‘പെൺവേഷത്തിൽ അഭിനയിച്ചപ്പോൾ അച്ഛൻ തല്ലിച്ചതച്ചു, വീട് വിടാൻ സഹായിച്ചത് അമ്മ’: തുറന്നു പറഞ്ഞ് രവികിഷൻ
അഭിനയത്തോടുള്ള തന്റെ അഭിനിവേശം കാരണം കുടുംബത്തിൽ നിന്നും അച്ഛനിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് നടനും എംപിയുമായ രവി കിഷൻ. നാടകത്തിൽ സാരിയുടുത്ത് അഭിനയിച്ചതിന്റെ പേരിൽ അച്ഛൻ ലെതർ ബെൽറ്റ് കൊണ്ട് തന്നെ ക്രൂരമായി മർദ്ദിച്ചതായും കുടുംബത്തിന് അപമാനമുണ്ടാക്കിയെന്ന് കരുതി അച്ഛൻ തന്നെ കൊല്ലാൻ വരെ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം ഒരു ടോക്ക് ഷോയിൽ വ്യക്തമാക്കി. അച്ഛന്റെ ഉപദ്രവം വർദ്ധിച്ചപ്പോൾ ജീവൻ രക്ഷിക്കാനായി അമ്മയാണ് തനിക്ക് വീടുവിട്ട് പോകാൻ സഹായം ചെയ്തതെന്നും രവി കിഷൻ തുറന്നുപറഞ്ഞു.

നാടകത്തില്‍ സാരിയുടുത്ത് അഭിനയിച്ചതിന് അച്ഛൻ തന്നെ ലെതർ ബെൽറ്റ് കൊണ്ട് ക്രൂരമായി മർദ്ദിച്ചെന്നും തനിക്ക് അഭിനയത്തോടുള്ള താല്പര്യം കാരണം അച്ഛൻ തന്നെ കൊല്ലാൻ പോലും ആഗ്രഹിച്ചിരുന്നുവെന്നും നടനും എംപിയുമായ രവി കിഷൻ. അഭിനയരംഗത്തേക്ക് കടന്നുവന്ന ആദ്യകാലത്ത് നേരിട്ട എതിർപ്പുകളും കുടുംബത്തിലെ സംഘർഷങ്ങളും കോഫി വിത്ത് കരൺ എന്ന ടോക്ക് ഷോയില്‍ തുറന്നു പറയുകയായിരുന്നു അദ്ദേഹം.
അച്ഛൻ പൂജാരി ആയിരുന്നു. ഒപ്പം പാൽക്കച്ചവടവും നടത്തിയിരുന്നു. താൻ അച്ഛന്റെ പാത തിരഞ്ഞെടുക്കണമെന്നെ ഒരു സർക്കാർ ജോലി നേടണമെന്നോ ആണ് അദ്ദേഹം ആഗ്രഹിച്ചത്. എന്നാൽ ചെറുപ്പം മുതലേ നാടകത്തോടും അഭിനയത്തോടുമായിരുന്നു തനിക്കു താല്പര്യം. നാടകത്തിൽ സാരിയുടുത്ത് അഭിനയിച്ചതിന് അച്ഛൻ ലെതർ ബെൽറ്റ് കൊണ്ട് അതിക്രൂരമായി മർദ്ദിച്ചു. അച്ഛന്റെ ഉപദ്രവം കൂടിയപ്പോള്‍ തന്റെ ജീവൻ തന്നെ അപകടത്തിലാണെന്ന് അമ്മയ്ക്ക് തോന്നിയെന്നും തുടർന്ന് അമ്മയാണ് വീടുവിട്ടു പോകാൻ സഹായിച്ചതെന്നും രവി കിഷൻ വ്യക്തമാക്കി.
‘‘തല്ലല്ലോ അച്ഛാ എന്ന് ഞാൻ പറഞ്ഞു. കുടുംബത്തിന് അപമാനമുണ്ടാക്കിയെന്ന് കരുതി അച്ഛൻ എന്നെ കൊല്ലാൻ വരെ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് അമ്മ എന്നെ അവിടെനിന്ന് രക്ഷപ്പെടാൻ സഹായിച്ചത്’’. - രവി കിഷൻ പറഞ്ഞു.