വസ്ത്രങ്ങളുടെ നിറവുമായി ചേരുന്ന പരമ്പരാഗത ആഭരണ രീതികളിൽ നിന്ന് വ്യത്യസ്തമായി, ഇപ്പോൾ ഫാഷൻ ലോകം കോൺട്രാസ്റ്റ് ജ്വല്ലറികളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. വ്യത്യസ്ത നിറങ്ങളും ശൈലികളും ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന ആകർഷകമായ ദൃശ്യഭംഗിയാണ് ഇതിന് കാരണം. റെഡ് കാർപെറ്റിലും മറ്റു പ്രധാന വേദികളിലും തിളങ്ങാൻ സെലിബ്രിറ്റികൾ ഈ ശൈലി സ്വീകരിക്കുന്നു. നിറങ്ങളുടെ മനഃശാസ്ത്രം അനുസരിച്ച്, പ്രകൃതിയിൽ കാണുന്നതുപോലെ, വിഭിന്നമായ നിറങ്ങൾ ഒരുമിച്ച് വരുമ്പോൾ ഉണ്ടാകുന്ന ആകർഷണീയതയെ ഇത് പ്രയോജനപ്പെടുത്തുന്നു. ഇത് ആഭരണങ്ങളെ കൂടുതൽ വൈവിധ്യമാർന്നതാക്കുകയും ഓരോ വസ്ത്രത്തിനും പുതിയ ഭംഗി നൽകുകയും ചെയ്യുന്നു. കേരളത്തിൻ്റെ ലാളിത്യവും ഇന്ത്യയുടെ വൈവിധ്യവും സമന്വയിപ്പിക്കുന്ന രീതിയിൽ കോൺട്രാസ്റ്റ് ജ്വല്ലറികൾ ഫാഷൻ ഇൻഫ്ലുവൻസർമാരുടെയും ബ്രൈഡൽ സ്റ്റൈലിസ്റ്റുകളുടെയും ഇഷ്ടമായി മാറിയിരിക്കുന്നു.

വസ്ത്രങ്ങളുടെ നിറങ്ങൾക്കിണങ്ങുന്ന ആഭരണങ്ങളിലല്ല കാര്യം. തമ്മിൽ ചേരാത്തവ ചേര്‍ത്തൊരുക്കുന്ന കോൺട്രാസ്റ്റ് ജ്വല്ലറിയാണ് സ്റ്റൈലിങ്ങിലെ താരം.

ലങ്കാരവിളക്കുകളുടെ സ്വർണവെളിച്ചത്തിൽ മുങ്ങിനിൽക്കുന്ന വിവാഹവേദി. സംഗീതത്തിന്റെ താളത്തിനൊപ്പം സ്വയം മറന്നു ചുവടു വയ്ക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും. ലേറ്റസ്റ്റ് ഫാഷനിലുള്ള  ലെഹങ്കകളും സാരികളും സിൽക് ഷർട്ടുകളും ചേർന്നു നിറപ്പകിട്ടാർന്ന ആഘോഷം. അവിടേക്കു വധു കടന്നുവരുന്നു.

ADVERTISEMENT

ധരിച്ചിരിക്കുന്നത് ഐവറി സിൽക്ക് സാരിയാണ്. ആദ്യമേ തന്നെ ആരുടെയും നോട്ടം അനായാസം കഴുത്തിലേക്കു പോകും. സാരിയുടെ ഭംഗി അതു കഴിഞ്ഞേ മനസ്സിനെ കീഴടക്കൂ.

തിളങ്ങുന്ന പച്ച നിറമുള്ള എമറാൾഡ് നെക്‌ലേസ്. അതാണു ശ്രദ്ധ കവരുന്നത്. സാരിയുടെ നിറവുമായി യാതൊരു സാമ്യവുമില്ല. എന്നിട്ടും ആ ലുക്ക് വല്ലാതെ ശ്രദ്ധയാകർഷിക്കുന്നു. ഇതാണ് കോൺട്രാസ്റ്റ് ജ്വല്ലറി ഇത്രയേറെ സ്വീകാര്യമാകാൻ കാരണം.  

