ബോളിവുഡ് സൂപ്പർതാരം ഹൃതിക് റോഷൻ തന്റെ മുൻ ഭാര്യ സുസാനെ ഖാന് ഇൻസ്റ്റാഗ്രാമിലൂടെ ഹൃദ്യമായ പിറന്നാൾ ആശംസകൾ നേർന്നു. സുസാനെയുടെ അപൂർവചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അവർ മക്കൾക്ക് നൽകുന്ന സ്നേഹത്തെയും പിന്തുണയെയും ഹൃതിക് വാനോളം പുകഴ്ത്തി. 2014ൽ വിവാഹമോചനം നേടിയെങ്കിലും ഇരുവരും സൗഹൃദം കാത്തുസൂക്ഷിക്കുന്നു എന്നതിന് ഉദാഹരണമാണ് ഈ പോസ്റ്റ്. ഹൃതിക്കിന്റെ കുറിപ്പിന് നന്ദി അറിയിച്ച സുസാനെ, തങ്ങളുടെ കുടുംബത്തിന് എപ്പോഴും സന്തോഷം ഉണ്ടാകട്ടെയെന്നും മറുപടി നൽകി. ഹൃതിക്കിന്റെ ഇപ്പോഴത്തെ പങ്കാളിയായ സബ ആസാദും പോസ്റ്റിന് താഴെ സ്നേഹം അറിയിച്ചുകൊണ്ട് കമന്റുമായി എത്തി.

മുൻ ഭാര്യ സുസാനെ ഖാന് ഹൃദ്യമായ പിറന്നാൾ ആശംസകളുമായി ബോളിവുഡ് സൂപ്പർതാരം ഹൃതിക് റോഷൻ. സുസാനെയും അപൂർവചിത്രങ്ങളും താരം പോസ്റ്റ് ചെയ്തു.

‘വൈകിയാണെങ്കിലും എന്‍റെ ഹൃദയത്തില്‍ നിന്നുള്ള ജന്മദിനാശംസകൾ സുസാനെ. ഏറെ സ്നേഹത്തോടെയുള്ള ജന്മദിനാശംസകൾ. ചുറ്റുമുള്ളവർക്ക് നീ നൽകുന്ന സ്നേഹവും ഊഷ്മളതയും സന്തോഷവും മാജിക്കും ഈ വർഷം നിന്നിലേക്ക് തന്നെ തിരികെയെത്തട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.

ADVERTISEMENT

നീ ജീവിച്ച ജീവിതത്തിലും, നേരിട്ട വെല്ലുവിളികളിലും, ഇന്ന് നീ വളർന്നെത്തിയ വ്യക്തിത്വത്തിലും എനിക്ക് വലിയ അഭിമാനമുണ്ട്. റെയ്ക്കും റിഡ്സിനും ഏറ്റവും മികച്ച അമ്മയാണ് നീ. ജീവിതത്തിന്‍റെ നല്ല വശങ്ങൾ കാണിച്ചുകൊടുക്കുന്ന അവരുടെ ജീവിതത്തിലെ വെളിച്ചമാണ് നീ.

നീ ശരിക്കും അദ്ഭുതമാണ്! ഡാഡി പറയാറുള്ളതുപോലെ, ‘അദ്ഭുതകരമായ കാര്യങ്ങൾ ചെയ്യുന്നതാണ് അദ്ഭുതം!’നീ അത്ഭുതങ്ങൾ തന്നെയാണ് ചെയ്യുന്നത്.

ADVERTISEMENT

നിനക്ക് കൂടുതൽ കരുത്തുണ്ടാകട്ടെ. നിന്‍റെ ഹൃദയം ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നിനക്ക് കീഴടക്കാൻ കഴിയട്ടെ. ലോകത്തിലെ എല്ലാ നഗരങ്ങളിലേക്കും ‘ദി ചാർക്കോൾ പ്രോജക്റ്റ്’ (The Charcoal Project) എത്തിച്ചേരട്ടെ. നിനക്കെന്നും സപ്പോര്‍ട്ടായി ഞാനുണ്ടാകും.’ എന്നാണ് ഹൃതിക് കുറിച്ചത്.

‘വളരെ നന്ദി റൈ! നമ്മളുടെ റെയ്ക്കും റിഡ്സിനും മികച്ച മാതാപിതാക്കളായി തുടരാൻ നമുക്കു സാധിക്കട്ടെ! നിനക്കും സബയ്ക്കും എനിക്കും അർസ്‌ലാനും നമ്മള്‍ എല്ലാവര്‍ക്കും എന്നും സന്തോഷമുണ്ടാകട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് ഹൃതിക്കിന്റെ പോസ്റ്റിന് സുസാനെ കമന്റിട്ടത്.

ADVERTISEMENT

പോസ്റ്റിനു താഴെ ഹൃതിക്കിന്‍റെ ഇപ്പോഴത്തെ പങ്കാളി സബ ആസാദും കമന്‍റുമായി എത്തി. ചുവന്ന ഹൃദയത്തിന്റെ ഇമോജിയാണ് സബ പോസ്റ്റ് ചെയ്തത്.

14 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം 2014ലാണ് ഇരുവരും വിവാഹമോചനം നേടുന്നത്. 

Hrithik Roshan Sends Heartfelt Birthday Wishes to Former Wife Sussanne Khan:

Hrithik birthday wish to his former wife Sussanne Khan touched many hearts across social media recently. The Bollywood superstar shared rare pictures along with a heartfelt note praising her incredible personality and strength. He expressed immense pride in how she has grown and mentioned she is the best mother to their children. Sussanne quickly replied to the post expressing gratitude and wishing happiness for everyone involved. Hrithik's current partner Saba Azad also reacted to the post by leaving a red heart emoji in the comments. The former couple amicably divorced in 2014 after fourteen years of marriage while maintaining a cordial relationship. Fans continue to appreciate their mutual respect and modern co-parenting dynamic.

ADVERTISEMENT