റാപ് എറൗണ്ട് പാന്റിനും ടോപ്പിനും മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഏതു സൈസുകാർക്കും വെയ്സ്റ്റ് അളവു കൂടുന്നതും കുറയുന്നതും പ്രശ്നമല്ലാതെ ഈ വേഷം ധരിക്കാം. തയ്യലിലെ പ്രാഥമിക പാഠങ്ങൾ മാത്രമറിയാവുന്നവർക്കു പോലും ഇതു തയ്ക്കാം.

റാപ് എറൗണ്ട് പാന്റിനും ടോപ്പിനും മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഏതു സൈസുകാർക്കും വെയ്സ്റ്റ് അളവു കൂടുന്നതും കുറയുന്നതും പ്രശ്നമല്ലാതെ ഈ വേഷം ധരിക്കാം. തയ്യലിലെ പ്രാഥമിക പാഠങ്ങൾ മാത്രമറിയാവുന്നവർക്കു പോലും ഇതു തയ്ക്കാം.

റാപ് എറൗണ്ട് പാന്റിനും ടോപ്പിനും മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഏതു സൈസുകാർക്കും വെയ്സ്റ്റ് അളവു കൂടുന്നതും കുറയുന്നതും പ്രശ്നമല്ലാതെ ഈ വേഷം ധരിക്കാം. തയ്യലിലെ പ്രാഥമിക പാഠങ്ങൾ മാത്രമറിയാവുന്നവർക്കു പോലും ഇതു തയ്ക്കാം.

വെയിലും മഴയുമൊക്കെയായി പുറത്തിറങ്ങിയാൽ ആകെ അങ്കലാപ്പിലാണ് എല്ലാവരും. നല്ലൊരു ഡ്രസ്സിട്ടു പുറത്തിറങ്ങിയാലോ, ആകെ വിയർത്തു കുളിച്ചു കുളമാകും. അല്ലെങ്കിലോ, മഴയിൽ നനഞ്ഞു കുതിരും. എങ്കിലിതാ സ്റ്റൈലിനൊപ്പം ശരീരം കൂളാക്കുന്ന റാപ് എറൗണ്ട് ബോട്ടവും ടോപ്പും തയ്ക്കാം. ഇടുപ്പിൽ ചുറ്റി കെട്ടുന്ന വിധത്തിൽ പാന്റും ടോപ്പും ധരിക്കുന്ന കോംബിനേഷാനണിത്.

ലുക്കിൽ ഒട്ടും കോംപ്രമൈസ് ചെയ്യാതെ തന്നെ സ്റ്റൈലായി അണിയാനാകുന്ന റാപ് എറൗണ്ട് പാന്റിനും ടോപ്പിനും മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഏതു സൈസുകാർക്കും വെയ്സ്റ്റ് അളവു കൂടുന്നതും കുറയുന്നതും പ്രശ്നമല്ലാതെ ഈ വേഷം ധരിക്കാം.  തയ്യലിലെ പ്രാഥമിക പാഠങ്ങൾ മാത്രമറിയാവുന്നവർക്കു പോലും ഇതു തയ്ക്കാം. അരയ്ക്കു ചുറ്റും കെട്ടി ഫിറ്റിങ് ഉറപ്പിക്കുന്നതിനാൽ ടോപ്പിന്റെ ലൂസ് കൂട്ടിയും കുറച്ചുമൊക്കെ പരീക്ഷണം നടത്താം.

ADVERTISEMENT

പാന്റിനായി ഇനി പറയുന്ന അളവുളെടുക്കാം– വെയ്സ്റ്റ് അളവ്, ഹിപ് അളവ്, പാന്റ് ഇറക്കം, ക്രോച് ഇറക്കം. ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് ലൂസും ഫ്ലെയറും ക്രോച് ഇറക്കവുമൊക്കെ മാറി മാറി പരീക്ഷിക്കാം. പാന്റിനു വേണ്ടി കുറഞ്ഞതു രണ്ടര മീറ്റർ തുണിയെങ്കിലും വേണ്ടി വരും. ടോപ്പിനായി ഒന്ന്– ഒന്നര മീറ്റർ തുണിയാണു വേണ്ടത്. വേണ്ട അളവുകൾ– ഇറക്കം, കഴുത്തിറക്കം (മുൻ, പിൻ), വെയ്സ്റ്റ് അളവ്.

അളവുകൾ മാർക് ചെയ്യാം

ADVERTISEMENT

പാന്റിനുള്ള തുണി മുൻഭാഗത്തിനും പിൻഭാഗത്തിനും വെവ്വേറേ മടക്കിയിട്ട് അളവുകൾ മാർക് ചെയ്യാം. മുകളിൽ ബെൽറ്റ് നൽകേണ്ടതിനാൽ ആ അളവ് കഴിച്ചു വേണം ഇറക്കം മാർക് ചെയ്യാൻ. കാലിന്റെ അടിവശത്ത് ആവശ്യത്തിനു ലൂസ് നൽകിയ ശേഷം വെട്ടാം. വെയ്സ്റ്റിലെ ബെൽറ്റിനു വേണ്ടി മൂന്നിഞ്ച് വീതിയിൽ നീളൻ പീസും മുറിക്കണം.

ടോപ്പിനുള്ള തുണി രണ്ടായി മടക്കിയിട്ട് അളവുകൾ മാർക് ചെയ്തു മുറിക്കാം. വെയ്സ്റ്റിലെ ബെൽറ്റിനു വേണ്ടി മൂന്നിഞ്ചു വീതിയിലും വേണ്ട നീളത്തിലും തുണി വെട്ടിയെടുക്കണം.

കട്ടിങ് പാറ്റേൺ (റഫറൻസിനു വേണ്ടി)
ADVERTISEMENT

ഈസിയായി തയ്ക്കാം

കാലുകളുടെ പുറം വശങ്ങൾ മടക്കി തയ്ച്ചശേഷം പിൻഭാഗത്തെയും മുൻഭാഗത്തെയും ക്രോച്ചുകൾ അറ്റാച് ചെയ്യണം. കാലുകളുടെ അകവശം ചേർത്തു തയ്ച്ച ശേഷം വെയ്സ്റ്റിൽ ബെൽറ്റ് പിടിപ്പിച്ചാൽ പാന്റ് റെഡി.

ടോപ്പിന്റെ കഴുത്തും വശങ്ങളും കവർ ചെയ്തു തയ്ച്ച ശേഷം അടിവശത്തു ബെൽറ്റ് പിടിപ്പിച്ചാൽ ടോപ് റെഡി. മുത്തുകളോ ലെയ്സോ കൂടി പിടിപ്പിച്ചു സ്റ്റൈലാക്കാം.

കോ ഓർഡിനേഷൻ– രൂപാ ദയാബ്ജി

English Summary:

Learn to sew stylish and comfortable wrap-around pants and tops that are perfect for warm weather, offering a customizable fit for all sizes. This DIY project uses simple sewing techniques, making it ideal for beginners to create chic outfits that beat the heat without compromising on style.

ADVERTISEMENT