വായനക്കാരിൽ പ്രകാശം നിറയ്ക്കുന്ന കഥകളാണ് വി.എച്ച്.നിഷാദിന്റെ ‘പ്രകാശം പരത്തുന്ന ആട്ടിന്‍കുട്ടി’ എന്ന സമാഹാരത്തിലുള്ളത്. മനുഷ്യരും അവരുടെ ചുറ്റുാപാടുകളും ആത്മീയമായ ഉണർവുകളുമാണ് ഈ കഥകളിലാകെ ചില്ലകൾ നീട്ടി നിൽക്കുന്നത്. സങ്കീർണമല്ലാത്ത അവതരണവും കരുത്തുറ്റ ആശയങ്ങളുമാണ് ഇവയിലോരോന്നിനെയും വായനാനന്തരവും

വായനക്കാരിൽ പ്രകാശം നിറയ്ക്കുന്ന കഥകളാണ് വി.എച്ച്.നിഷാദിന്റെ ‘പ്രകാശം പരത്തുന്ന ആട്ടിന്‍കുട്ടി’ എന്ന സമാഹാരത്തിലുള്ളത്. മനുഷ്യരും അവരുടെ ചുറ്റുാപാടുകളും ആത്മീയമായ ഉണർവുകളുമാണ് ഈ കഥകളിലാകെ ചില്ലകൾ നീട്ടി നിൽക്കുന്നത്. സങ്കീർണമല്ലാത്ത അവതരണവും കരുത്തുറ്റ ആശയങ്ങളുമാണ് ഇവയിലോരോന്നിനെയും വായനാനന്തരവും മിഴിവേകുമൊരോര്‍‌മയായി വായനക്കാർക്കൊപ്പം കൂട്ടുക.

‘സാധാരണജീവിതത്തിന്റെ ആവര്‍ത്തനവിരസതയിലേക്ക് അത്ഭുതം മൃദുവായി ഇറങ്ങിവരുന്ന ഒരു കഥയാണ് ‘പ്രകാശം പരത്തുന്ന ആട്ടിന്‍കുട്ടി.’ ചിറകുകളുള്ള ഒരു കുഞ്ഞാടിന്റെ രൂപകത്തിലൂടെ വിശ്വാസത്തിന്റെയും സംശയത്തിന്റെയും നിഷ്‌കളങ്കതയുടെയും, മനുഷ്യന്റെ അണയാത്ത പ്രത്യാശയുടെയും ആഴങ്ങള്‍ ഈ കഥ സ്പര്‍ശിക്കുന്നു’ എന്ന–എന്‍.എസ്. മാധവൻ അഭിപ്രായപ്പെടുന്നു. ‘പ്രകാശം പരത്തുന്ന ആട്ടിന്‍കുട്ടി’യിൽ മാത്രമല്ല, ഈ പുസ്തകത്തിലെ ഓരോ കഥകളിലും എൻ.എസ്. മാധവൻ പറയും പോലെ മനുഷ്യന്റെ അണയാത്ത പ്രത്യാശയുടെയും ആഴങ്ങള്‍ കാണാം.

ADVERTISEMENT

മനുഷ്യര്‍ക്കിടയില്‍ നഷ്ടപ്പെട്ടുപോയ വാക്കുകളെ തേടുന്ന ‘വാക്കിങ് ഡിക്ഷ്ണറി’, സൈബര്‍ലോകത്തിന്റെ ഇരുണ്ട ഇടങ്ങളില്‍ പൗരാണികയക്ഷിയെ പുനഃസൃഷ്ടിക്കുന്ന ‘ഏഴിമല യക്ഷി’, മഹാമാരിയുടെ കാലത്തെ മനുഷ്യജീവിതത്തിന്റെ വൈപരീത്യങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ‘മാസ്‌കിന്റെ ആത്മകഥ’, കഥപറച്ചിലിന്റെ സ്വഭാവത്തെയും അതിലെ തമാശകളെയും സറ്റയറിന്റെ മൂര്‍ച്ചയോടെ ചോദ്യംചെയ്യുന്ന ‘മാധവന്‍ വിഴുങ്ങിയ കഥ’, പുസ്തകവും ചിത്രവും വാക്കും ശരീരവും യാഥാര്‍ത്ഥ്യവും ഫാന്റസിയും പരസ്പരം അതിരുകള്‍ മായ്ച്ചുകളയുന്ന ‘താവോ വനിത’ എന്നിവയാണ് സമാഹാരത്തിലെ മറ്റു കഥകൾ.

യാഥാര്‍ത്ഥ്യത്തിന്റെ ഉറച്ച അതിരുകളില്‍ നിന്ന് ഫാന്റസിയുടെ വിചിത്രലോകങ്ങളിലേക്കും അവിടെനിന്ന് മനുഷ്യമനസ്സിന്റെ ഇരുണ്ട ഇടങ്ങളിലേക്കും സഞ്ചരിക്കുന്ന ഈ കഥകളുടെ സമാഹാരം തീർച്ചയായും വായനയിൽ ഉൾപ്പെടുത്താവുന്നതാണ്.

ADVERTISEMENT