ADVERTISEMENT

∙ എന്തുകൊണ്ടാകാം സെലിബ്രിറ്റികൾ കോൺട്രാസ്റ്റ് ജ്വല്ലറിയിലേക്ക് മാറിയത്?

റെഡ്‌ കാർപെറ്റിലൂടെ നടക്കുമ്പോൾ ക്യാമറകൾ ഒരു സെക്കൻഡിൽ നൂറുകണക്കിനു ചിത്രങ്ങൾ പകർത്തും. ആ ചിത്രങ്ങളിൽ നിന്നൊരു ലുക്ക് വൈറലാകണമെങ്കിൽ, അതിനു വേറിട്ട ആകർഷണം വേണം.

ADVERTISEMENT

ആ ദൃശ്യഭംഗിയാണ് കോൺട്രാസ്റ്റ് ആഭരണങ്ങൾ സൃഷ്ടിക്കുന്നത്. ഐവറി ഗൗണിൽ ഡയമണ്ട് ആഭരണം മനോഹരമായിരിക്കാം. പക്ഷേ, അതേ ഗൗണിനൊപ്പം എമറാൾഡ് ചോക്കർ ചേർന്നാൽ അതിനൊരു പ്രത്യേക ആകർഷണീയതയുണ്ടാകും.  

ഫാഷൻ ഫൊട്ടോഗ്രഫർമാർ പറയുന്ന ഒരു കാര്യമുണ്ട്. ‘നല്ല ഫോട്ടോയിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത് മുഖമല്ല; കണ്ണുകളെ നയിക്കുന്ന ഒരു ഫോക്കൽ പോയിന്റാണ്.’ കോൺട്രാസ്റ്റ് ജ്വല്ലറി ആ ഫോക്കൽ പോയിന്റ് സൃഷ്ടിക്കുന്നു.

സൈലന്റ് ലക്‌ഷ്വറി

ഒരു കാലത്ത് വിലകൂടിയ ആഭരണങ്ങൾ പരമാവധി പ്രദർശിപ്പിക്കുകയായിരുന്നു ആഡംബരത്തിന്റെ അടയാളം. ഇപ്പോൾ അതിനു പകരം വന്നിരിക്കുന്നത് ക്യുറേറ്റഡ് എലഗൻസാണ്.

സ്റ്റൈലിസ്റ്റ് പലപ്പോഴും ആദ്യം ആഭരണം തിരഞ്ഞെടുക്കും. പിന്നീട് അതിനെ ഏറ്റവും എടുത്തു കാണിക്കാൻ  സഹായിക്കുന്ന  രീതിയിൽ വസ്ത്രവും.  അ ത്രയേറെ സ്വാധീനം കോൺട്രാസ്റ്റ് ജ്വല്ലറികൾ, ഫാഷൻ സ്റ്റേറ്റ്മെന്റ് എന്ന നിലയിൽ വരുത്തുന്നുണ്ട്. വ സ്ത്രത്തിന്റെ നിറവുമായി ‘ഒത്തുപോകുന്ന’ ആഭരണങ്ങളായിരുന്നു വർഷങ്ങളോളം ഹിറ്റ്. ചുവന്ന സാരിക്ക് ചുവന്ന കല്ലുകൾ, പച്ച ഡ്രസിന് പച്ച ആഭരണങ്ങൾ, നീല ഗൗണിന് നീല സഫയർ.

