന കൊടുംവനത്തിൽ അവർ മരണത്തോട് പൊരുതിയത് നീണ്ട 40 ദിനരാത്രങ്ങൾ. ലോകത്തിന്റെ പ്രാർത്ഥനകൾക്കൊപ്പം സൈന്യവും ഗോത്രവർഗ്ഗക്കാരും, ധീരനായ സൈനിക നായ വിൽസണും കൈകോർത്ത ‘ഓപ്പറേഷൻ ഹോപ്പ്’ എന്ന അവിശ്വസനീയ രക്ഷാദൗത്യം. കെട്ടുകഥകളെ വെല്ലുന്ന, ലോകത്തെ വിസ്മ്‌മയിപ്പിച്ച യഥാർത്ഥ സംഭവത്തിന്റെ ഉദ്വേഗജനകമായ നോവലാവിഷ്കാരമാണ് ജി.രവിയുടെ ‘ഓപ്പറേഷൻ ഹോപ്പ്’. ഈ കൃതിക്ക് അധ്യാപികയും കവിയുമായ സരസ്വതി കെ. എം. ‘വനിത ഓൺലൈനിൽ’ എഴുതിയ വായനാനുഭവം വായിക്കാം –
വീണടിഞ്ഞു പോയ വിമാനവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഉയിർത്തെഴുന്നേറ്റ നാല് ജീവിതങ്ങൾ.
മുന്നിലൊന്നും കാണാതെ, മുന്നനുഭവങ്ങളൊന്നുമില്ലാതെ ജീവൻ മുറുകെ പിടിച്ച് തങ്ങളെ തേടി വന്നേക്കാവുന്ന ആരെയോ കാത്ത് ആമസോണിന്റെ വന്യതയിൽ കഴിഞ്ഞ നാല്പതു ദിനരാത്രങ്ങൾ, നമ്മെ ഓർമിപ്പിക്കുന്നത് അതു തന്നെയാണ് – ജീവിതം പ്രതീക്ഷകളാണ്.
2023 മെയ് മാസം വടക്കേ അമേരിക്കയിലെ കൊളംബിയയിൽ അരാരക്വാറ വിമാനത്താവളത്തിൽ നിന്നും സാൻഹോസെ ഡെൽഗാമിയെറെയിയിലേക്ക് പറന്ന സെസ്‌ന 206 എന്ന ചെറുവിമാനത്തിനു സംഭവിച്ച അപകടവും
തുടർന്ന് നടന്ന അവിശ്വസനീയ സംഭവങ്ങളും ആധാരമാക്കി ജി. രവി എഴുതിയ ‘ഓപ്പറേഷൻ ഹോപ്പ്’ എന്ന നോവലാണ് അഗാധ ഗർത്തത്തിൽ നിന്നും ആകാശംവരെ നീണ്ട പ്രത്യാശയുടെ തിരി നീട്ടിത്തരുന്നത്.
ആമസോൺ വനത്തിന്റെ നിഗൂഢതകളിൽ നിന്നും പ്രകൃതി അവരെ കാത്തതും അവർ പ്രകൃതിയോടിണങ്ങിയതും മുന്നിലുള്ള പ്രതിബന്ധങ്ങളെ പ്രതീക്ഷയുടെ തിരിനാളങ്ങളാൽ മറച്ചതും
അതീവ ഹൃദ്യമായി വരച്ചിട്ടിരിക്കുന്നു ഈ നോവലിൽ.
സാഹോദര്യവും മാതൃത്വവും കരുത്താകുന്ന, പരസ്പരം കരുതൽ പകരുന്ന നാല്പതു ദിവസങ്ങളിലും നമ്മൾ ആ കുഞ്ഞുങ്ങളോടൊപ്പമാണ്, ആ വനത്തിലാണ്. അപ്രതീക്ഷിതമായി അമ്മത്തണൽ നഷ്ടപ്പെട്ട ഒരു പതിമൂന്നു വയസുകാരി ആ സന്നിഗ്ദ്ധതയിൽ തന്റെ ഇളയവരായ മൂന്നു പേരെ ചേർത്തുപിടിച്ച് ഇവരുടെ സംരക്ഷക താനാണെന്നും ഇനി മുന്നോട്ടു വെക്കുന്ന ഓരോ ചുവടും ജീവിതത്തിലേക്കായിരിക്കണമെന്നും തിരിച്ചറിയുന്ന നിമിഷത്തെ അതിതീക്ഷ്ണമായി അവതരിപ്പിച്ചിരിക്കുന്നു.
