ഹിറ്റായി ഡോക്ടേഴ്സ് ബാഗ് ട്രെന്റ്: എല്ലാം ഒപ്പം കൊണ്ടുപോകാം ഏസ്തെറ്റിക്കായി Doctor's Bag: The Vintage Luxury Trend Taking Over Fashion
ഒരു കൈ മാത്രം കഷ്ടിച്ച് ഉള്ളിലേക്ക് ഇടാൻ പാകത്തിനുള്ള ബാഗുകൾക്കിടയിലേക്കാണ് ഡോക്ടേഴ്സ് ബാഗ് എന്ന മാറ്റത്തിന്റെ ട്രെന്റ് ഫാഷൻ രംഗത്തേക്ക് പതിയെ കടന്നു വന്നത്. ഇങ്ങോട്ടൊന്ന് കടന്നു വന്നതു മാത്രമേ ഒർമയുള്ളൂ അപ്പോഴേക്കും ആളുകൾക്കിടയിൽ സൂപ്പർഹിറ്റായി ഓടുകയാണീ ബാഗ്. പത്തൊൻപതാം നൂറ്റാണ്ടു മുതൽ ഡോക്ടർമാർ

ഒരു കൈ മാത്രം കഷ്ടിച്ച് ഉള്ളിലേക്ക് ഇടാൻ പാകത്തിനുള്ള ബാഗുകൾക്കിടയിലേക്കാണ് ഡോക്ടേഴ്സ് ബാഗ് എന്ന മാറ്റത്തിന്റെ ട്രെന്റ് ഫാഷൻ രംഗത്തേക്ക് പതിയെ കടന്നു വന്നത്. ഇങ്ങോട്ടൊന്ന് കടന്നു വന്നതു മാത്രമേ ഒർമയുള്ളൂ അപ്പോഴേക്കും ആളുകൾക്കിടയിൽ സൂപ്പർഹിറ്റായി ഓടുകയാണീ ബാഗ്.
പത്തൊൻപതാം നൂറ്റാണ്ടു മുതൽ ഡോക്ടർമാർ ഉപയോഗിച്ചിരുന്നതാണീ ബാഗുകൾ. അവരുടെ ആവശ്യസാധനങ്ങൾ അനായാസകരമായി എടുക്കാനും വയ്ക്കാനും പാകത്തിൽ ചതുരാകൃതിയിലാണ് ബാഗിന്റെ രൂപകൽപന. വീതിയുള്ള ഓപ്പണിങ്ങ് കൂടിയാകുമ്പോൾ പ്രയാസമില്ലാതെ സാധനങ്ങൾ അകത്തേക്കും പുറത്തേക്കും മാറ്റാം എന്നതാണ് ബാഗിന്റെ ഏറ്റവും ആകർഷകമായ പ്രത്യേകത.
ലോക മഹായുദ്ധക്കാലത്ത് വളരെ പ്രചാരത്തിലുണ്ടായിരുന്ന ഈ ബാഗുകൾ പിന്നീട് ഫാഷൻ രംഗത്ത് വലുതും ചെറുതുമായി പല തരത്തിലും പ്രത്യക്ഷപ്പെട്ടത് 2025ലാണ്. ഇന്നിപ്പോൾ പേരുകേട്ട പല വിദേശ ബ്രാന്റുകളും അവരുടെ സിഗ്നേച്ചർ കളക്‌ഷനായി തന്നെ ഈ ബാഗുകൾ ഇറക്കുന്നുണ്ട്. 2025ലെ സ്പ്രിങ്ങ്– സമ്മർ ശേഖരത്തിലും ഇവ പ്രധാന ഇടം നേടി.
എല്ലാ സാധനങ്ങളും വയ്ക്കാം എന്നു പറയുമ്പോഴും കാഴ്ച്ചയിലും ഭംഗിയിലും ഇവ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യുന്നില്ല. പല വലുപ്പത്തിൽ വരുന്ന ഇവ വിന്റേയ്ജ് ലക്ഷ്വറി ഐറ്റമായി തന്നെ ഹിറ്റ് ലിസ്റ്റിലുണ്ട്.
ഒരൊറ്റ ബാഗ് ലുക്കിന് മൊത്തത്തിൽ ഒരു അപ്ഗ്രേയ്ഡ് നൽകുമെന്നതിനാൽ മിനിമൽ ഫാഷൻ തിരഞ്ഞെടുക്കുന്നവർ പോലും ഡോക്ടേഴ്സ് ബാഗിന്റെ ആരാധകരാണ്.