നിറങ്ങളുടെ മനഃശാസ്ത്രം

ഇപ്പോൾ സ്റ്റൈലിസ്റ്റുകളുടെ ഫേവറിറ്റ് ആവർത്തിക്കുന്ന നിറങ്ങളല്ല, വേറിട്ടു നിൽക്കുന്ന ബോൾഡ് നിറ ങ്ങളാണ്. എത്രയേറെ താരങ്ങളാണ് കോൺട്രാസ്റ്റ് ആഭരണങ്ങളണിഞ്ഞു നിരവധി വേദികളിൽ തിളങ്ങുന്നത്. അതുകൊണ്ടാണു പച്ച സാരിക്ക് റൂബി, പിങ്ക് ല െഹങ്കയ്ക്ക് എമറാൾഡ്, കറുത്ത ഗൗണിന് പേൾ എന്നിങ്ങനെ വ്യത്യസ്ത കോംബിനേഷനുകൾ ജനപ്രീതി നേടിക്കൊണ്ടേയിരിക്കുന്നു.

എന്തുകൊണ്ടാണു പച്ചയും പിങ്കും ഒരുമിച്ച് ഇത്ര മ നോഹരമാകുന്നത്? കറുപ്പിനൊപ്പം മുത്തുകൾ രാജകീയമായി തോന്നുന്നതെന്തുകൊണ്ട്? നിറങ്ങളുടെ മനഃശാസ്ത്രം മനസ്സിലാക്കിയാൽ ഇതിനുത്തരമാകും.

കണ്ണുകൾ സ്വാഭാവികമായി കോൺട്രാസ്റ്റിനെ വേ ഗം തിരിച്ചറിയും. പച്ച ഇലകൾ മനോഹരമാകുന്നത് മണ്ണിന്റെ തവിട്ടുനിറം കൊണ്ടാണ്. കടൽ കൂടുതൽ നീലയായി തോന്നുന്നത് വെളുത്ത തിരമാലകൾ കൊണ്ടാണ്. കോൺട്രാസ്റ്റ് ആഭരണങ്ങളിലൂടെ ഫാഷനും ഈ പ്രകൃതിനിയമമാണു പിന്തുടരുന്നത്.

പെയർ ചെയ്യാം ഒരേ ആഭരണം

നല്ല എമറാൾഡ് സെറ്റ് വാങ്ങിയെന്നു കരുതൂ. അതു പച്ച സാരിക്കൊപ്പം മാത്രം ഉപയോഗിക്കേണ്ട ആവശ്യമില്ല. ഐവറി, പിങ്ക്, കറുപ്പ്, ഗോൾഡ്, മെറൂൺ, ബെയ്ജ്,    മസ്റ്റർഡ്, നേവി ബ്ലൂ എന്നു തുടങ്ങി നിരവധി നിറങ്ങൾക്കൊപ്പം അതു പെയർ ചെയ്യാം.

ഓരോ വസ്ത്രത്തിനൊപ്പവും അത് ഓരോ പുതിയ ലുക്കുകൾ സമ്മാനിക്കും. ഫാഷൻ ഇൻഡസ്ട്രിയിൽ ഇതിന് ‘ഇൻവെസ്റ്റ്മെന്റ് ജ്വല്ലറി’ എന്നാണ് ഓമനപ്പേര്.

കസവ് സാരിക്കൊപ്പം പരമ്പരാഗത സ്വർണാഭരണങ്ങൾ മാത്രമായിരുന്നു പതിവ്. ഓഫ് വൈറ്റിനൊപ്പം പച്ച എമറാൾഡ്, റൂബിയുടെ രാജകീയ ചുവപ്പ്, പോൾക്കിയുടെ പഴമ നിറഞ്ഞ ഭംഗി, കുന്ദന്റെ രാജസ്ഥാനി പ്രൗഢി, ഓക്സിഡൈസ്ഡ് സിൽവറിന്റെ ബൊഹീമിയൻ സ്പർശം എന്നിവയെല്ലാം ഇന്നു ട്രെൻഡാണ്.

കേരളത്തിന്റെ ലാളിത്യവും ഇന്ത്യയുടെ വൈവിധ്യവും ഒരുമിക്കുന്ന ഭംഗിയാണ് എല്ലാവരും തേടുന്നത്. അതുകൊണ്ടാകാം ഇന്ന് ഫാഷൻ ഇൻഫ്ലുവൻസർമാരും ബ്രൈഡൽ സ്റ്റൈലിസ്റ്റുകളും സെലിബ്രിറ്റികളും കോൺട്രാസ്റ്റ് സ്റ്റൈലിങ്ങിന് മുൻഗണന നൽകുന്നത്.