കാരണം ആ ഒരു തീരുമാനമാണ് അവരെ മുന്നോട്ടു നയിച്ചത്, കഥയെയും. ആമസോൺ വനാന്തരത്തിലെ ഭീതിദമായ കാഴ്ചകൾ ഒരു ചലച്ചിത്രത്തിലെന്നതു പോലെ, വായനക്കാരന് അനുഭവവേദ്യമാകുന്ന രീതിയിൽ വിവരിച്ചിരിക്കുന്നു. അതുകൊണ്ടാണ് കുട്ടികൾ ഇരിക്കുന്ന പാറമടയുടെ മുകളിൽ തങ്ങളുടെ തൊട്ടടുത്ത് ഭീമാകാരനായ ഹാർപ്പി ഈഗിൾ തന്റെ ഇരയുമായി വന്നിരിക്കുമ്പോൾ കുഞ്ഞു കണ്ണുകളിലുണ്ടാകുന്ന ഭയം നമ്മിലേക്കു കൂടി പകരുന്നതായി തോന്നുന്നത്.
വ്യത്യസ്തരും തീവ്രഅപകടകാരികളുമായ വിവിധ ഇരപിടിയൻമാരുടെ കൈയിൽ നിന്ന് തലനാരിഴയിൽ രക്ഷപ്പെട്ട് കഴിയുന്ന കുട്ടികളെ സൈന്യം തിരയാൻ തുടങ്ങുന്നിടത്ത് കഥയുടെ ഗതി മാറുന്നു.
അവിടെ ഒരു രാജ്യം തന്റെ സ്നേഹവും കരുതലും പുതിയ തലമുറയോടുള്ള കടപ്പാടും പ്രകടമാക്കുന്ന ഒരു ഉറച്ച ഭരണകൂടത്തിന്റെ തീരുമാനം കാണാം;
അത് മനോഹരവും മഹത്തരവുമാണ്.
കൊളംബിയൻ പ്രസിഡണ്ടിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ജനറൽ പെട്രോ സാഞ്ചസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ദൗത്യസംഘം നാല്പതു ദിവസം കാട്ടിൽ കഴിഞ്ഞു. സൈന്യത്തിന്റെ ഏറ്റവും മിടുക്കരായ ദലമായിരുന്നു അവർ. കാടിനെ നന്നായി പഠിച്ച ഗോത്രവർഗ്ഗക്കാർ കൂട്ട്. സമാനതകളില്ലാത്ത വിധം ആമസോണിന്റെ അഗാധതയിൽ നാലു കുരുന്നുകൾക്കായി അവർ മാറ്റിവെച്ചത് സ്വന്തം ജീവിതങ്ങൾ തന്നെയായിരുന്നു.
യാഥാർത്ഥ സംഭവമെന്ന നിലയിൽ എല്ലാ രാജ്യത്തിനും മാതൃകയാണ് ഓപ്പറേഷൻ ഹോപ്പ് രക്ഷാദൗത്യം.
ഒപ്പമുള്ളവരെ ചേർത്തുപിടിച്ച്, അവ രോടൊപ്പം പോകുന്ന,
നിരവധി പ്രതികൂല സാഹചര്യത്തിലും, വേണമെങ്കിലുപേക്ഷിക്കാവുന്ന ഒരു ദൗത്യത്തിന് കാവലാളായി ചുക്കാൻ പിടിച്ച, പട്ടാള ജനറൽ പെട്രോ സാഞ്ചസിനെ അറിയാതെ സ്‌നേഹിച്ചു പോകുന്നു വായനക്കാരൻ.
പിന്നീടുള്ള നമ്മുടെ യാത്ര സൈന്യത്തോടൊപ്പമാണ്.
ഒപ്പമുള്ള പട്ടാളക്കാരുടെ ഭീതിദമായ അപകടങ്ങളെ തരണം ചെയ്തും അവർ അന്വേഷണം തുടരുക തന്നെയാണ്.
അഗാധമായ മനുഷ്യ സ്നേഹത്തിന്റെ സ്പന്ദനങ്ങളാണ് അവരുടെ ഓരോ ചുവടും. അത് വിജയത്തിലേക്കടുക്കുന്തോറും വായനക്കാരന്റെ നെഞ്ചിടിപ്പേറി വരും.
