Tuesday 12 March 2019 04:58 PM IST

നൂറിന്റെ അവസരങ്ങൾ തട്ടിയെടുത്തിട്ടില്ല; അവരുടെ പിണക്കത്തിന് കാരണം ഇതാകാം! ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ച് പ്രിയ വാര്യർ

Binsha Muhammed

priya ചിത്രങ്ങൾ; ശ്യാം ബാബു

വിപ്ലവം സൃഷ്ടിച്ചൊരു പാട്ട്, അതിനേക്കാൾ വിപ്ലവം സൃഷ്ടിച്ചൊരു നായിക. അകമ്പടിയായി വിവാദങ്ങളും സോഷ്യൽ മീഡിയയിലെ ചർച്ചച്ചൂടും. ‘ഒരു അഡാർ ലൗവിൽ’ നിന്നും പൊട്ടിപ്പുറപ്പെട്ട വിവാദക്കൊടുങ്കാറ്റ് ഇന്നും ശമിച്ചിട്ടില്ല. പാട്ടിലുടെ മതവിശ്വാസം വ്രണപ്പെടുത്തിയെന്ന ആരോപണത്തിൽ തുടങ്ങി താരങ്ങളുടെ പടലപ്പിണക്കം വരെ എത്തി നിൽക്കുന്ന വിവാദങ്ങൾ പക്ഷേ സിനിമയെ ബാധിച്ചില്ല. ഒരൊറ്റ കണ്ണിറുക്കലിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ പ്രിയ വാര്യർ പിന്നീട് സോഷ്യൽ മീഡിയയിലെ തിളങ്ങുന്ന താരവുമായി. പിന്നാലെ എത്തി ആരോപണങ്ങളും...  

പ്രിയ വാരിയറുടെ ജനപ്രീതി മുതലാക്കാൻ ചിത്രത്തിന്റെ തിരക്കഥ പൊളിച്ചെഴുതി എന്നതായിരുന്നു ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലു ഉൾപ്പെടെയുള്ളവർ നേരിട്ട ആരോപണം. നായികയാകേണ്ടിയിരുന്ന നൂറിൻ ഷെരീഫിനെ പ്രിയക്ക് അമിത പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി അപ്രസക്തയാക്കിത്രേ! കാത്തിരുന്ന് കണ്ണ് കഴച്ച് ചിത്രം തീയറ്ററിലെത്തിയപ്പോഴും തീർന്നില്ല ചർച്ച ചൂട്. സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന്റെ ക്ലൈമാക്സ് വെട്ടിമാറ്റി പകരം പുതിയത് പ്രതിഷ്ഠിച്ച് തത്കാലം സംവിധായകനും അണിയറ പ്രവർത്തകരും ആരാധകരെ തൃപ്തിപ്പെടുത്തി. പക്ഷേ അപ്പോഴും, ചാനൽ ചർച്ചകളിലേയും മാധ്യമങ്ങളിലേയും ‘അഡാർ വിവാദം’ ശമിച്ചിരുന്നില്ല.

പ്രണയം നിരസിച്ചു; വിദ്യാർത്ഥിനിയെ നടുറോഡിൽ പെട്രോളൊഴിച്ച് തീകൊളുത്തി; വിഡിയോ

‘ചേട്ടന്റെ അടിവസ്ത്രം ചേട്ടൻ തന്നെ അലക്കിക്കോളാം’; ആങ്ങള ചമയുന്ന സ്ത്രീസംരക്ഷരുടെ ഉള്ളിലിരുപ്പ്; സരസമായ കുറിപ്പ്

‘പോക്സോ എന്തെന്ന് അറിഞ്ഞിരുന്നെങ്കിൽ, പേടിച്ചു വിറച്ചുപോകില്ലായിരുന്നു; അനുഭവം; കുറിപ്പ്

ആരാധകരുടെ മനം കവർന്ന് ദിലീപും അനു സിത്താരയും; ’ശുഭരാത്രി’യിലെ ചിത്രങ്ങൾ തരംഗമാവുന്നു!

പ്രസവശേഷം ശരീരഭാരം 97 കിലോയായി; ആറു മാസം കൊണ്ട് 23 കിലോ കുറച്ച് നടി മീരാ വാസുദേവൻ!

‘ഏറെ നാളുകൾക്കുശേഷം എന്റെ തങ്കത്തിനൊപ്പമൊരു ഡിന്നർ ഡേറ്റ്’; നയൻസിനെ പ്രണയിച്ചു മതിവരാതെ വിഘ്നേഷ്!

