കല്യാണം കഴിഞ്ഞ നടിമാർ ഇനി സിനിമയിലേക്ക് തിരിച്ചുവരില്ലെന്ന സമൂഹത്തിന്റെ മുൻവിധിക്കെതിരെ തുറന്നടിച്ചുകൊണ്ട് നടി മിയ ജോർജ് രംഗത്തെത്തി. തങ്ങളുടെ പ്രൊഫഷണൽ ജീവിതത്തെക്കുറിച്ച് മറ്റുള്ളവർ തീരുമാനമെടുക്കുന്നതിലെ അനീതി ചോദ്യം ചെയ്ത താരം, അധ്യാപികമാരെപ്പോലെ നടിമാർക്കും മെറ്റേണിറ്റി ലീവിന് ശേഷം ജോലി തുടരാൻ അർഹതയുണ്ടെന്ന് വ്യക്തമാക്കി. താൻ അഭിനയിക്കാൻ തയ്യാറാണെന്നും എന്നാൽ ആളുകളുടെ തെറ്റായ ചിന്താഗതി മാറ്റാനാണ് ശ്രമിക്കുന്നതെന്നും മിയ കൂട്ടിച്ചേർത്തു.

കല്യാണം കഴിച്ചുപോയ നായികമാർ അല്ലെങ്കിൽ നടിമാർ തിരിച്ചു വരില്ലായിരിക്കും എന്നൊരു ചിന്ത നമ്മൾ പോലും അറിയാതെ നമ്മുടെ തലയിൽ കൊണ്ടുവന്നിടുമെന്ന് നടി മിയ ജോർജ്. തന്റെ പുതിയ സിനിമ കോസ്മിക് സാംസൺ ന്റെ പ്രമോഷൻ പരിപാടിയുടെ ഭാഗമായുള്ള ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു താരം.

‘‘കല്യാണം കഴിച്ചുപോയ നായികമാർ അല്ലെങ്കിൽ നടിമാർ തിരിച്ചു വരില്ലായിരിക്കും എന്നൊരു ചിന്ത നമ്മൾ പോലും അറിയാതെ നമ്മുടെ തലയിൽ കൊണ്ടുവന്നിടും. നമ്മൾ തയ്യാറാണോ എന്ന് ആരും ചോദിക്കില്ല. കുട്ടിയൊക്കെ ആയതുകൊണ്ട് ഇനി വരില്ലായിരിക്കും എന്നൊക്കെ മറ്റുള്ളവർ അങ്ങ് വിചാരിക്കും. എന്തിനാണ് എനിക്ക് വേണ്ടി നിങ്ങൾ ചിന്തിക്കുന്നത് എന്ന് പലരോടും ചോദിക്കണമെന്ന് തോന്നിയിട്ടുണ്ട്.

ADVERTISEMENT

പക്ഷേ എല്ലാവരോടും ചോദിക്കാൻ പറ്റിയിട്ടില്ല. ഞാൻ വർക്ക് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ലേ. ഒരു ടീച്ചർ മെറ്റേണിറ്റി ലീവ് കഴിഞ്ഞ് വീണ്ടും പഠിപ്പിക്കാൻ പോകുമ്പോൾ ആർക്കും അതിൽ പ്രശ്നമില്ല, ചോദ്യങ്ങളുമില്ല. ഏത് പ്രൊഫഷനിലും അങ്ങനെയുണ്ട്. എന്നാൽ നടിമാരുടെ കാര്യം വരുമ്പോൾ മാത്രം കല്യാണം കഴിഞ്ഞ് കുട്ടിയായാൽ അവർ ഇനി അഭിനയിക്കാൻ വരില്ലായിരിക്കും എന്നൊരു ധാരണ ഉണ്ടാകുന്നു.

ഈ ഒരു പ്രൊഫഷനിൽ മാത്രം നമുക്ക് വേണ്ടി മറ്റാരൊക്കെയോ തീരുമാനമെടുത്ത് വെക്കുകയാണ്. ഞാൻ അഭിനയിക്കാൻ റെഡിയാണ് എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഞാൻ വർക്ക് ചെയ്യാൻ തയ്യാറാണ്, ഇവിടെത്തന്നെയുണ്ട് എന്ന കാര്യം ആളുകളെ മനസിലാക്കി കൊടുക്കാനാണ് ശ്രമിക്കുന്നത്’’. - മിയ പറഞ്ഞു.

ADVERTISEMENT
Mia George Slams Industry Bias Against Married Actresses:

Actresses face societal assumptions about their careers ending after marriage and motherhood, as discussed by Malayalam star Mia George during her recent film promotions. People often assume that married actresses with children will not return to the film industry. Mia expressed frustration that others make career decisions on behalf of artists without asking about their readiness to work. She compared this unfair bias to other professions like teaching, where taking maternity leave and returning to work is completely normal and unquestioned. The talented actress emphasized that she is always ready to work and wants people to know she is still active. Instead of allowing others to decide her professional future, she believes the choice to work should solely rest with her. Ultimately, she aims to break the stereotypes surrounding married women in the entertainment world.

ADVERTISEMENT