സൂര്യ പാടിയ ‘വെഡ്ഡിംഗ് സോംഗ്’ വരുന്നു...നൃത്തച്ചുവടുകളുമായി മമിത ബൈജുവും Suriya's 'Vishwanath and Sons' Set for August 2026 Release
തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' എന്ന ചിത്രത്തിൽ സൂര്യ നായകനാകുന്നു. 2026 ഓഗസ്റ്റ് 14 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങി. 'വെഡ്ഡിംഗ് സോംഗ്' എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം സൂര്യ തന്നെയാണ് ആലപിച്ചിരിക്കുന്നത്, ഇതിന്റെ പൂർണ്ണരൂപം ജൂലൈ 25 ന് റിലീസ് ചെയ്യും. മമിത ബൈജുവാണ് ചിത്രത്തിലെ നായിക. ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എൻ്റർടെയ്ൻമെൻ്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. സൂര്യയുടെയും മമിതയുടെയും നൃത്തച്ചുവടുകളാണ് ഈ ഗാനത്തിന്റെ പ്രധാന ആകർഷണം.

സൂര്യയെ നായകനാക്കി തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ 2026 ഓഗസ്റ്റ് 14 – നു തിയറ്ററുകളിലെത്തുന്നു. ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ പ്രൊമോ വിഡിയോ എത്തി.
‘വെഡ്ഡിംഗ് സോംഗ്’ എന്ന പേരിൽ, സൂര്യ തന്നെ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ പ്രമോ സൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് റിലീസ് ചെയ്തത്. ഗാനത്തിന്റെ പൂർണപതിപ്പ് ജൂലൈ 25 നു എത്തും. മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന്, സിതാര എൻറർടെയ്ൻമെൻറ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.
കെൻ കരുണാസ് ആണ് വെഡ്ഡിങ് സോങ്ങിന് വരികൾ രചിച്ചത്. സൂര്യ, മമിത എന്നിവരുടെ തകർപ്പൻ നൃത്തമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ജി.വി. പ്രകാശ് കുമാർ ആണ് ഗാനങ്ങൾക്ക് സംഗീതം പകർന്നത്.
രവീണ ടണ്ഠൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഒരു പക്കാ ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം - നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ - ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ - കരുമാഞ്ചി ഉമാ മഹേശ്വര റാവു.