ആരോപണ പ്രത്യാരോപണങ്ങളും മുനവച്ചുള്ള പരാമർശങ്ങളും ഒരു അഡാർ ലൗ താരങ്ങള്‍ക്കിടയിലെ പടലപ്പിണക്കം പറയാതെ പറയുന്നതായിരുന്നു. ഒരു ചാനൽ അഭിമുഖത്തിൽ പ്രിയയുമായി ബന്ധപ്പെട്ട ചോദ്യത്തിന് നൂറിന്റെ പ്രതികരണം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. പിന്നാലെ ഇക്കഴിഞ്ഞ ദിവസം പ്രിയ വാരിയർ ഇൻസ്റ്റാഗ്രിമിൽ പോസ്റ്റ് ചെയ്ത ചില പരാമർശങ്ങളാണ് ഇക്കണ്ട കോലാഹലങ്ങളെ ഒരിക്കൽ കൂടി സജീവമാക്കിയത്. ‘ഞാൻ സത്യം പറയാൻ തുടങ്ങിയാൽ ചിലർ വെള്ളം കുടിക്കുമെന്ന’ പ്രിയയുടെ വാക്കുകളുടെ ധ്വനിയെന്തെന്നായി സോഷ്യൽ മീഡിയ ചോദ്യം. ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പ്രത്യക്ഷപ്പെട്ട വാക്കുകൾക്ക് പിന്നിലെന്തെന്ന ആരാധകരുടെ ചോദ്യത്തിന് ഇതാദ്യമായി പ്രിയ ഉത്തരം പറയുകയാണ്, ‘വനിത ഓൺലൈനിനോട്.’

‘സോഷ്യൽ മീഡിയ പറയുന്നതും പടച്ചു വിടുന്നതും ഒന്നുമല്ല ശരി. ‘മാണിക്യ മലരായ പൂവി’ എന്ന പാട്ടിറങ്ങിയ ശേഷമാണ് എനിക്ക് സിനിമയിൽ അമിത പ്രാധാന്യം നൽകിയതെന്നതിൽ അൽപം പോലും യാഥാർത്ഥ്യമില്ല. പാട്ട് റിലീസാകുന്നതിന് ഒരാഴ്ച മുൻപ് തന്നെ സിനിമയിൽ എന്റെ റോൾ എന്തെന്നത് സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. എല്ലാ ആർട്ടിസ്റ്റുകളേയും പോലെ എന്റെ പെർഫോമൻസ് കണ്ടിട്ടാണ് എനിക്ക് ഡയറക്ടർ സ്ക്രീൻ പ്രസൻസ് നൽകിയത്. അല്ലാതെ പാട്ടിറങ്ങിയ ശേഷം എനിക്ക് വേണ്ടി തിരക്കഥ പൊളിച്ചെഴുതിയിട്ടൊന്നുമില്ല. എനിക്കു വേണ്ടി നൂറിനെ തരം താഴ്ത്തിയിട്ടുമില്ല.– പ്രിയ പറയുന്നു.

നൂറിനും ഞാനും തമ്മിൽ വലിയ പിണക്കത്തിലാണ് പ്രശ്നത്തിലാണ് എന്നൊക്കെയാണ് ജനസംസാരം. അതിൽ സത്യമൊന്നുമില്ല. പിന്നെ നൂറിൻ ഈ സിനിമയെ ഒരുപാട് ആഗ്രഹിച്ചിരുന്നു, പ്രതീക്ഷ വച്ചിരുന്നു. എനിക്കൊപ്പം സ്ക്രീൻ ഷെയർ ചെയ്യേണ്ടി വരും എന്ന് തിരിച്ചറിഞ്ഞത് ഒരു പക്ഷേ അവരെ ചൊടിപ്പിച്ചിട്ടുണ്ടാകും. ഇനി എന്നോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ തന്നെ അതായിരിക്കും കാരണം. ഞാനായിട്ട് ആരുടേയും അവസരങ്ങൾ തട്ടിയെടുത്തിട്ടില്ല.

സിനിമ ഇറങ്ങിയതിനു ശേഷം എന്നെ കടന്നാക്രമിക്കുകയും നൂറിനെ പ്രൊമോട്ട് ചെയ്യുന്ന തരത്തിലുമുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ ധാരാളം ഇറങ്ങിയിട്ടുണ്ട്. അതിനു പിന്നിൽ ആരാണ് എന്നത് ഞാൻ പ്രത്യേകിച്ചു പറയേണ്ട കാര്യമുണ്ടോ. ആരാണ് അങ്ങനെയൊക്കെ ചെയ്യുന്നതെന്ന് ചിന്തിച്ചാൽ മനസിലാകും. പിന്നെ സംവിധായകനുമായി എനിക്കൊരു പ്രശ്നവുമില്ല. അത്തരം വാർത്തകളും അടിസ്ഥാന രഹിതമാണ്.

ബോളിവുഡിൽ ശ്രീദേവി ബംഗ്ലാവാണ് ഇനി പുറത്തു വരാനിരിക്കുന്ന ചിത്രം. അതിനെ ചുറ്റി പറ്റി ഉയർന്ന വിവാദങ്ങൾ എന്നെ ബാധിക്കുന്നതല്ല. സംവിധായകനും നിർമ്മാതാവും പറയുന്നതിനനുസരിച്ച് അഭിനയിക്കുക എന്നതാണ് എന്റെ കൺസേൺ. സിനിമ ഇറങ്ങി, അത് കാണുന്നതിനു മുന്നേ ഇത്തരം വിവാദങ്ങൾ പടച്ചു വിടുന്നതിനോട് അർത്ഥമില്ല.– പ്രിയ പറഞ്ഞു നിർത്തി.