മസ്തിഷ്ക മരണം ഹിറ്റ് ആക്കിയ ഫെയ്സ്‌ലെറ്റ്: ഇത് പുതുവർഷത്തിന്റെ വൈറൽ ട്രെന്റ് The Rise of Facelets: A Fashion Phenomenon
സംവിധായകൻ കൃഷാന്ദ് ഒരുക്കിയ സൈബർ പങ്ക് സയൻസ് ഫിക്‌ഷൻ സിനിമ ‘മസ്തിഷ്ക മരണം’ പലതരം പുതുമകളുമായിട്ടാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. അക്കൂട്ടത്തിൽ ആളുകളുടെ കണ്ണിലുടക്കി മനസു കീഴടക്കിയൊരു ആഭരണമാണ് ഫേയ്സ്‌ലെറ്റ്. ചിത്രത്തിൽ ശാന്തി ബാലകൃഷ്ണൻ അവതരിപ്പിച്ച കഥാപാത്രം അണിഞ്ഞിരുന്ന മുഖത്തിനാകെ

സംവിധായകൻ കൃഷാന്ദ് ഒരുക്കിയ സൈബർ പങ്ക് സയൻസ് ഫിക്‌ഷൻ സിനിമ ‘മസ്തിഷ്ക മരണം’ പലതരം പുതുമകളുമായിട്ടാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. അക്കൂട്ടത്തിൽ ആളുകളുടെ കണ്ണിലുടക്കി മനസു കീഴടക്കിയൊരു ആഭരണമാണ് ഫേയ്സ്‌ലെറ്റ്. ചിത്രത്തിൽ ശാന്തി ബാലകൃഷ്ണൻ അവതരിപ്പിച്ച കഥാപാത്രം അണിഞ്ഞിരുന്ന മുഖത്തിനാകെ അഴകേറ്റുന്ന ഫെയ്സ്‌ലെറ്റിനെ അന്വേഷിച്ച് പലരും ഇന്റർനെറ്റിലും അടുത്തുള്ള ബ്യൂട്ടിഷോപ്പുകളിലും എത്തിത്തുടങ്ങി.
എന്താണീ ഫെയ്സ്‌ലെറ്റ്?
മുഖത്തിനൊരു ബ്രേയ്സ്‌ലെറ്റ് കൊടുത്താൽ എങ്ങനെയുണ്ടാകും? ചുരുക്കിപ്പറഞ്ഞാൽ അതാണ് ഫെയ്സ്‌ലെറ്റ്. എല്ലാവരും തിരഞ്ഞെടുക്കണമെന്നില്ല എന്നു പറയുമ്പോഴും ഹൈ എൻഡ് ചിക് ഫാഷൻ നോക്കുന്നവര്‍ തൊട്ട് ഇന്ത്യയിലെ കല്യാണപ്പെണ്ണുങ്ങൾ വരെ ഇന്ന് ഫെയ്സ്‌ലെറ്റിന്റെ ആരാധകരായി മാറുകയാണ്. കവിളെല്ലു മുതൽ മൂക്കു വരെ വരുന്ന പല തരം ഡിസൈനുകളിലാണ് നിലവിൽ ഇവ വിപണിയിൽ ഇറങ്ങുന്നത്. പല പ്രമുഖ ബ്രാന്റുകളും അവരുടെ സിഗ്‌നേച്ചർ ഫെയ്സ്‌ലെറ്റ് കളക്‌ഷനുകളുമായി മുൻനിരയിൽ തന്നെയുണ്ട് താനും.
റീലിലും പോസ്റ്റിലും ഒക്കെ മുഖം തിങ്ങിനിറയുന്ന കാലത്ത് മുഖത്തെ ആകെ അലങ്കരിക്കുന്ന ഒറ്റയൊരു ആഭരണം വന്നാൽ ആളുകൾ പരീക്ഷിക്കാതെ വിടുമോ? അതാണ് ഇന്ന് ഫാഷൻ ലോകവും ചെയ്യുന്നത്.
ഇടുന്ന വസ്ത്രത്തിനും മുടിക്കെട്ടിനും ഒക്കെ അനുസരിച്ച് വളരെ ലളിതമായ ഡിസൈനുകൾ മുതൽ മുഖത്തെയാകെ കാൻവാസാക്കി മാറ്റുന്ന പല തരത്തിലുള്ള പരീക്ഷണ ആകൃതികളും ഇവയിൽ വരുന്നുണ്ട്. വട്ടത്തിൽ മുഖമുള്ളവർക്ക് സ്വൽപം നീളത്തിലും കൂർത്തിരിക്കുന്നതുമായ ആകൃതിയിലുള്ള ഫെയ്സ്‌ലെറ്റുകൾ കൊണ്ട് മുഖത്തിന് നീളം തോന്നിപ്പിക്കാം. അതേപോലെ തിരിച്ചും. നീണ്ട മുഖക്കാർക്ക് വൃത്ത–അർധവൃത്താകൃതിയിലുള്ള ഡിസൈനുകൾ പരീക്ഷിച്ച് മുഖത്തിന്റെ നീളം കുറഞ്ഞ പ്രതീതിയുണ്ടാക്കാം.