ട്രെൻഡിങ് ആയ സാരി കളക്ഷനുകള്‍; വേനൽ ചൂടിൽ ആശ്വാസമായി സറീനയുടെ കോട്ടാ ഉത്സവ് Czarina Kota Utsav
കഴിഞ്ഞ 40 വർഷമായി ഫാഷൻ വസ്ത്ര വിപണിയിൽ നിറസാന്നിധ്യമായ ഷീലാ ജയിംസ് നേതൃത്വം നൽകുന്ന വ്യത്യസ്തമായ മറ്റൊരു കോട്ടാ ഉത്സവത്തിന് തിരുവനന്തപുരം നഗരം സാക്ഷ്യം വഹിക്കുവാൻ ഒരുങ്ങുന്നു. മാർച്ച് 01 മുതൽ 20 വരെ നടക്കുന്ന സറീന കോട്ടാ ഉത്സവിൽ ഇന്ത്യയുടെ വടക്ക്– പടിഞ്ഞാറൻ മേഖലകളിൽ നിന്ന് പ്രത്യേകമായി

കഴിഞ്ഞ 40 വർഷമായി ഫാഷൻ വസ്ത്ര വിപണിയിൽ നിറസാന്നിധ്യമായ ഷീലാ ജയിംസ് നേതൃത്വം നൽകുന്ന വ്യത്യസ്തമായ മറ്റൊരു കോട്ടാ ഉത്സവത്തിന് തിരുവനന്തപുരം നഗരം സാക്ഷ്യം വഹിക്കുവാൻ ഒരുങ്ങുന്നു.
മാർച്ച് 01 മുതൽ 20 വരെ നടക്കുന്ന സറീന കോട്ടാ ഉത്സവിൽ ഇന്ത്യയുടെ വടക്ക്– പടിഞ്ഞാറൻ മേഖലകളിൽ നിന്ന് പ്രത്യേകമായി തിരഞ്ഞെടുത്ത, മറ്റെവിടെയും ലഭ്യമാകാത്ത സാരികളുടെ കളക്ഷനാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
ബൂട്ടിക്ക് സ്‌റ്റൈൽ വസ്ത്രങ്ങളെ മറ്റു ശേഖരങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നത് അവയുടെ അതുല്യതയും വ്യക്തിത്വവുമാണ്. ഇപ്രാവശ്യം ട്രെൻഡിങ് ആയി നിൽക്കുന്ന സാരികളുടെ കളക്ഷൻ അവതരിപ്പിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുള്ളതായി സറീനയുടെ സ്ഥാപക ഷീലാ ജയിംസ് അറിയിച്ചു.
തലസ്ഥാന നഗരിയിലെ പ്രമുഖ ബൂട്ടീക്കായ സറീനയുടെ കോട്ടാ ഉത്സവിനെ വേറിട്ട് നിർത്തുന്നതും ഈ പ്രത്യേകതയാണ്.
നേർമയും ഇഴയുറപ്പും പ്രതിഫലിക്കുന്ന കോട്ടാ സാരികളും ചുരിദാറുകളും വേനൽക്കാലത്ത് ധരിക്കുവാൻ ഏറ്റവും അനുയോജ്യമാണ്. കലാവിരുതും വൈദഗ്ധ്യവും ഇഴചേർത്ത് പരിചയസമ്പന്നരായ നെയ്ത്തുകാർ ഒരുക്കുന്ന ശേഖരമാണ് ഇത്തവണത്തെ കോട്ടാ ഉത്സവിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത്.
സിൽക്ക് കോട്ടാ, ടസ്റ്റർ കോട്ടാ, കോട്ടണ്‍ കോട്ടാ, സൂപ്പർ നെറ്റ് തുടങ്ങി വിവിധ തരം മെറ്റീരിയലുകളിൽ ഹരം കൊള്ളിക്കുന്ന കലംകാരി പ്രിന്റ്, അജ്രക്ക് പ്രിന്റ്, ചിക്കൻകാരി വർക്ക്, ബ്ലോക്ക് പ്രിന്റ്, ഹാൻഡ് പെയിന്റ്, മിറർ വർക്ക്, എംബ്രോയിഡറി വർക്ക് തുടങ്ങിയ വൈവിധ്യത്താൽ ആകർഷകമായ ഡിസൈനർ സാരികൾ മേളയ്ക്ക് വേറിട്ട മുഖം നൽകുന്നു. ഇതോടൊപ്പം സ്പെഷ്യൽ ഓഫീസ് വെയർ സാരികളും മേളയിൽ ലഭ്യമാണ്. പതിവു പോലെ ഈ വർഷവും ഡിസൈനർ നെയ്ത്ത് സാരികളും സൽവാറുകളും സറീനയിൽ ലഭ്യമാണ്.
പുതുമ നിറഞ്ഞ ഫാഷൻ സങ്കല്പങ്ങൾ പ്രതിഫലിക്കുന്ന ടസ്റ്റർ, ജോർജറ്റ്, ഓർഗൻസാ, മൊടാൽ സിൽക്ക്, ചന്ദേരി, മഹേശ്വരി, ബൈലോ, ബനാറസി സിൽക്ക്, കോട്ടൺ, ഷിഫോൺ തുടങ്ങിയ മെറ്റീരിയലുകളിൽ അതിമനോഹരമായി ഡിസൈൻ ചെയ്ത സാരികളോടൊപ്പം നവീനമായ റെഡി മെയ്ഡ് സൽവാർ സെറ്റുകൾ, സൽവാർ, ചുരിദാർ മെറ്റീരിയലുകൾ, കുർത്തികൾ തുടങ്ങി പുതു തലമുറയുടെ ഇഷ്ട വസ്ത്രങ്ങൾ ഉൾപ്പെടുന്ന ട്രെൻഡി കളക്ഷനും സറീനയിൽ ഒരുക്കിയിട്ടുണ്ട്.
മേള കഴിയുന്നതുവരെ സറീന ഞാറാഴ്ചകളിലും പ്രവർത്തിക്കുന്നതായിരിക്കും. തിരുവനന്തപുരം സ്റ്റാച്യൂ ജനറൽ ഹോസ്പിറ്റൽ റോഡിലെ കാത്തലിക് സെന്ററിലാണ് സറീനയുടെ എല്ലാ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: 0471-2573798 / 9847063612 എന്നീ നമ്പറുകളിൽ വിളിക്കുകയോ Facebook: www.facebook.com/CzarinaDesignerSarees/ , Instagram: Czarina _designerboutique/ , Youtube : http://www. youtube.com/@czarina boutique 39/ എന്നീ സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കുകയോ ചെയ്യുക. ഓൺലൈൻ ഓർഡർ ചെയ്യാൻ www.czarina.in സന്ദർശിക്കുക.