‘കഴിഞ്ഞ കുറച്ചു ആഴ്ചകള്‍ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിക്കേണ്ടി വന്നു’: അഞ്ജു ജോസഫ് Singer Anju Joseph Shares Mental Health Struggle
പ്രശസ്ത ഗായിക അഞ്ജു ജോസഫ് തൻ്റെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ താൻ അടുത്തിടെ വളരെ വിഷമകരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോയതെന്നും, ഉത്കണ്ഠയ്ക്കുള്ള മരുന്നുകൾ വീണ്ടും കഴിക്കേണ്ടി വന്നുവെന്നും, അതോടൊപ്പം ഇൻഹേലറും ഉപയോഗിക്കേണ്ടി വന്നുവെന്നും വെളിപ്പെടുത്തി. ജീവിതം ഏറ്റവും സന്തോഷത്തോടെ പോയിരുന്ന സമയത്താണ് ഈ ബുദ്ധിമുട്ടുകൾ വന്നതെന്നും, ഭൂതകാലത്തിലെ മാനസികാഘാതങ്ങൾ ഏതുസമയത്തും തിരിച്ചുവരാമെന്ന് താൻ തിരിച്ചറിഞ്ഞെന്നും അവർ കുറിച്ചു. തന്നെ യാതൊരു ചോദ്യങ്ങളോ വിധിക്കലുകളോ ഇല്ലാതെ പിന്തുണച്ച നല്ല മനുഷ്യർക്ക് നന്ദി പറഞ്ഞ അവർ, അവരുടെ സാന്നിധ്യമാണ് തനിക്ക് ആശ്വാസമായതെന്നും കൂട്ടിച്ചേർത്തു. 2024 ൽ ആദിത്യ പരമേശ്വരനെയാണ് അഞ്ജു വിവാഹം ചെയ്തത്.

കഴിഞ്ഞ ഏതാനും ആഴ്ചകൾ വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും, ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിക്കേണ്ടി വന്നുവെന്നും ഗായിക അഞ്ജു ജോസഫ്. അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ഇതിനോടകം വൈറൽ ആണ്.
‘കഴിഞ്ഞ കുറച്ചു ആഴ്ചകള്‍ എനിക്ക് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ജീവിതം ഏറ്റവും സന്തോഷത്തോടെ പോയിരുന്ന സമയത്താണ് എന്റെ ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിക്കേണ്ടി വന്നത്. ഇന്ഹേലറും ഉപയോഗിക്കേണ്ടി വന്നു. ഭൂതകാലത്തെ മാനസികാഘാതങ്ങള്‍ ഏതുസമയത്തും തിരിച്ചുവരാം എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഞാനിങ്ങനെയാണ് എന്ന് ഞാന്‍ അംഗീകരിച്ചിരിക്കുന്നു! ഞാന്‍ ചോദിക്കാതെ തന്നെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ആ നല്ല മനുഷ്യരോട് ഞാന്‍ നന്ദിയുള്ളവളാണ്. അവര്‍ പ്രശ്നങ്ങളെക്കുറിച്ച് ഒന്നും ചോദിച്ചില്ല, എന്നെ വിധിച്ചില്ല, ഉപദേശങ്ങള്‍ നല്‍കിയതുമില്ല. അവര്‍ വെറുതെ വന്നു, എന്റെ കൂടെ നിന്നു, എന്നെ ചിരിപ്പിച്ചു! ജീവിതത്തിന് നന്ദി’ എന്നാണ് അഞ്ജു കുറിച്ചത്.
ആദിത്യ പരമേശ്വരനാണ് അഞ്ജുവിന്റെ പങ്കാളി. 2024ലായിരുന്നു ഇവരുടെ വിവാഹം.