കോൺട്രാസ്റ്റ് സ്റ്റൈൽ   

∙ മൃദുവായ ഓർഗൻസ സാരിക്കൊപ്പം  ഭാരമുള്ള കുന്ദൻ ചോക്കർ. ഹാൻഡ്‌ലൂം ലിനൻ സാരിക്കൊപ്പം ഓക്സിഡൈസ്ഡ് സിൽവർ. സാറ്റിൻ ഗൗണിനൊപ്പം കുപ്പിവളകൾ. നിറങ്ങളാൽ മാത്രമല്ല, ടെക്സ്ചറും ഫീലുമെല്ലാം കോൺട്രാസ്റ്റിൽ സഹായിക്കും.

∙ എല്ലാ ആഭരണങ്ങളും സ്റ്റേറ്റ്മെന്റാകരുത്. ഒരു ഹീറോ പീസ് മതി.

∙ മേക്കപ്പ് ആഭരണവുമായി മത്സരിക്കരുത്; സ്റ്റേറ്റ്മെന്റ് ആഭരണവും അതിനേക്കാൾ എടുത്തു കാണിക്കുന്ന മേക്കപ്പും ഒന്നിച്ചു വേണ്ട.

∙ നിറം തിരഞ്ഞെടുക്കുമ്പോൾ കളർ വീലിലെ കോംപ്ലിമെന്ററി ഷേഡുകൾ പരിഗണിക്കാം. അതു ഹിറ്റാകുമെന്നുറപ്പ്.

∙വസ്ത്രം വളരെയധികം ഡിസൈനുകളുള്ളതാണെങ്കിൽ ആഭരണം അൽപം സിംപിളാക്കാം. കോ ൺട്രാസ്റ്റ് നിറത്തിലെ ചെറിയ ചെയ്നുകൾ, ഇയർ സ്റ്റഡ് എന്നിവയൊക്കെ മതി.  

∙ഇൻസ്റ്റഗ്രാമിൽ ചിത്രം  സ്ക്രോൾ ചെയ്യാൻ ആ ളുകൾക്ക്  സെക്കൻഡുകൾ മതി. അതിനുള്ളിൽ  ശ്ര ദ്ധ പിടിച്ചുപറ്റണമെങ്കിൽ  ലൗഡ് കോൺട്രാസ്റ്റ് ത ന്നെ വേണം. ഫോട്ടോകൾ പോസ്റ്റ് ചെയ്യണമെങ്കിൽ സ്റ്റൈലിങ് പ്ലാൻ അതിനനുസരിച്ചാകാം.

∙ ഡീപ് വി– നെക്ക് അല്ലെങ്കിൽ ഓഫ് ഷോൾഡർ ബ്ലൗസിനൊപ്പം കോൺട്രാസ്റ്റ് നിറത്തിലെ ചോക്കർ ഭംഗിയാണ്.

The Rise of Contrast Jewelry in Fashion:

Contrast jewelry is revolutionizing fashion by moving away from matching colors to creating bold, eye-catching looks. Celebrities are embracing this trend for red carpet events, where a unique focal point is crucial for viral photos. This shift reflects a move towards 'silent luxury' and curated elegance, where jewelry often dictates the outfit rather than the other way around. The psychology of colors explains why contrasting pairings, like green and pink or black and pearls, are so appealing, mimicking natural visual harmonies. This approach makes jewelry a versatile 'investment' piece, capable of creating multiple looks with different outfits. From traditional Kasavu sarees to modern gowns, contrasting jewelry adds a bohemian or regal touch, reflecting both Kerala's simplicity and India's diversity. Fashion influencers and stylists are prioritizing this contrast styling, emphasizing bold combinations and considering texture and feel alongside color.

ADVERTISEMENT