വിൽസൺ എന്ന ബെൽജിയൻ മെലോനോയിസ് വേട്ട നായയെ പരാമർശിക്കാതെ പോകാനാവില്ല. ദുഷ്‌കര ദൗത്യങ്ങളിൽ എന്നും കൊളംബിയൻ സേനയുടെ ഭാഗമായിരുന്നു അവൻ. ഈ രക്ഷാദൗത്യത്തിന്റെയും പ്രയാണത്തിൽ വഴിത്തിരിവാകുന്നത് അവന്റെ വരവാണ്; കഥയുടെയും.
കുട്ടികളെ കണ്ടെത്തി തന്റെ ട്രെയിനറായ കിനാരെയുടെ അടുത്തേക്ക് വിൽസൺ പോകുന്ന ഒരു ദൃശ്യമുണ്ട് നോവലിൽ.
അതിവൈകാരികമായ പാരസ്പര്യത്തിന്റെ മുദ്രകളാൽ എഴുതിയ അവിസ്‌മരണീയമായ ഒരു ചിത്രം.
അവസാനം, പറന്നുയർന്ന ഹെലികോപ്റ്റർ നോക്കി ഉറക്കെ കുരച്ച് കൊണ്ട് നിറഞ്ഞ മിഴികളോടെ ആകാശത്തേക്ക്
നോക്കിയിരിക്കുന്ന അവന്റെ കാഴ്ച നമ്മുടെ മിഴികളെയും സജലമാക്കും.
പ്രത്യാശയുടെ ഒരു ജാലകം വായനക്കാരന്റെ മനസിൽ തുറന്നിട്ടു കൊണ്ടാണ് കഥ അവസാനിക്കുന്നത്.
കാടിനെ, കാട്ടുപൂക്കളെ, കായ്കനികളെ,
വന്യതയെ, വന്യമൃഗങ്ങളെ, അതിന്റെ സ്വാഭാവികത ഒട്ടും ചോരാതെ
എന്നാൽ എല്ലാ ജീവികളുടെയും ജീവിതം പരസ്പര സ്‌നേഹത്തിന്റെ ഒരു ചരടിലൂടെ കൊരുത്തെടുത്തതാണെന്ന്
പറയാതെ പറയാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്.
ആമസോണിന്റെ അഗാധതകളെയും ഗോത്ര ജീവിതത്തെയും
നോവലിനനുയോജ്യമായ രീതിയിൽ കൈയടക്കത്തോടെ സമീപിച്ചിരിക്കുന്നത് പുസ്തകത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.
നോവലിന് അവതാരിക എഴുതിയിരിക്കുന്നത് പ്രശസ്ത ജനകീയ ശാസ്ത്ര പ്രചാരകനായ വിജയകുമാർ ബ്ലാത്തൂരാണ്. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ നോവലിന്റെ ഉള്ളറകളിലേക്കിറങ്ങിച്ചെല്ലാൻ ഒട്ടൊന്നുമല്ല സഹായിക്കുന്നത്.
എടുത്തു പറയേണ്ട മറ്റൊരു സംഗതി
സി.കെ.കുമാരന്റെ ചിത്രങ്ങളാണ്.
ചുറ്റിവരഞ്ഞിരിക്കുന്ന അനേകം വള്ളികൾക്കുള്ളിൽ തെളിയുന്ന ചിത്രങ്ങൾ ഓരോ അധ്യായത്തെയും ബലവത്താക്കുന്നു.
എന്നെ ഏറ്റവും ആകർഷിച്ചത് ഒറ്റക്കായിപ്പോയ വിൽസൻ ആകാശത്തേക്കു നോക്കി ഓരിയിടുന്ന കാഴ്ചയാണ്, ആരിലും നൊമ്പരമുണർത്താൻ പാകത്തിലുള്ള ചിത്രം!
തനിച്ചായിപ്പോയ വിൽസനെ തെരഞ്ഞ് അവർ വീണ്ടും വരുമെന്ന പ്രതീക്ഷയിൽ പുസ്തകം മടക്കുമ്പോൾ കണ്ണുകൾ അറിയാതെ ഈറനാവുന്നു. അത്രമേൽ ബുദ്ധിശാലിയും ധീരനുമായ അവനെ കാട്ടിലുപേക്ഷിച്ചു പോകാൻ ആർക്കാണു കഴിയുക.
ഓരോ വരിയിലും പ്രത്യാശ നിറയ്ക്കുന്നതാണ് ജി.രവിയുടെ എഴുത്ത്. നൻമകൾ കെട്ടുപോകാതിരിക്കാൻ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ നോവൽ.