2000 ആണ്ട് തുടക്കത്തിൽ സിനിമാ പ്രേമികളുെട മനസ്സിൽ കയറിക്കൂടിയ പേരാണ് ഫർദീൻ ഖാൻ. ജംഗിൾ, പ്യാർ തൂനേ ക്യാ കിയാ, ഖുശി തുടങ്ങിയ സിനിമകളിലൂടെ യുവജനതയുടെ ഹാർട്ട് ത്രോബ് ആയി മാറിയ നടൻ. ഒരു ബോളിവുഡ് നായകനു വേണ്ട എല്ലാ രൂപസങ്കൽപങ്ങളും ഒത്തിണങ്ങിയ താരം. എ ന്നാൽ 2010 ഓടെ ഫർദീൻ സിനിമകളിൽ നിന്നും പതിയെ

അപ്രത്യക്ഷനായി.

ഇടയ്ക്കു മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഫർദീൻ ഖാന് പഴയ ഫർദീനിന്റെ വിദൂരഛായ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വല്ലാതെ തടിച്ച്, കവിളൊക്കെ ചാടിയ ഫർദീൻ... തന്റെ അസ്തമയം എന്നു കരുതിയവരെ അമ്പരപ്പിച്ചു കൊണ്ടു പുതിയ രൂപത്തിൽ ഫർദീൻ ഖാൻ 2024ൽ പ്രേക്ഷകർക്കു മുന്നിലെത്തി, സഞ്ജയ് ലീലാ ബെൻസാലിയുടെ ഹീരാ മണ്ടി എന്ന വെബ് സീരിസിലൂടെ... പതിനഞ്ചു വർഷം മുൻപത്തെ അതേ ഫിറ്റ്നസ്സോടെ, അതേ പ്രസരിപ്പോടെ... ഈ രൂപത്തിലെത്താൻ നാലഞ്ചു വർഷം മുൻപു തന്നെ ഫർദീൻ കഠിനാധ്വാനം തുടങ്ങിയിരുന്നു.  2020–ലാണു താൻ  ആറു മാസം കൊണ്ടു 18 കിലോ  ശരീരഭാരം കുറച്ച അനുഭവം ഫർദീൻ പങ്കുവയ്ക്കുന്നത്.
46ാം വയസ്സിലാണു ഫർദീൻ പുത്തൻ മേക്ക്ഒാവർ കൊണ്ട് എല്ലാവരെയും അമ്പരപ്പിച്ചത്. വണ്ണം കുറച്ച്, ശാരീരികമായി ഇരുപത്തഞ്ചുകാരനാവുകയാണു തന്റെ ലക്ഷ്യമെന്നും  18 കിലോ കുറഞ്ഞെങ്കിലും തന്റെ യാത്രയുെട 35 ശതമാനം ഇനിയും പൂർത്തിയാകാനുണ്ടെന്നും ഫർദീൻ പറഞ്ഞു. ശരീരത്തിനു യോജിച്ചതും ആരോഗ്യകരവുമായ ഭക്ഷണവും വർക്കൗട്ടുകളുമാണു നടനെ ശരീരഭാരം കുറയ്ക്കാൻ സഹായിച്ചത്.

ADVERTISEMENT

കീറ്റോ ഡയറ്റ് എന്ന മാജിക്

കീറ്റോജെനിക് ഡയറ്റാണു ഫർദീനിന്റെ മാറ്റത്തിനു പിന്നിലെന്നു പറയുന്നു.  ഉയർന്ന അളവിൽ കൊഴുപ്പും മിതമായ അളവിൽ പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉള്ള ഭക്ഷണരീതിയാണു കീറ്റോ ഡയറ്റ്. ഫർദീൻ തന്റെ ഡയറ്റിൽ നിന്നു മധുരവും ശുദ്ധീകരിച്ച (റിഫൈൻഡ്) അന്നജം അടങ്ങിയ ഭക്ഷണപദാർഥങ്ങളും ഒഴിവാക്കി. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ വിഭവങ്ങളായ അവക്കാഡോ, നട്സ്, ഒലിവ് ഒായിൽ എന്നിവ ഉൾപ്പെടുത്തി. പ്രോട്ടീൻ ലഭിക്കാനായി കോഴിയിറച്ചിയും മത്സ്യങ്ങളും കഴിച്ചു. ഫർദീൻ ഡയറ്റിൽ വരുത്തിയ ഈ മാറ്റങ്ങൾ ശരീരഭാരം കുറയാൻ മാത്രമല്ല സഹായിച്ചത്, മറിച്ച് മൊത്തത്തിലുള്ള ആരോഗ്യവും ഊർജവും വർധിപ്പിക്കാനും സഹായിച്ചു. നെയ്യും ഫർദീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ സാധാരണ ഭക്ഷണമൊന്നും കഴിക്കാറില്ലെങ്കിലും വിശപ്പുണ്ടെങ്കിൽ ബദാമും വാൽനട്ടുമായിരുന്നു സ്നാക്കായി ഉപയോഗിച്ചിരുന്നത്.

