‘നമ്മൾ ഒരിക്കലും ഒരു സിനിമ മോശമാകണമെന്ന് വിചാരിച്ച് ചെയ്യുന്നതല്ല’: കുഞ്ചാക്കോ ബോബന്
സിനിമകള്‍ പരാജയപ്പെടണമെന്നോ മോശമാകണമെന്നോ ആഗ്രഹിച്ചുകൊണ്ട് ആരും പ്രവര്‍ത്തിക്കുന്നില്ലെന്ന് നടന് കുഞ്ചാക്കോ ബോബന് വ്യക്തമാക്കി. ബാച്ച്ലര് പാര്‍ട്ടി 2 ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന മോശം അഭിപ്രായങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഥാപാത്രങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ് സിനിമകള്‍ ചെയ്യുന്നതെന്നും എന്നാല്‍ അത് എല്ലാവര്ക്കും ഒരുപോലെ ഇഷ്ടപ്പെടണമെന്നില്ലെന്നും താരം ചൂണ്ടിക്കാട്ടി. ഇറങ്ങിയ സമയത്ത് ശ്രദ്ധിക്കപ്പെടാതെ പോയ ചിറകൊടിഞ്ഞ കിനാവുകള്‍ പോലുള്ള ചിത്രങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യപ്പെടാറുണ്ടെന്നും സിനിമയോടുള്ള പ്രേക്ഷകരുടെ സമീപനം കാലത്തിനനുസരിച്ച് മാറുമെന്നും കുഞ്ചാക്കോ ബോബന് കൂട്ടിച്ചേര്‍ത്തു.

സിനിമകള്‍ മോശമാകണമെന്ന് ആഗ്രഹിച്ചുകൊണ്ട് ആരും പ്രവര്‍ത്തിക്കുന്നില്ലെന്നും സിനിമയെക്കുറിച്ചുളള പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ എല്ലായ്പ്പോഴും ഒരുപോലെയായിരിക്കില്ലെന്നും നടന് കുഞ്ചാക്കോ ബോബന്.
‘ബാച്ച്ലര് പാര്‍ട്ടി 2’ ഉള്‍പ്പെടെയുളള സിനിമകള്‍ക്ക് ലഭിക്കുന്ന മോശം അഭിപ്രായങ്ങളില്‍ പ്രതികരിക്കുകയായിരുന്നു താരം.
‘‘ഒരു സിനിമ മൊത്തത്തിൽ ഇഷ്ടപ്പെട്ടതുകൊണ്ടോ അതിലെ കഥാപാത്രം ഇഷ്ടപ്പെട്ടതുകൊണ്ടോ ആണ് നമ്മൾ സിനിമകൾ ചെയ്യുന്നത്. പക്ഷേ അത് എല്ലാവർക്കും എല്ലാ രീതിയിലും വർക്ക് ആവണമെന്നില്ല. അതിൽ നമുക്ക് ഒന്നും പറയാൻ കഴിയില്ല.
നമ്മൾ ഒരിക്കലും ഒരു സിനിമ മോശമാകണമെന്ന് വിചാരിച്ച് ചെയ്യുന്നതല്ല. ചിലപ്പോൾ ആ സമയത്ത് ആ സിനിമയെ ഉൾക്കൊള്ളാൻ ആളുകൾക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. ഞാൻ ചെയ്ത ‘ചിറകൊടിഞ്ഞ കിനാവുകൾ’ എന്ന സിനിമ ഇറങ്ങിയ സമയത്ത് അതേക്കുറിച്ച് വലിയ ചർച്ചകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ആ സിനിമ ചർച്ച ചെയ്യപ്പെടുന്നുണ്ട്’’. – മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തില്‍ താരം പറഞ്ഞു.