‘ഇനിയും ഒരുമിച്ച് നടക്കാനുള്ള വഴികളാണ് എനിക്ക് പ്രിയം’: കുറിപ്പും ചിത്രങ്ങളും പങ്കുവച്ച് ഷാജു ശ്രീധർ Actor Shaju Sreedhar Celebrates 27th Wedding Anniversary
നടൻ ഷാജു ശ്രീധറും ഭാര്യയും നടിയും നർത്തകിയുമായ ചാന്ദ്നിയും തങ്ങളുടെ 27-ാം വിവാഹവാർഷികം ആഘോഷിച്ചു. പ്രണയത്തിലൂടെ തുടങ്ങി പരസ്പര വിശ്വാസത്തിലും സ്നേഹത്തിലും വളർന്ന 27 വർഷത്തെ ജീവിത യാത്രയെക്കുറിച്ച് ഷാജു സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും ഏറെ ശ്രദ്ധനേടി. നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തിയത്. ഇവർക്ക് നന്ദന, നീലാഞ്ജന എന്നിങ്ങനെ രണ്ട് പെൺമക്കളാണുള്ളത്.

27 ആം വിവാഹവാര്‍ഷികത്തില്‍ ഭാര്യ ചാന്ദ്നിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിപ്പുമായി നടൻ ഷാജു ശ്രീധർ.
‘പ്രണയത്തിൽ തുടങ്ങി, വിശ്വാസത്തിൽ വളർന്ന്, സ്നേഹത്തിന്റെയും കരുതലിന്റെയും 27 വർഷങ്ങൾ... ഒരുമിച്ച് നടന്ന വഴികളേക്കാൾ, ഇനിയും ഒരുമിച്ച് നടക്കാനുള്ള വഴികളാണ് എനിക്ക് പ്രിയം’ എന്നാണ് ഷാജു കുറിച്ചത്.
കുറിപ്പിനൊപ്പം ഇരുവരുടെയും പുതിയതും പഴയതുമായ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. നിരവധി സഹപ്രവർത്തകരും ആരാധകരുമാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.
നടിയും നര്‍ത്തകിയുമാണ് ഷാജുവിന്റെ ഭാര്യ ചാന്ദ്നി. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. നന്ദന, നീലാഞ്ജന എന്നിങ്ങനെ രണ്ട് പെണ്‍കുട്ടികളാണ് ദമ്പതികള്‍ക്കുളളത്.