‘നീയല്ലാതെ എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്ന് എനിക്കറിയില്ല’: മീരയ്ക്ക് പിറന്നാൾ ആശംസകളുമായി ആൻ അഗസ്റ്റിൻ
നടി മീര നന്ദന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി അടുത്ത സുഹൃത്തും നടിയുമായ ആൻ അഗസ്റ്റിൻ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. തന്റെ കുഞ്ഞനുജത്തിയും കുടുംബവുമായ മീരയ്ക്കൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ചും പരസ്പരമുള്ള പിന്തുണയെക്കുറിച്ചും ആൻ ഹൃദ്യമായ വരികളിലൂടെയാണ് വാഴ്ത്തിയത്. ആനിന്റെ പോസ്റ്റിന് സ്നേഹം നിറഞ്ഞ മറുഭവിയുമായി മീരയും രംഗത്തെത്തി.

നടി മീര നന്ദന് പിറന്നാൾ ആശംസകൾ നേർന്ന് സുഹൃത്തും നടിയുമായ ആൻ അഗസ്റ്റിൻ.
‘എന്റെ കുഞ്ഞനുജത്തിക്ക് , എന്റെ വീടിന്, എന്റെ എന്നത്തേയും താങ്ങിന് പിറന്നാള്‍ ആശംസകള്‍.
എല്ലാ അർത്ഥത്തിലും നീ എന്റെ കുടുംബമാണ്. ഫോൺ കോളുകളിൽ സംസാരിച്ചിരുന്ന് ഉറങ്ങി വീഴുന്നത് മുതൽ പരസ്പരം താങ്ങായി നിൽക്കുന്നത് വരെ, എനിക്ക് എന്നും നീ ഉണ്ടാകുമെന്നും നിനക്ക് എന്നും ഞാൻ ഉണ്ടാകുമെന്നും എനിക്കറിയാം. എന്റെ സഹോദരിയെന്ന് നിന്നെ വിളിക്കാൻ കഴിയുന്നതിൽ ഞാൻ അങ്ങേയറ്റം അനുഗ്രഹീതയാണ്.
നീയല്ലാതെ എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്ന് എനിക്കറിയില്ല, സത്യത്തിൽ എനിക്കത് ആഗ്രഹവുമില്ല.
ഈ ലോകത്തിലൂടെ നടക്കുന്ന എന്റെ ഹൃദയത്തിന്റെ ഒരു ഭാഗമാണ് നീ; ജീവിതം നിന്നെ എനിക്ക് തന്നതിൽ ഞാൻ എന്നെന്നും നന്ദിയുള്ളവളായിരിക്കും.പിറന്നാൾ ആശംസകൾ, എന്റെ കുഞ്ഞനുജത്തീ’.– എന്നാണ് ആൻ അഗസ്റ്റിൻ കുറിച്ചത്.
‘ഞാൻ നിന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നു, എന്റെ എന്നത്തേയും താങ്ങേ’ എന്നാണ് പോസ്റ്റിനു താഴെ മീര കുറിച്ചത്.