ADVERTISEMENT

വ്യായാമവും വേണം

സ്ട്രെങ്ത് ട്രെയിനിങ്, കാർഡിയോ, ഫങ്ഷനൽ വ്യായാമങ്ങൾ എന്നിവ സംയോജിപ്പിച്ചുള്ള വർക്കൗട്ട് റുട്ടീനാണു ഫർദീൻ സ്വീകരിച്ചത്.
ആഴ്ചയിൽ അഞ്ചു ദിവസം വർക്കൗട്ട് െചയ്തിരുന്നു.
ശരീരഭാരം കുറഞ്ഞശേഷവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളാ ണു ഫർദീൻ പിന്തുടരുന്നത്. സൂപ്പു കഴിച്ചാണു ഫർദീനിന്റെ ഒരു ദിവസം ആരംഭിക്കുന്നത്. ദിവസം അഞ്ചര മണിക്കൂർ ഉറക്കം.  ഇടനേരങ്ങളിൽ വിശപ്പ് അനുഭവപ്പെടുമ്പോൾ ബദാം, വാൽനട്ട് എന്നിവ കഴിക്കും. അല്ലെങ്കിൽ ഒരു ടേബിൾ സ്പൂൺ ഒലിവ് ഒായിലോ വെളിച്ചെണ്ണയോ അവക്കാഡോ എണ്ണയോ നെയ്യോ കഴിക്കും. ഇതു വിശപ്പു ശമിപ്പിക്കാൻ സഹായിക്കുമെന്നു ഫർദീൻ പറയുന്നു. പഴങ്ങൾ ഇഷ്ടമാണെങ്കിലും അതു ദിവസേന കഴിക്കുന്ന ശീലമില്ല. മാങ്ങയാണ്  ഏറ്റവും പ്രിയപ്പെട്ട പഴം. ബ്ലൂബെറി, റാസ്ബെറി, വാഴപ്പഴം, ഒാറഞ്ച് എന്നിവയും കഴിക്കാറുണ്ട്. സ്പിനച്ച്, കൂൺ, ബീൻസ്, ശതാവരി എന്നിവയാണു സാധാരണ കഴിക്കാറുള്ള പച്ചക്കറികൾ.  ഡയറ്റിന്റെ ഭാഗമായി കടൽവിഭവങ്ങൾ ഫർദീൻ കഴിക്കാറുണ്ട്. കൊഞ്ച് അദ്ദേഹത്തിനു പ്രിയപ്പെട്ടതാണ്. ദിവസം നാലോ അഞ്ചോ കപ്പു ചായ കുടിക്കാറുണ്ട്. ചായയിൽ പാലിനു പകരം ഫ്രഷ് ക്രീമാണു ചേർക്കാറുള്ളത്. കാപ്പികട്ടൻരൂപത്തിലാണു താൽപര്യം.

ADVERTISEMENT

ചീറ്റ് ഡേയിൽ ഐസ്ക്രീമാണു പ്രിയപ്പെട്ട വിഭവം.  മട്ടൻ ബിരിയാണ് പ്രിയപ്പെട്ട മറ്റൊന്ന്.
ഇപ്പോൾ 50 വയസ്സുണ്ട് ഫർദീനിന്. ഫിറ്റ്നസ് നേടാൻ പ്രായം ഒരു തടസ്സമല്ല എന്നു ഫർദീൻ തന്റെ അനുഭവങ്ങളിലൂടെ തെളിയിച്ചിരിക്കുന്നു. ഒട്ടേറെപേർക്കു പ്രചോദനമാകട്ടെ ഫർദീനിന്റെ അനുഭവം.

English Summary:

Fardeen Khan made a remarkable comeback in 2024, surprising everyone with his significant weight loss and renewed fitness. His transformation, achieved through a dedicated fitness regime and a strict ketogenic diet, serves as an inspiration to many.

ADVERTISEMENT