നടൻ വിജയ് സേതുപതി തമിഴകത്തെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ചും ഒരു അഭിമുഖത്തിൽ മനസ് തുറന്നു. നടൻ വിജയ്‌യെ തനിക്ക് സഹനടൻ എന്ന നിലയിലാണ് പരിചയമെന്നും, രാഷ്ട്രീയം അധികാരമോഹമല്ല സേവനമാണെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയാണ് തന്റെ പ്രധാന മേഖലയെന്നും, പഠിക്കാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്നും താരം പറഞ്ഞു. രാഷ്ട്രീയ അഭിപ്രായങ്ങൾ പറയാൻ എല്ലാവർക്കും അവകാശമുണ്ടെങ്കിലും വ്യത്യസ്ത അഭിപ്രായങ്ങളെ ഉൾക്കൊള്ളാനുള്ള പക്വത ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി വിജയ്‌യെക്കുറിച്ചുള്ള ചോദ്യത്തിന്, തനിക്കു വിജയ്‌യെ നടൻ എന്ന നിലയിലാണ് അറിയാവുന്നതെന്ന് നടൻ വിജയ്സേതുപതി.

‘‘ഞാൻ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം, അവർ പ്രഖ്യാപിക്കുന്ന നയങ്ങളും പദ്ധതികളും, അത് എങ്ങനെ നടപ്പിലാക്കുന്നു എന്നതുമാണ് പ്രധാനം. അതിനപ്പുറം രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്നതും വിശകലനം ചെയ്യുന്നതും എന്റെ ജോലിയല്ല. എനിക്ക് വേറെയും ജോലികളുണ്ട്.

ADVERTISEMENT

രാഷ്ട്രീയം എന്നാൽ അധികാരമോഹമല്ല. മറിച്ച് സേവനമാണെന്ന് താൻ പലതവണ പറഞ്ഞിട്ടുണ്ട്. തന്റെ കഴിവിന്റെ പരമാവധി, ജനങ്ങൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഇതുവരെ ഏകദേശം രണ്ട് ലക്ഷം പേർക്ക് ജോലി കണ്ടെത്താൻ സഹായിച്ചു.

ഒന്നാമതായി, ഞങ്ങൾ സിനിമാ പ്രവർത്തകരാണ്. രണ്ടാമതായി, രാഷ്ട്രീയ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽ ഞങ്ങൾക്ക് യാതൊരു എതിർപ്പുമില്ല. എന്നാൽ, വ്യത്യസ്ത അഭിപ്രായങ്ങളെ മാന്യമായി സ്വീകരിക്കാനുള്ള പക്വത ഇവിടുത്തെ രാഷ്ട്രീയ അന്തരീക്ഷത്തിനില്ല എന്നതാണ് പ്രശ്‌നം. ഏത് സർക്കാർ അധികാരത്തിലിരുന്നാലും ഇതുതന്നെയാണ് അവസ്ഥ ’’.– ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ വിജയ് സേതുപതി പറഞ്ഞു.

ADVERTISEMENT

ഒരു വിഷയത്തെക്കുറിച്ച് അർഥവത്തായി സംസാരിക്കണമെങ്കിൽ അത് സൂക്ഷ്മമായി നിരീക്ഷിക്കുകയും പഠിക്കുകയും വേണം. അല്ലാത്തപക്ഷം അത് കേവലമൊരു പരാമർശമായി മാറും. സിനിമയിലാണ് തങ്ങൾ ശ്രദ്ധാകേന്ദ്രീകരിക്കുന്നത്. പഠിക്കാത്ത കാര്യങ്ങളെക്കുറിച്ച് വെറുതെ സംസാരിക്കുന്നതുകൊണ്ട് പ്രയോജനമില്ല. ഇത്തരം പ്രസ്താവനകൾക്ക് പിന്നാലെയുണ്ടാകുന്ന വിമർശനങ്ങൾ തങ്ങളുടെ സിനിമകളെ ബാധിക്കാൻ പാടില്ലാത്തതാണ്. എന്നാൽ, ഇന്നത്തെ സാമൂഹികമാധ്യമങ്ങൾ അങ്ങനെയല്ല പ്രവർത്തിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

Vijay Sethupathi Opens Up About Actor Vijay And Politics:

Vijay Sethupathi recently shared his perspectives on actor Vijay's political entry and general political dynamics in a recent interview. He noted that he primarily knows Vijay as a co-actor and believes politics should be about service rather than a lust for power. He emphasized that film stars have the right to express political views, but the current political atmosphere lacks the maturity to accept differing opinions gracefully. Furthermore, he stated that he focuses mainly on his film career and social contributions like creating job opportunities for the public. He believes that to speak meaningfully on any subject, one must study and observe it deeply rather than making casual remarks. Ultimately, he feels that social media reactions and controversies should not adversely affect their cinematic endeavors.

ADVERTISEMENT